തൊഴിൽ സംബന്ധമായി നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി വർധിച്ചു വരുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്‌ദാനങ്ങൾ പലരെയും കുരുക്കിലാക്കാറുമുണ്ട്. ഇത്തരത്തിൽ ജ്വല്ലറി ഗ്രൂപ്പായ ജോസ്കോയുടെ പേരിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിൽ സംബന്ധമായി നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി വർധിച്ചു വരുന്നത്.  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്‌ദാനങ്ങൾ പലരെയും കുരുക്കിലാക്കാറുമുണ്ട്. ഇത്തരത്തിൽ  ജ്വല്ലറി ഗ്രൂപ്പായ ജോസ്കോയുടെ പേരിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ പോസ്റ്റ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം 

ADVERTISEMENT

ജോസ്കോ ജ്വല്ലേഴ്സിൽ നിരവധി ഒഴിവുകൾ,താമസം ,ഭക്ഷണം ലഭിക്കും. ശമ്പളം 45000 രൂപ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.നിരവധി പേർ ലൈക്ക് ചെയ്ത പോസ്റ്റ് അറുന്നൂറോളം പേർ ഷെയർ ചെയ്തിട്ടുണ്ട്. ആയിരത്തോളം കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിട്ടുള്ളത്. പോസ്റ്റ് കാണാം

ഇത്തരത്തിൽ പ്രമുഖ ജ്വല്ലറിയുടെ നിരവധി ഒഴിവുകൾ റിപ്പോർട്ടു ചെയ്തിരുന്നെങ്കിൽ അത് മാധ്യമങ്ങൾ വഴി അറിയിപ്പായി അവർ നൽകുമായിരുന്നു. എന്നാൽ ഇത്തരം വാർത്തകളൊന്നും തന്നെ മാധ്യമങ്ങളിലൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജ്വല്ലറിയുടെ ഔദ്യോഗിക വെബ്സൈറ്റ്, സമൂഹമാധ്യമ പേജുകൾ എന്നിവ പരിശോധിച്ചെങ്കിലും വൈറൽ പോസ്റ്റിൽ പരാമർശിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ച് എവിടെയും അറിയിപ്പുകളൊന്നും തന്നെ നൽകിയിട്ടില്ല. 

ADVERTISEMENT

സ്ഥിരീകരണത്തിനായി ഞങ്ങൾ കൊച്ചി കാക്കനാടുള്ള ജോസ്കോ ഗ്രൂപ്പ് കോർപ്പറേറ്റീവ് ഓഫീസുമായി ബന്ധപ്പെട്ടു. ജ്വല്ലറിയുടെ എച്ച് ആർ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് വൈറൽ പ്രചാരണത്തിൽ പരാമർശിക്കുന്ന തരത്തിൽ ജോലി ഒഴിവുകളൊന്നും തന്നെ നിലവിൽ ഇവർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായി. പ്രചാരണം വ്യാജമാണെന്ന് ജ്വല്ലറി വൃത്തങ്ങൾ അറിയിച്ചു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ജോസ്കോ ജ്വല്ലറിയിൽ 45000–ത്തോളം രൂപ ശമ്പളത്തിൽ നിരവധി ഒഴിവുകളെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.

ADVERTISEMENT

∙ വസ്തുത

ജോസ്കോ ജ്വല്ലറിയിൽ 45000–ത്തോളം രൂപ ശമ്പളത്തിൽ നിരവധി ഒഴിവുകളെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.

English Summary :The post circulating with the claim of many vacancies in Josco Jewelery is fake