അവിശ്വസനീയമായ ചിത്രങ്ങളും വിവരങ്ങളുമാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിരവധി അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്. ഇപ്പോൾ സോണിയ ഗാന്ധി കൈയ്യിൽ സിഗരറ്റുമായി നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം #ShameOnYouCongress #RahulGandhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിശ്വസനീയമായ ചിത്രങ്ങളും വിവരങ്ങളുമാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിരവധി അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്. ഇപ്പോൾ സോണിയ ഗാന്ധി കൈയ്യിൽ സിഗരറ്റുമായി നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

∙ അന്വേഷണം

ADVERTISEMENT

#ShameOnYouCongress #RahulGandhi #RahulGandhiVoiceOfIndia #Congress എന്ന ഹാഷ്ടാഗുകൾക്കൊപ്പം ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയുന്നവർക്ക് 8500 രൂപ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

വൈറൽ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് തിരയലിൽ ഇതേ ചിത്രത്തിന് സമാനമായ ചിത്രം  മറ്റൊരു വെബ്സൈറ്റിൽ  നിന്ന് ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ഈ ചിത്രത്തിലുള്ള സ്ത്രീക്ക്  സോണിയ ഗാന്ധിയുമായി യാതൊരു സാദ‍ൃശ്യവുമില്ല.

യഥാർത്ഥ ചിത്രം
ADVERTISEMENT

ചിത്രത്തിനോടൊപ്പമുള്ള വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ഫോട്ടോഗ്രാഫർ ഫർസാദ് സർഫറാസി 2012-ൽ പകർത്തിയ ചിത്രമാണിതെന്ന് ചിത്രത്തോടൊപ്പമുള്ള വിവരണത്തിൽ നിന്ന് വ്യക്തമായി.

പിന്നീട് വൈറൽ ചിത്രം പരിശോധിച്ചപ്പോൾ ചിത്രത്തിന്റെ മുഖത്ത് ശ്രദ്ധയിൽപ്പെട്ട പ്രത്യേകതകൾ ചിത്രം എഐ നിർമ്മിതമാണെന്ന സൂചനകൾ നൽകി . ഇതിനായി ചിത്രം കൂടുതൽ വ്യക്തമായി പരിശോധിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചില വൈറൽ ചിത്രങ്ങളിൽ Remaker എന്ന വാട്ടർമാർക്കും ചിത്രത്തിന്റെ ഇടതുവശത്തായി ശ്രദ്ധയിൽപ്പെട്ടു. ഈ സൂചനയിൽ നിന്ന് നടത്തിയ കീവേഡ് പരിശോധനയിൽ എഐ ഫേസ് സ്വാപ്പ് ഓൺലൈൻ' ടൂൾ ഉൾപ്പെടെ നിരവധി സവിശേഷതകളുള്ള ഒരു AI എഡിറ്റിംഗ് ടൂളാണ് 'റീമേക്കർ' എന്ന് കണ്ടെത്തി.

ADVERTISEMENT

ഓൺലൈനിൽ  സൗജന്യമായി ലഭ്യമായ ഈ ഫേസ് ചേഞ്ചർ വെബ്സൈറ്റിൽ ചിത്രങ്ങളുടെ തലയും മുഖങ്ങളും മാറ്റാൻ സാധിക്കും. യഥാർത്ഥ ചിത്രത്തിന്റെ സ്ഥാനത്ത് സോണിയാ ഗാന്ധിയുടെ മുഖം ചേർത്തുകൊണ്ട് ഈ ഫെയ്‌സ് സ്വാപ്പിംഗ് ടൂൾ ഉപയോഗിച്ചാണ് വൈറൽ ചിത്രം സൃഷ്ടിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമായി.

സ്ഥിരീകരണത്തിനായി വൈറൽ ചിത്രം മറ്റൊരു എഐ ഡിറ്റക്ടർ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ എഐ ടൂളുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണിതെന്ന് വ്യക്തമായി. 94% ശതമാനവും ചിത്രം എഐ നിർമ്മിതമാണെന്നാണ് ലഭിച്ച വിവരം.

ഇതിൽ നിന്ന് പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് വ്യക്തമായി.

 ∙ വസ്തുത

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി കൈയ്യിൽ സിഗരറ്റുമായി നിൽക്കുന്ന ചിത്രം വ്യാജമാണ്.

English Summary : The photo of Congress leader Sonia Gandhi with a cigarette in her hand is fake

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT