മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾ അവസാനിച്ചെങ്കിലും സമൂഹമാധ്യമത്തിൽ അതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. വിവാഹ വിശേഷങ്ങളെന്ന തരത്തിൽ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇപ്പോൾ അംബാനിക്കല്യാണത്തിലെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾ അവസാനിച്ചെങ്കിലും സമൂഹമാധ്യമത്തിൽ അതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. വിവാഹ വിശേഷങ്ങളെന്ന തരത്തിൽ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇപ്പോൾ അംബാനിക്കല്യാണത്തിലെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ റീല്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിഡിയോയുടെ വാസ്തവമറിയാം.

∙ അന്വേഷണം 

ADVERTISEMENT

AMBANI WEDDING എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ രണ്ട് പേർ സദ്യ കഴിക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ കാണാം 

വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദൃശ്യങ്ങളിലുള്ളത് മലയാളി  നടൻ ദീപക് പറമ്പോലും നടി അപർണയുമാണെന്ന് വ്യക്തമായി. വിഡിയോ സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്കായി വൈറൽ വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2024 ഏപ്രില്‍ 24ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായ അപർണ്ണ ദാസിന്റേയും ദീപക് പറമ്പോലിന്റെയും വിവാഹച്ചടങ്ങുകളുടെ നിരവധി വിഡിയോകൾ ഞങ്ങൾക്കു ലഭിച്ചു. ഇതിൽ വൈറൽ വിഡിയോയിലെ ദൃശ്യങ്ങളും ഉൾപ്പെടുന്ന മുഴുവൻ വിഡിയോ ദൃശ്യങ്ങളും ലഭിച്ചു. വിഡിയോ കാണാം

ADVERTISEMENT

മനോരമ ഓൺലൈൻ നൽകിയ ദീപക് പറമ്പോലിന്റെയും നടി അപർണ്ണയുടെയും വിവാഹ വാർത്ത കാണാം. വിവാഹ റിസപ്ഷനിലെ ദൃശ്യങ്ങളിലുള്ള അതേ വേഷത്തിൽ തന്നെയാണ് ഇരുവരും ഭക്ഷണം കഴിക്കുന്നത്.ഇതാണ് വൈറൽ വിഡിയോയിലെ ദൃശ്യങ്ങളിലുമുള്ളത്.

അനന്ത് അംബാനിയുടെ വിവാഹത്തിൽ മലയാള സിനിമാ രംഗത്തു നിന്ന് പൃഥ്വിരാജും ഭാര്യയും മാത്രമാണ് പങ്കെടുത്തിട്ടുള്ളത്.ഓൺമനോരമ നൽകിയ വാർത്ത കാണാം 

ADVERTISEMENT

ലഭ്യമായ വിവരങ്ങൾ പ്രകാരം വൈറൽ വിഡിയോയിലുള്ളത് അനന്ത് അംബാനിയുടെ വിവാഹത്തിലെ ദൃശ്യങ്ങളല്ല

∙ വസ്തുത

വൈറൽ വിഡിയോയിലുള്ളത് അനന്ത് അംബാനിയുടെ വിവാഹത്തിലെ ദൃശ്യങ്ങളല്ല. മലയാള സിനിമാ താരങ്ങളായ അപർണ്ണ ദാസിന്റേയും ദീപക് പറമ്പോലിന്റെയും വിവാഹച്ചടങ്ങിലെ ദൃശ്യങ്ങളാണ് തെറ്റിദ്ധാരണപരമായി പ്രചരിക്കുന്നത്.

English Summary: Old video of the reception of South Indian actors falsely claimed to be from the wedding of Anant Ambani and Radhika Merchant