അമ്മിക്കല്ലും ആട്ടുകല്ലും തലയില്‍ ചുമന്ന് വില്‍പന നടത്തിയിരുന്ന യുവതി പൊലീസ് ഓഫിസറായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മിക്കല്ലും ആട്ടുകല്ലുകളും ഉണ്ടാക്കി വിൽക്കുന്നതിനോടപ്പം പൊലീസ് ടെസ്റ്റ് എഴുതി പാസായി ഈ മിടുക്കിക്ക് ഒരു big salute എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മിക്കല്ലും ആട്ടുകല്ലും തലയില്‍ ചുമന്ന് വില്‍പന നടത്തിയിരുന്ന യുവതി പൊലീസ് ഓഫിസറായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമ്മിക്കല്ലും ആട്ടുകല്ലുകളും ഉണ്ടാക്കി വിൽക്കുന്നതിനോടപ്പം പൊലീസ് ടെസ്റ്റ് എഴുതി പാസായി ഈ മിടുക്കിക്ക് ഒരു big salute എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.പോസ്റ്റ് കാണാം

ADVERTISEMENT

∙ അന്വേഷണം

വൈറല്‍ പോസ്റ്റിലെ, കുഞ്ഞിനെയുമെടുത്ത് കല്ലു ചുമന്ന് നിൽക്കുന്ന സ്ത്രീയുടെ ചിത്രമാണ് ആദ്യം ഞങ്ങൾ റിവേഴ്സ് ഇമേജിൽ പരിശോധിച്ചത്.zindagi images എന്ന പേജില്‍ നിന്ന് വൈറൽ ചിത്രം ലഭിച്ചു. Suresh Gundeti എന്നയാളാണ് ചിത്രം പകർത്തിയിരിക്കുന്നതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

Informing to all the friends like this....The younger sister in this photo belongs to Korutla town of Jagityala district in Telangana...But in the middle of the social media, the story has come that she has become a police. It's all about a tie story....Yesterday in the courts, when the address was found and revealed, there was a painful thing...Nearly after two to three days I took the photo...The three month old baby who was carried in the armpit got fever and went away from the mother.. What left is the miscarriage..They have become crying telling me that if they have money, they will go to old age hospital, that they will save the baby girl.

താനാണ് വൈറൽ പ്രചാരണത്തിലുൾപ്പെട്ട സ്ത്രീയുടെ ചിത്രം പകർത്തിയതെന്നും ചിത്രത്തിലുള്ള സ്ത്രീ തെലങ്കാനയിലെ ജഗിത്യാല ജില്ലയിലെ കൊരുത്‌ല പട്ടണത്തിൽ നിന്നുള്ളവരാണെന്നും ഈ ചിത്രമെടുത്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരുടെ കൈയ്യിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചതായി അന്വേഷണത്തിൽ അറിഞ്ഞു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഈ സ്ത്രീ പൊലീസായി എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.ഇതിൽ നിന്ന് ചിത്രത്തിലുള്ള പൊലീസുകാരിയും കല്ല് ചുമന്നു നിൽക്കുന്ന സ്ത്രീയുമായി ബന്ധമില്ലെന്ന് വ്യക്തമായി. സുരേഷ് ഗുണ്ടേട്ടിയുടെ ഫെ‌യ്സ്‌ബുക് പേജിൽ  വൈറല്‍ ചിത്രത്തിന്‍റെ ഒരു പെന്‍സില്‍ സ്‌കെച്ചും അദ്ദേഹം നല്കിയിട്ടുണ്ട്.

ADVERTISEMENT

പിന്നീട് ചിത്രത്തിലെ പൊലീസുകാരിയെക്കുറിച്ചറിയാൻ ഞങ്ങൾ നടത്തിയ പരിശോധനയിൽ ഒരു ഫെയ്‌സ്ബുക് പോസ്റ്റിൽ ഒരു കുടുംബ ചിത്രത്തിൽ ഇതേ പൊലീസുകാരിയിരിക്കുന്ന ചിത്രം ഞങ്ങൾക്ക് ലഭിച്ചു.

പോസ്റ്റിനൊപ്പം ഹിന്ദിയിലുള്ള വിവരണം പരിഭാഷപ്പെടുത്തിയപ്പോൾ മഹാരാഷ്ട്ര പൊലീസ് അക്കാദമിയിലെ 108–ാമത് സബ് ഇൻസ്പെക്ടർ ബാച്ചിലെ പദ്‌മശിലാ ത്രിപുടെ എന്ന സാധാരണ തൊഴിലാളിയുടെ ഭാര്യ  കഠിനാധ്വാനത്തിലാണ് ഈ പദവിലെത്തിയതെന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ഈ സൂചനയിൽ നിന്ന് നടത്തിയ കീവേഡ് പരിശോധനയിൽ ഞങ്ങൾക്ക് ലഭിച്ച മറ്റൊരു വാർത്തയിൽ വൈറൽ പ്രചാരണം തെറ്റാണെന്ന് പദ്‌മശിലാ ത്രിപുടെ തന്നെ വ്യക്തമാക്കുന്നുണ്ട്.

പ്രണയ വിവാഹത്തെത്തുടർന്ന് നിരവധി പ്രതിസന്ധികൾ മറികടന്നാണ് ഈ ജോലി നേടാനായതെന്ന് വാർത്തയിൽ പദ്മശില പറയുന്നുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയപ്പോൾ  ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവുമൊന്നിച്ചെടുത്ത ചിത്രമാണ് തെറ്റായി പ്രചരിക്കുന്നത്. തനിക്ക് കല്ലു ചുമക്കുന്ന സ്ത്രീയുമായി യാതൊരു ബന്ധമില്ലെന്നും ഇവർ വ്യക്തമാക്കി.

ADVERTISEMENT

ഇതിൽ നിന്ന് വൈറൽ ചിത്രത്തിലെ  അമ്മിക്കല്ല് വില്‍ക്കുന്ന സ്ത്രീയും പൊലീസുകാരിയും ഒരാളല്ലെന്ന് വ്യക്തമായി.

∙ വസ്തുത

അമ്മിക്കല്ല് തലയില്‍ ചുമന്ന് വില്‍പന നടത്തിയിരുന്ന യുവതി പൊലീസ് ഓഫിസറായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary :The posts claiming that the woman who was selling Grind Stone on her head was a police officer are misleading