മഴയെത്തുടർന്ന് റോഡ് തകർന്ന് അഗാധമായ കുഴിയിൽ പതിക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അയോധ്യയിലെ റോഡാണ് ദൃശ്യങ്ങളിലുള്ളതെന്ന തരത്തിലാണ് വ്യാപക പ്രചാരണം. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം 844 കോടി മുടക്കി ഒരു ഗുജറാത്തി കമ്പനി പണിത അയോധ്യയിലേക്കുള്ള റോഡാണിത് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയെത്തുടർന്ന് റോഡ് തകർന്ന് അഗാധമായ കുഴിയിൽ പതിക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അയോധ്യയിലെ റോഡാണ് ദൃശ്യങ്ങളിലുള്ളതെന്ന തരത്തിലാണ് വ്യാപക പ്രചാരണം. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

844 കോടി മുടക്കി ഒരു ഗുജറാത്തി കമ്പനി പണിത അയോധ്യയിലേക്കുള്ള റോഡാണിത് . വെറും 13 കിലോമീറ്റർ നീളമുള്ള റോഡ് പണിയാനാണ് 884 കോടി..!അതായത് ഒരു കിലോമീറ്റർ പണിയാൻ വെറും 68 കോടി രൂപ..!ബാത്ത് അറ്റാച്ചഡ് റോഡ്..അതും മറ്റൊരു ഗ്യാരന്റി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം 

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ വിവിധ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ലഭിച്ച മാധ്യമ റിപ്പോർട്ടിൽ  വൈറൽ വിഡിയോയിലേതിന് സമാനമായ ചില ദൃശ്യങ്ങൾ ലഭിച്ചു.പോർച്ചുഗീസിലുള്ള മാധ്യമ റിപ്പോർട്ടാണ് ലഭിച്ചത്. റിപ്പോർട്ടിലെ വിവരങ്ങളുടെ പരിഭാഷ പരിശോധിച്ചപ്പോൾ, ബ്രസീലിലെ സിയറയുടെ ഉൾപ്രദേശത്തുള്ള കാസ്‌കാവലിൽ ഒരു നടപ്പാതയുടെ തറ തകർന്ന് സിവിൽ ഉദ്യോഗസ്ഥയായ മരിയ റോസ്ലിൻ കുഴിയിൽ പതിച്ചു.തെരുവ് ശുചീകരണത്തൊഴിലാളിയായ ഇവരെ ഒരു ഫ്യൂണറൽ ഹോമിന് മുന്നിൽ നിന്നിരുന്ന മൂന്ന് പേർ രക്ഷപ്പെടുത്തുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.2022 ജൂണിലാണ് സംഭവം നടന്നത്.

ADVERTISEMENT

വൈറൽ വിഡിയോയിലെ അതേ ദൃശ്യങ്ങളടങ്ങിയ മറ്റ് ചില വാർത്താ റിപ്പോർട്ടുകളും  ഞങ്ങൾക്ക് ലഭിച്ചു. 

കൂടാതെ മറ്റൊരു യുട്യൂബ് ചാനലിലും സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങള്‍ നൽകിയിട്ടുള്ളത് ഞങ്ങൾക്ക് ലഭിച്ചു.വിഡിയോ കാണാം.

ADVERTISEMENT

ഇതിൽ നിന്ന്, റോഡ് തകർന്ന്കുഴിയിൽ വീഴുന്ന സ്ത്രീയുടെ ബ്രസീലിലെ കാസ്‌കവലിൽ നിന്നുള്ള വിഡിയോ ദൃശ്യമാണ് അയോധ്യയിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെ ഷെയർ ചെയ്യുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

റോഡ് തകർന്ന് കുഴിയിൽ വീഴുന്ന സ്ത്രീയുടെ വിഡിയോ ദൃശ്യങ്ങൾ അയോധ്യയിൽ നിന്നുള്ളതല്ല. പ്രചാരണം വ്യാജമാണ്.

English Summary : The video footage of the woman falling into the ditch after the road collapse is not from Ayodhya