ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വൻ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ പുറത്തുവന്നതിനു പിന്നാലെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, ജൂൺ 5 ന് തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള യാത്രക്കായി വിസ്താര വിമാനത്തിലേയ്ക്ക് ബുക്ക് ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബോർഡിങ് പാസിന്റെ ഒരു ചിത്രമെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വൻ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ പുറത്തുവന്നതിനു പിന്നാലെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, ജൂൺ 5 ന് തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള യാത്രക്കായി വിസ്താര വിമാനത്തിലേയ്ക്ക് ബുക്ക് ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബോർഡിങ് പാസിന്റെ ഒരു ചിത്രമെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ വാട‌്സാപ് ടിപ്‌ലൈനിൽ വസ്തുത പരിശോധനയ്ക്കായി ഈ കാർഡ് ഞങ്ങൾക്ക് ലഭിച്ചു.പോസ്റ്റിന്റെ ആർക്കൈവ് കാണാം. 

ADVERTISEMENT

∙ അന്വേഷണം

രണ്ട് വ്യത്യസ്ത ഫ്ലൈറ്റ് നമ്പറുകളാണ്  ബോർഡിങ് പാസിൽ നൽകിയിരിക്കുന്നത്. ഇത് ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്ന സൂചന നൽകി.

ADVERTISEMENT

തുടർന്ന് ഞങ്ങൾ വൈറൽ ചിത്രത്തിന്റെ ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തിയപ്പോൾ, LiveFromALounge.com  എന്ന വെബ്സൈറ്റിൽ സമാന ചിത്രം ഞങ്ങൾക്ക് ലഭിച്ചു. വ്യോമയാനം, ഹോട്ടലുകൾ, യാത്രക്കാരുടെ അനുഭവം, ലോയൽറ്റി പ്രോഗ്രാമുകൾ, യാത്രാ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള വാർത്തകളും കാഴ്ചകളും പ്രസിദ്ധീകരിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണിതെന്ന് പേജിലെ വിവരണത്തിൽ നിന്ന് വ്യക്തമായി.

'വിസ്താര സിംഗപ്പൂരിലേയ്ക്ക്, വിസ്താരയുടെ ആദ്യ അന്താരാഷ്ട്ര വിമാനം' എന്ന തലക്കെട്ടോടെ 2019 ഓഗസ്റ്റ് 7-ന് ലൈവ് ഫ്രം എ ലോഞ്ചിന്റെ സ്ഥാപകനും എഡിറ്ററുമായ അജയ് അവ്താനിയുടെ വിവരണത്തോടൊപ്പമാണ് ചിത്രം വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. ' 2015-ൽ  വിസ്താരയുടെ ആഭ്യന്തര സർവ്വീസ് വഴി  ആദ്യ വിമാനത്തിൽ പറക്കാൻ സാധിച്ച എനിക്ക് വിസ്താര എയർലൈൻ 2019 ജൂലൈയിൽ ആരംഭിച്ച അന്താരാഷ്ട്ര വിമാനത്തിലും ഡൽഹിക്കും സിംഗപ്പൂരിനുമിടയിൽ  യാത്ര ചെയ്യാനായി' എന്ന വിവരണമാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.

ADVERTISEMENT

അവ്താനിയുടെ ബോർഡിംഗ് പാസിന്റെ ചിത്രവുമായി (ഇടത്) വൈറൽ ചിത്രം (ഇടത്) താരതമ്യം ചെയ്താപ്പോൾ, മോർഫ് ചെയ്‌തത് ഇതേ ചിത്രം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നു.

ഞങ്ങൾ അവ്താനിയേയും സമീപിച്ചു. 2019 ജൂലൈയിൽ വിസ്താരയുടെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്തിൽ ഞാൻ  ഡൽഹിക്കും സിംഗപ്പൂരിനും ഇടയിൽ യാത്ര ചെയ്തിരുന്നു. “ഇതുമായി ബന്ധപ്പെട്ട് എന്റെ വെബ്‌സൈറ്റായ LiveFromALounge.com-ൽ പോസ്റ്റ് ചെയ്ത യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്‌തതാണെന്ന് അദ്ദേഹം പറഞ്ഞു.

∙ വസ്തുത

2019–ലെ ഒരു ഏവിയേഷൻ കോളമിസ്റ്റിന്റെ ബോർഡിങ്  പാസിന്റെ എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത് .

English Summary : An edited image of an aviation columnist's boarding pass in 2019 is circulating.