ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം, #Boycott Israeli ഉൽപ്പന്നങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഏറെ പ്രചാരമുള്ള ഉൽപ്പന്നങ്ങളായ ലെയ്‌സ്, പെപ്‌സി എന്നീ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.പെപ്‌സിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം, #Boycott Israeli ഉൽപ്പന്നങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഏറെ പ്രചാരമുള്ള ഉൽപ്പന്നങ്ങളായ ലെയ്‌സ്, പെപ്‌സി എന്നീ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.പെപ്‌സിയും ലെയ്‌സും ഇസ്രായേൽ ഉൽപ്പന്നങ്ങളാണെന്നും അവ ബഹിഷ്ക്കരിച്ച് പലസ്‌തീനെ പിന്തുണയ്ക്കണമെന്നുമാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത് .

∙ അന്വേഷണം

ADVERTISEMENT

വിഡിയോയിൽ, ഒരാൾ പാക്കറ്റിൽ നിന്ന് ലെയ്സ് ചിപ്സ് എടുക്കുന്നത് കാണാം. ചിപ്സിന്റെ കഷ്ണം വായിലിട്ടപ്പോൾ തന്നെ അത് മാംസമായി മാറി. ഇതിന് ശേഷം അയാൾ പെപ്‌സിയുടെ ക്യാനിൽ നിന്ന് കുടിക്കുന്നത് കാണാം. പാനീയം രക്തമായി മാറി.ഈ രണ്ട് ഇസ്രായേലി ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കാൻ ഇയാൾ വിഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

പ്രസക്തമായ ഒരു കീവേഡ് തിരയലിൽ ബ്രിട്ടാനിക്ക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പെപ്‌സിയുടെ ചരിത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. 1893-ൽ "ബ്രാഡിന്റെ പാനീയം" എന്ന പേരിൽ പെപ്സി ആദ്യമായി കണ്ടുപിടിച്ചത് കാലേബ് ബ്രാഡം ആണ്, അദ്ദേഹം നോർത്ത് കരോലിനയിലെ ന്യൂ ബേണിലുള്ള തന്റെ മരുന്നുകടയിൽ ഈ പാനീയം വിറ്റു. 1898-ൽ ഇതിനെ പെപ്‌സി-കോള എന്ന് പുനർനാമകരണം ചെയ്തു. 

ADVERTISEMENT

Pepsi, Lays, Mountain Dew, Quaker Oats, Mirinda, 7Up തുടങ്ങിയ ഉൽപ്പന്നങ്ങൾ PepsiCo ഉൽപ്പന്നങ്ങളാണെന്നും  ഞങ്ങൾ കണ്ടെത്തി. ഇതൊരു അമേരിക്കൻ ഉൽപ്പന്നമാണ് 

1932-ലാണ് ലെയ്സ് ആദ്യമായി വിപണിയിലെത്തിയത്. ടെന്നസിയിലെ നാഷ്‌വില്ലിൽ ചിപ്‌സുകൾ വിൽക്കുന്ന ഹെർമൻ ഡബ്ല്യു. ലേയാണ് ലെയ്സിന്റെ സ്ഥാപകൻ. 1939-ൽ അദ്ദേഹം ഒരു ഭക്ഷ്യനിർമ്മാണ കമ്പനി വാങ്ങി അതിന് H.W.ലേ ആൻഡ് കമ്പനി എന്ന പേര് നൽകി. 1961-ൽ, ലേസ്  എതിരാളിയായ ഫ്രിറ്റോ കമ്പനിയുമായി ലയിച്ച് ഫ്രിറ്റോ-ലേ ആയി മാറി. 1965-ൽ പെപ്‌സി-കോള കമ്പനിയുമായി ലയിച്ചതിന് ശേഷം കമ്പനി ഡോറിറ്റോസ്, ഫ്യൂൺസ്, മഞ്ചോസ് തുടങ്ങിയ നിരവധി പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു.

ADVERTISEMENT

വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് ലേയ്സ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ വാക്കേഴ്‌സ്, ഈജിപ്തിൽ ചിപ്‌സി, ഇസ്രായേലിൽ തപുചിപ്‌സ്, മെക്‌സിക്കോയിൽ സബ്രിതാസ് എന്നിങ്ങനെയാണ് ഈ ഉൽപ്പന്നം അറിയപ്പെടുന്നത്. 

ലഭ്യമായ വിവരങ്ങളിൽ നിന്ന്, ലേയ്സിന്റെ ഉത്ഭവം യുഎസ്എയിൽ നിന്നാണെന്നും 1980 ന് ശേഷമാണ് അന്താരാഷ്ട്ര തലത്തിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ തുടങ്ങിയതെന്നും വ്യക്തമാണ്.പെപ്‌സിയും ലെയ്‌സും ഇസ്രയേൽ ഉൽപ്പന്നങ്ങളാണെന്ന അവകാശവാദം തെറ്റാണ്. ഇവ രണ്ടും അമേരിക്കൻ ഉൽപ്പന്നങ്ങളാണ്.കൂടാതെ പെപ്‌സികോയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായാണ് ഫ്രിറ്റോ-ലേ പ്രവർത്തിക്കുന്നത്.

∙ വസ്തുത

പെപ്‌സിയും ലെയ്‌സും ഇസ്രയേൽ ഉൽപ്പന്നങ്ങളാണെന്ന അവകാശവാദം തെറ്റാണ്.

English Summary :Pepsi and Lays are not Israel Products