മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ വയനാട് ദുരന്തത്തിൽ പെട്ടവർക്കുള്ള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകിയതായി മനോരമ ഓൺലൈനിന്റെ പേരിൽ ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകിയതായി മനോരമ ഓൺലൈന്റെ പേരിൽ ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇതിന്റെ വാസ്തവമറിയാം.

 ∙ അന്വേഷണം

ADVERTISEMENT

വയനാട് ദുരന്തം; വീണ വിജയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി എന്നാണ് വാർത്ത കാർഡിലുള്ളത്. മനോരമ ഓൺലൈൻ ലോഗോയും ഒപ്പം 8-2- 2024 എന്ന തീയതിയുമാണ് വാർത്താ കാർഡിൽ നൽകിയിട്ടുള്ളത് .

വയനാട്ടിൽ ഉരുൾപ്പൊട്ടലുണ്ടായത് 2024 ജൂലൈ 30നാണ്. വൈറൽ കാർഡിലെ തീയതിയും ഫോണ്ടും മനോരമ ഓൺലൈന്റെ യഥാർഥ വാർത്ത കാർഡുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. 08-02-2024 എന്ന ഫോർമാറ്റിൽ ആണ്  മനോരമ ഓൺലൈൻ കാർഡിൽ ദിവസം ഉൾപ്പെടുത്തുന്നത്. എന്നാൽ ഇതിൽ 8-2- 2024 എന്ന ഫോർമാറ്റിലാണ് ആ വിവരമുള്ളത്. വൈറൽ കാർഡിലെ ഫോണ്ടും വ്യത്യസ്തമാണ്.‌

ADVERTISEMENT

ഇത്തരത്തിൽ ഒരു വാർത്തയോ വാർത്താ കാർഡോ മനോരമ ഓൺലൈൻ നൽകിയിട്ടില്ല.

കൂടുതൽ വിലയിരുത്തലിൽ ഫെബ്രുവരി 8ന് മനോരമ ഓൺലൈനിൽ വീണ വിജയന്റെ ഇതേ ചിത്രവുമായി നൽകിയ കാർഡ് ലഭിച്ചു.

ADVERTISEMENT

വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ 'എസ്എഫ്ഐഒ അന്വേഷണം തടയണം' എന്നാണ് ഇതേ ചിത്രത്തോടൊപ്പം കാർഡിൽ നൽകിയിരിക്കുന്നത്. ഈ കാർഡ് എഡിറ്റ് ചെയ്താണ് വൈറൽ കാർഡ് നിർമ്മിച്ചതെന്നും വ്യക്തമായി.

∙ വസ്തുത

ദുരിതാശ്വാസ നിധിയിലേയ്ക്ക് വീണ വിജയൻ 5 കോടി നൽകിയെന്ന് ‌ പ്രചരിക്കുന്ന കാർഡ് വ്യാജമാണ്, മനോരമ ഓൺലൈൻ ഇത്തരമൊരു വാർത്ത കാർഡ് പ്രസിദ്ധീകരിച്ചിട്ടില്ല

English Summary:The card circulating that Veena Vijayan gave 5 crores to the relief fund is fake