വയനാട് ദുരിതാശ്വാസം: നടി നിഖില വിമലിനെ 'സംഘിയാക്കി' വ്യാജപ്രചാരണം | Fact Check
വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച ഒരു കളക്ഷൻ സെന്ററിൽ നടി നിഖിലാ വിമൽ പൂർണ്ണ സമയവും പങ്കാളിയായതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇപ്പോൾ വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന നിഖില വിമൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ
വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച ഒരു കളക്ഷൻ സെന്ററിൽ നടി നിഖിലാ വിമൽ പൂർണ്ണ സമയവും പങ്കാളിയായതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇപ്പോൾ വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന നിഖില വിമൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ
വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച ഒരു കളക്ഷൻ സെന്ററിൽ നടി നിഖിലാ വിമൽ പൂർണ്ണ സമയവും പങ്കാളിയായതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇപ്പോൾ വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന നിഖില വിമൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ
വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച ഒരു കളക്ഷൻ സെന്ററിൽ നടി നിഖിലാ വിമൽ പൂർണ്ണ സമയവും പങ്കാളിയായതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇപ്പോൾ ആർഎസ്എസിന്റെ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന നിഖില വിമൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലാകുന്നുണ്ട്.
എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
Rss helping wayaand people and working day and night also collecting food and distributes to needed ones എന്ന കുറിപ്പിനൊപ്പമാണ് നിഖില വിമൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചിത്രം റിവേഴ്സ് ഇമേജിൽ തിരഞ്ഞപ്പോൾ രാത്രി വൈകിയും വയനാടിനായി കലക്‌ഷൻ സെന്ററിൽ നിഖില വിമൽ എന്ന തലക്കെട്ടോടെയുള്ള നിരവധി വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. വാർത്ത കാണാം
വാർത്തയിലെ വിവരങ്ങൾ പ്രകാരം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് ചലച്ചിത്രതാരം നിഖില വിമൽ കണ്ണൂർ തളിപ്പറമ്പ് കലക്‌ഷൻ സെന്ററിൽ വളണ്ടിയറായി പ്രവർത്തിക്കുകയായിരുന്നു. താരത്തിന്റെ വിഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജിലും പങ്കുവച്ചിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച കലക്‌ഷൻ സെന്ററിലാണ് താരം എത്തിയത്. രാത്രി ഏറെ വൈകിയിട്ടും മറ്റു വളണ്ടിയർമാർക്കൊപ്പം കലക്‌ഷൻ സെന്ററിലെ പ്രവർത്തനങ്ങളിൽ നിഖില പങ്കാളിയായി.
വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും ബിജെപിയും ശുദ്ധ കളവ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തെത്തിയിരുന്നു. മനുഷ്യത്വമില്ലാതെ കേവലം സങ്കുചിത രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടി നിഖിലാ വിമല്‍ ഡിവൈഎഫ്ഐ കളക്ഷന്‍ സെന്ററിലെത്തി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ ഫോട്ടോ ആര്‍എസ്എസ് ക്യാമ്പിലെത്തി എന്ന തരത്തില്‍ പ്രചരിപ്പിച്ചെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.
തളിപ്പറമ്പ് നിന്നുള്ള സിനിമാ നടി നിഖില വിമല്‍ ഡിവൈഎഫ്ഐ കളക്ഷന്‍ സെന്ററിലെത്തിയിരുന്നു. അത് യുപിയിലൊക്കെ ആര്‍എസ്എസ് ക്യാമ്പാണെന്നാണ് പ്രചരിപ്പിച്ചത്. യാതൊരു നീതി ബോധവുമില്ലാത്തവര്‍. അതാണ് ആര്‍എസ്എസ് രീതി, എം വി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പ് കളക്ഷന്‍ സെന്ററിലാണ് നിഖില അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ചത്. താരത്തിനൊപ്പം നിരവധി യുവതി-യുവാക്കള്‍ പ്രവര്‍ത്തിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. വയനാട്ടിലെ ജനതയെ ആര്‍എസ്എസ് രാവും പകലും സഹായിക്കുകയാണെന്നും ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണെന്നുമാണ് എക്സില്‍ അടക്കം നിഖില വിമലിന്റെ ഫോട്ടോ സഹിതം ആര്‍എസ്എസ് അനുകൂലികള്‍ പ്രചരിപ്പിച്ചത്. ഫോട്ടോയ്‌ക്കൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പഴയ വിഡിയോയും എഡിറ്റ് ചെയ്തു ചേര്‍ത്തായിരുന്നു പ്രചാരണം എന്നും അദ്ദേഹം വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങളിൽ നിന്ന് നടി നിഖില വിമൽ വയനാട് ദുരിതബാധിതർക്കുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായത് തളിപ്പറമ്പ് ഡിവൈഎഫ്ഐ കളക്ഷന്‍ സെന്ററിലാണെന്ന് വ്യക്തമായി.
∙ വസ്തുത
ആർഎസ്എസ് കളക്ഷൻ ക്യാമ്പിൽ വയനാട് ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന നടി നിഖില വിമൽ എന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്.വയനാട് ദുരിതബാധിതർക്കുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായത് തളിപ്പറമ്പ് ഡിവൈഎഫ്ഐ കളക്ഷന്‍ സെന്ററിലാണ്.
English Summary: Campaign with claim that actress Nikhila Vimal working for Wayanad victims in RSS collection camp is fake