വിഴിഞ്ഞം ട്രയൽ റൺ ദിനത്തിൽ തുറമുഖത്ത് പൂജയോ? വാസ്തവമറിയാം | Fact Check
വിഴിഞ്ഞം തുറമുഖത്തെത്തിയ സാൻ ഫെർണാണ്ടോ മദർഷിപ്പിന്റെ ട്രയൽ റൺ സംസ്ഥാനത്തിന്റെ വികസന കാഴ്ച്കളിലേക്കു വിരൽ ചൂണ്ടുമ്പോൾ തുറമുഖത്തിനെതിരായ പ്രചാരണങ്ങൾക്കും കുറവില്ല. മദർഷിപ്പ് തുറമുഖത്തെത്തിയതിനു പിന്നാലെ നടത്തിയ ട്രയൽ റണിനിടെ വിഴിഞ്ഞം

വിഴിഞ്ഞം തുറമുഖത്തെത്തിയ സാൻ ഫെർണാണ്ടോ മദർഷിപ്പിന്റെ ട്രയൽ റൺ സംസ്ഥാനത്തിന്റെ വികസന കാഴ്ച്കളിലേക്കു വിരൽ ചൂണ്ടുമ്പോൾ തുറമുഖത്തിനെതിരായ പ്രചാരണങ്ങൾക്കും കുറവില്ല. മദർഷിപ്പ് തുറമുഖത്തെത്തിയതിനു പിന്നാലെ നടത്തിയ ട്രയൽ റൺ ദിനത്തിൽ വിഴിഞ്ഞം തുറമുഖത്ത് ഹൈന്ദവാചാര പ്രകാരം പൂജാകർമ്മങ്ങൾ നടത്തിയെന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം
∙ അന്വേഷണം
ആർക്കെങ്കിലും ആവലാതി ഉണ്ടെങ്കിൽ ക്യൂ പാലിക്കുക. വിഴിഞ്ഞം പോർട്ടിനുള്ളിൽ നടന്ന പൂജാ ചടങ്ങുകൾ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് വസ്തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. തലസ്ഥാനത്തെ ഞങ്ങളുടെ ഫൊട്ടോഗ്രഫർമാരുമായും റിപ്പോർട്ടർമാരുമായും സംസാരിച്ചപ്പോൾ ഇത്തരത്തിൽ പൂജാകർമങ്ങൾ വിഴിഞ്ഞത്തെ ട്രയൽ റൺ ദിവസം പോർട്ടിനുള്ളിൽ നടന്നിട്ടില്ലെന്ന സ്ഥിരീകരണം ലഭിച്ചു.
എന്നാൽ സമീപത്തെ ആഴിമല ശിവക്ഷേത്രത്തിൽ മദർഷിപ്പിനെ വരവേൽക്കുന്നതിന് പൂക്കളും പൂജാദ്രവ്യങ്ങളും കടലിലേക്കെറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങ് നടന്നിരുന്നു. ഇതിന് പോർട്ടുമായോ സർക്കാരിന്റെ ചടങ്ങുകളുമായോ യാതൊരു ബന്ധവുമില്ല. പൂക്കളെറിഞ്ഞും ആരതിയുഴിഞ്ഞുമാണ് ക്ഷേത്രം ഭാരവാഹികൾ മദർഷിപ്പിന് സ്വീകരണമൊരുക്കിയത്.ആഴിമലയിൽ നടന്ന ചടങ്ങിന്റെ ഒരു വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.
അതേസമയം, ട്രയൽ റണിന് മുന്നോടിയായുള്ള ദിവസങ്ങൾക്ക് മുൻപ് തലസ്ഥാനത്തെ വിവിധ മതസ്ഥരുടെ ദൈവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നിരുന്നതായി തുറമുഖ അധികൃതരിൽ നിന്ന് വിവരം ലഭിച്ചു. അതിന്റെ ഭാഗമായി തുറമുഖത്ത് നടത്തിയ പൂജയുടെ ചിത്രമാണ് ട്രയൽ റൺ ദിവസം പൂജ നടത്തിയെന്ന പേരിൽ പ്രചരിക്കുന്നത്.
ട്രയൽ റൺ ദിനത്തിന്റേതെന്നുകാട്ടി പ്രചരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള കപ്പൽ മദർഷിപ്പല്ല. തുറമുഖ നിർമാണത്തിന്റെ ഭാഗമായി ഉപയോഗിച്ച ടഗിന്റെ ചിത്രമാണ് ആ പശ്ചാത്തലത്തിലുള്ളത്. അത് ട്രയൽ റൺ ദിനത്തിലേതല്ല.
∙ വാസ്തവം
വിഴിഞ്ഞത്തെ ട്രയൽ റണ്‍ ദിനത്തിൽ തുറമുഖത്ത് ഹൈന്ദവാചാരപ്രകാരം പൂജ നടന്നുവെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. ട്രയൽ റണിനും ദിവസങ്ങൾക്കു മുൻപ് തുറമുഖത്ത് നടന്ന പൂജയുടെ ചിത്രമാണ് മദർഷിപ്പ് എത്തിയ ദിവസം നടത്തിയ പൂജയെന്ന തരത്തിൽ പ്രചരിക്കുന്നത്.
English Summary: The propaganda claiming that religious ceremonies performed inside Port at Vizhinjam on Trail Run day is false