നടി സായി പല്ലവിയുടെ മതവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ ധരിച്ച സായി പല്ലവിയുടെ ചിത്രങ്ങളുമാണ് കൊളാഷിലുള്ളത്. സിനിമകളില്‍ ഹിന്ദുവായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി സായി പല്ലവിയുടെ മതവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ ധരിച്ച  സായി പല്ലവിയുടെ ചിത്രങ്ങളുമാണ് കൊളാഷിലുള്ളത്. സിനിമകളില്‍ ഹിന്ദുവായി വേഷമിടുന്ന സായ് പല്ലവി യഥാ‍ർഥ ജീവിതത്തില്‍ മുസ്‌ലിമാണ് എന്ന അവകാശവാദവുമായാണ് ചിത്രങ്ങള്‍ ഉൾപ്പെടുന്ന പോസ്റ്റ് പ്രചരിക്കുന്നത്.

∙അന്വേഷണം

ADVERTISEMENT

ഫെയ്‌സ്ബുക്കിൽ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ താരത്തെ ഹൈന്ദവ വിരോധിയായി മുദ്രകുത്തുന്ന തരത്തിലുള്ള മറ്റ് പോസ്റ്റുകളും ഞങ്ങൾക്ക് ലഭിച്ചു.പോസ്റ്റ് കാണാം 

സായി പല്ലവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ തിരഞ്ഞപ്പോൾ ഹിന്ദുമത വിശ്വാസിയാണ് . അവരെന്ന റിപ്പോർട്ടുകളാണ് ഞങ്ങൾക്ക് ലഭിച്ചത്.അവർ ഇസ്‌ലാം മതവിശ്വാസം സ്വീകരിച്ചതായുള്ള വിവരങ്ങളൊന്നും വിശദമായ പരിശോധനയില്‍ ഞങ്ങൾക്ക് കണ്ടെത്താനായില്ല. 

ADVERTISEMENT

വൈറൽ ചിത്രം റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ 2021ല്‍ തന്റെ തന്നെ ഒരു ചിത്രം കാണുന്നതിനായി ബുര്‍ഖ ധരിച്ച്  വേഷം മാറി സായി പല്ലവി തിയറ്ററില്‍ എത്തിയതിന്‍റെ  ചിത്രങ്ങളാണ് താരം മുസ്‌ലിമാണെന്ന  അവകാശവാദത്തോടെ നിലവിൽ  പ്രചരിക്കുന്നതെന്നത് വ്യക്തമായി. ഈ ദ‍ൃശ്യങ്ങളുള്ള വിഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. വിഡിയോ കാണാം

വൈറൽ ചിത്രങ്ങളിലുൾപ്പെട്ട മറ്റൊരു ചിത്രം പരിശോധിച്ചപ്പോൾ ശ്രീനഗറിലെ തീര്‍ഥാടന കേന്ദ്രമായ ഹസ്രത് ബാൽ സായി പല്ലവി സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രമാണതെന്ന് വ്യക്തമായി. ഈ യാത്ര സംബന്ധിച്ച മാധ്യമ റിപ്പോർട്ട് കാണാം  താരത്തിന്റെ ഇൻസ്റ്റഗ്രാമിലും ഇതേ ചിത്രം കാണാം 

ADVERTISEMENT

ചിത്രത്തിന്റെ ക്യാപ്ഷനുകളിലൊന്നും തന്നെ താരം മുസ്‍ലിമാണെന്നത് സംബന്ധിച്ച സൂചനകളൊന്നും തന്നെയില്ല.

സായി പല്ലവി മുസ്‌ലിമാണെന്ന് തെളിയിക്കുന്ന ഒരു വിവരങ്ങളും ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ല.

∙ വസ്തുത

നടി സായി പല്ലവി മുസ്‍‌ലിമാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.

English Summary: The post circulating claiming that actress Sai Pallavi is Muslim is fake