മുസ്‌ലിം സമുദായത്തില്‍ നിന്നു മാത്രം കേരളത്തിലെ പൊലീസ് സേനയിൽ നിയമനം നടത്തുന്നുവെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളാ പൊലീസ് കോൺസ്റ്ററ്റബിൾ ആകാം NCA വിജ്ഞാപനം (മുസ്‌ലിം) യോഗ്യത: പത്താം ക്ലാസ്സ് ശമ്പളം 31100-66800 കാറ്റഗറി നമ്പർ: 212/2024 അവസാന

മുസ്‌ലിം സമുദായത്തില്‍ നിന്നു മാത്രം കേരളത്തിലെ പൊലീസ് സേനയിൽ നിയമനം നടത്തുന്നുവെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളാ പൊലീസ് കോൺസ്റ്ററ്റബിൾ ആകാം NCA വിജ്ഞാപനം (മുസ്‌ലിം) യോഗ്യത: പത്താം ക്ലാസ്സ് ശമ്പളം 31100-66800 കാറ്റഗറി നമ്പർ: 212/2024 അവസാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസ്‌ലിം സമുദായത്തില്‍ നിന്നു മാത്രം കേരളത്തിലെ പൊലീസ് സേനയിൽ നിയമനം നടത്തുന്നുവെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളാ പൊലീസ് കോൺസ്റ്ററ്റബിൾ ആകാം NCA വിജ്ഞാപനം (മുസ്‌ലിം) യോഗ്യത: പത്താം ക്ലാസ്സ് ശമ്പളം 31100-66800 കാറ്റഗറി നമ്പർ: 212/2024 അവസാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസ്‌ലിം സമുദായത്തില്‍ നിന്നു  മാത്രം  കേരളത്തിലെ പൊലീസ് സേനയിൽ നിയമനം നടത്തുന്നുവെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളാ പൊലീസ് കോൺസ്റ്ററ്റബിൾ ആകാം NCA വിജ്ഞാപനം (മുസ്‌ലിം) യോഗ്യത: പത്താം ക്ലാസ്സ് ശമ്പളം 31100-66800 കാറ്റഗറി നമ്പർ: 212/2024 അവസാന തിയതി: ഓഗസ്റ്റ്14 https://www.keralapsc.gov.in/എന്ന വിവരങ്ങളാണ് പോസ്റ്ററിലുള്ളത്.  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുസ്‌ലിം സമുദായത്തിന് മാത്രമായി പൊലീസ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു എന്ന തരത്തിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. പൊലിസിലും മുസ്‌ലിം മത സംവരണം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് .പോസ്റ്റ് കാണാം.

∙ അന്വേഷണം 

ADVERTISEMENT

വിജ്ഞാപനത്തെക്കുറിച്ചറിയാൻ നടത്തിയ പരിശോധനയിൽ വൈറൽ പ്രചാരണത്തിൽ പരാമർശിക്കുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ  പിഎസ്‌സിയുടെ ഒദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭ്യമായി. വിജ്ഞാപനത്തിൽ ഇത് എൻസിഎ അഥവാ നോ കാൻഡിഡേറ്റ് അവൈലബിൾ വിഭാഗത്തിൽ നിന്നുള്ള ഒഴിവാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

പിഎസ്‌സി ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, NO candidate available (NCA) (ഒരു സ്ഥാനാർത്ഥിയും ലഭ്യമല്ല) എന്നത് കൊണ്ടർത്ഥമാക്കുന്നത് ചില സമയങ്ങളിൽ പിന്നോക്ക വിഭാഗത്തിലോ SC/ST വിഭാഗത്തിലോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് സംവരണം ചെയ്ത ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ എണ്ണം റാങ്ക് ലിസ്റ്റിൽ ലഭ്യമായേക്കില്ല. ഈ സാഹചര്യത്തെ NCA എന്ന് വിളിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഇനിപ്പറയുന്ന നടപടിക്രമം പിന്തുടരുന്നു. 

ADVERTISEMENT

എസ്‌സി, എസ്‌ടി എന്ന് തരംതിരിക്കുന്ന കമ്മ്യൂണിറ്റികളില്‍ നിന്ന് അനുയോജ്യനായ ഉദ്യോഗാർത്ഥിയെ ലഭിച്ചില്ലെങ്കില്‍ അത്തരം ഗ്രൂപ്പിൽ നിന്ന് ഉദ്യോഗാര്‍ത്ഥിയെ ലഭിക്കാന്‍ വീണ്ടും വിജ്ഞാപനം നല്‍കി അനുയോജ്യനായ ഒരു ഉദ്യോഗാർത്ഥിയെ കണ്ടെത്തി ആ പോസ്റ്റ് നികത്തുകയാണ് ചെയ്യുന്നത്. 

ഏതെങ്കിലും പ്രത്യേക കമ്മ്യൂണിറ്റിയിൽ നിന്നോ കമ്മ്യൂണിറ്റികളുടെ ഗ്രൂപ്പിൽ നിന്നോ (പിന്നാക്ക വിഭാഗം) തിരഞ്ഞെടുക്കുന്നതിന് അനുയോജ്യമായ ഒരു ഉദ്യോഗാർത്ഥി ലഭ്യമല്ലെങ്കിൽ, അത്തരം ഒഴിവ് നികത്താതിരിക്കുകയും  ശേഷം ആ കമ്മ്യൂണിറ്റിയ്‌ക്കോ കമ്മ്യൂണിറ്റികളുടെ ഗ്രൂപ്പിനോ വേണ്ടിയോ പ്രത്യേകം അറിയിപ്പ് നൽകുകയോ നേരിട്ട് റിക്രൂട്ട്‌മെന്‍റ്  വഴി ഒഴിവ് നികത്തുകയോ ചെയ്യും എന്നാണ്  വ്യക്തമാക്കുന്നത്.

ADVERTISEMENT

വിവരങ്ങളുടെ സ്ഥീരീകരണത്തിനായി ഞങ്ങൾ പ്രാദേശിക പിഎസ്‍സി ഓഫീസുകളിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തികച്ചും തെറ്റിദ്ധാരണപരമായിട്ടാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. നിയമനങ്ങൾ സംവരണാടിസ്ഥാനത്തിലാണ് പിഎസ്‌സി കാലാകാലങ്ങളായി നടത്തി വരുന്നത്. നിയമം അനുശാസിക്കുന്ന ന്യൂനപക്ഷ സംവരണവും സാമുദായിക സംവരണവും എല്ലാ തസ്തികകൾക്കും നൽകുന്നുണ്ട്.  ഒരു വിഭാഗത്തിൽ അഥവാ കമ്യൂണിറ്റിയിൽ നിന്ന് അപേക്ഷ വിളിക്കുമ്പോൾ ആ വിഭാഗത്തിൽ നിന്ന് ഒഴിവുകൾ നികത്താൻ ആവശ്യമായ ഉദ്യോഗാർത്ഥികളെ ലഭ്യമായില്ലെങ്കിൽ അതേ പോസ്റ്റിലേയ്ക്ക് അതാത് വിഭാഗത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾ ലഭ്യമാകുന്നത് വരെ വീണ്ടും അപേക്ഷ ക്ഷണിക്കും.ഇതാണ് നിയമം. ഇത്തരത്തിൽ ക്ഷണിച്ച വിജ്ഞാപനമാണിത്. മുസ്‌ലിം സമുദായത്തിന് മാത്രമല്ല ഇത് ബാധകം. സംവരണം ലഭിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ചട്ടം ബാധകമാണ്. ഇന്ത്യ റിസർവ് ബറ്റാലിയൻ വിഭാഗത്തിലേക്ക് മുസ്‌ലിം സംവരണ വിഭാഗത്തിലുള്ളവർക്ക് വേണ്ടി വിളിച്ച വിജ്ഞാപനത്തില്‍ അപേക്ഷകർ ലഭ്യമല്ലാത്തതിനാൽ വീണ്ടും വിളിച്ചതാണ്.അല്ലാതെ മുസ്‌ലിം സമൂദായത്തിന് മാത്രമല്ല ഇത്തരത്തിൽ സംവരണം അനുവദിക്കുന്നത്. അവർ വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളിൽ നിന്ന് കേരള പൊലീസിൽ മുസ്‌ലിം സമുദായത്തില്‍ നിന്നു  മാത്രം നിയമനം എന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്. NCA വിജ്ഞാപന പ്രകാരമുള്ള ഒഴിവുകളിലേയ്ക്ക് പിഎസ്‌സി ക്ഷണിച്ച അപേക്ഷയാണ് തെറ്റിദ്ധാരണാപരമായി പ്രചരിക്കുന്നത്.

‌∙ വസ്തുത

കേരള പൊലീസിൽ മുസ്‌ലിം സമുദായത്തില്‍ നിന്നു  മാത്രം നിയമനം എന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്

English Summary: The campaign with the claim of recruitment in Kerala Police only from the Muslim community is false

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT