അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ അതിർത്തിയിൽ കാത്തിരിക്കുന്ന ബംഗ്ലാദേശികൾ ; ചിത്രത്തിന്റെ യാഥാർത്ഥ്യമിതാണ് | Fact Check
ബംഗ്ലദേശിലെ ആഭ്യന്തരകലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കെട്ടടങ്ങിയിട്ടില്ല. സംഘർഷത്തെത്തുടർന്ന് രക്ഷപ്പെടാനായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയിരിക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനധികൃതമായി ബംഗ്ലാദേശിൽ
ബംഗ്ലദേശിലെ ആഭ്യന്തരകലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കെട്ടടങ്ങിയിട്ടില്ല. സംഘർഷത്തെത്തുടർന്ന് രക്ഷപ്പെടാനായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയിരിക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനധികൃതമായി ബംഗ്ലാദേശിൽ
ബംഗ്ലദേശിലെ ആഭ്യന്തരകലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കെട്ടടങ്ങിയിട്ടില്ല. സംഘർഷത്തെത്തുടർന്ന് രക്ഷപ്പെടാനായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയിരിക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനധികൃതമായി ബംഗ്ലാദേശിൽ
ബംഗ്ലദേശിലെ ആഭ്യന്തരകലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കെട്ടടങ്ങിയിട്ടില്ല. സംഘർഷത്തെത്തുടർന്ന് രക്ഷപ്പെടാനായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയിരിക്കുന്നു എന്ന അവകാശവാദത്തോടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനധികൃതമായി ബംഗ്ലാദേശിൽ നിന്ന് അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്നാണ് പോസ്റ്റുകളിൽ വ്യക്തമാക്കുന്നത്. വാസ്തവമറിയാം.
∙ അന്വേഷണം
മറ്റൊരു പോസ്റ്റിനൊപ്പമുള്ള കുറിപ്പ് ഇപ്രകാരമാണ്. ഇന്ത്യാ–ബംഗ്ല അതിർത്തിയിലെ കാഴ്ച്ചയാണിത്. നമുക്ക് അഭയം തരൂ അല്ലങ്കി ൽ ഞങ്ങ ളെ വെടിവച്ച് കൊല്ലൂ... നമ്മുടെ സ്ത്രീ കളേയും കുട്ടികളേയും ക്രൂരമായി ബലാ ൽസംഗം ചെയ്തത് കൊല്ലുന്നു... രക്ഷിക്കൂ.. രക്ഷിക്കൂ... ഇന്ത്യയിൽ നിന്നും മൂവായിരം കിലോമീ റ്റർ അകലെയുള്ളവർക്ക് വേണ്ടി സേവ് റാഫ പോസ്റ്റുകൾ ഇട്ട ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങൾ ഇവരെ കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ്? അന്താരാഷ്ട്ര മാധ്യമങ്ങൾ ഒക്കെ തന്നെ ബംഗ്ലാദേശിൽ നടക്കുന്ന ഈ ന്യൂനപക്ഷ ഹത്യകളെപ്പറ്റി അപലപിക്കുമ്പോൾ നമ്മുടെ കേരള മാധ്യമങ്ങൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?വല്ലവരുടേയും ഭൂമി കയ്യേറി നമ്മുടേതാണ് എന്ന് 1991 ലെ കോൺഗ്രസ്സ് പാസ്സാക്കിയ നിയമത്തിന്റെ പിൻബലത്തിൽ 9.75 ലക്ഷം ഭൂമി കൈയ്യേറി തടിച്ച് കൊഴുത്തവർക്ക് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയവർ ഈ പാവങ്ങൾക്ക് വേണ്ടി കമാ എന്നൊരു അക്ഷരം പോലും മിണ്ടാത്തത് എന്താണ്?സേവ് ഗാസ, സേവ് പാലസ്തീൻ എന്ന് മു ദ്രാവാക്യം മുഴക്കി കേരളത്തിലെ തെരു വുകളിൽ പ്രകടനം നടത്തിയവർക്ക് വ ളവും വെള്ളവും കൊടുത്ത രാഷ്ട്രീയക്കാർ ഇവരുടെ കണ്ണീർ കണ്ടില്ല എന്ന് നടിക്കുന്നത് എന്തുകൊണ്ടാണ്?
ഓർക്കുക..ബംഗ്ലാദേശിലെ ഹിന്ദുക്കളിൽ ബ്രാഹ്മ ണർ മുതൽ ദളിത് വിഭാഗക്കാർ വരെ ഉണ്ടായിരുന്നു .. അവരേയും പരസ്പരം പോരടിപ്പിച്ചിട്ട് / ജാതി പറഞ്ഞ് ഭിന്നിപ്പിച്ചിട്ട് അവിടത്തെ രാഷ്ട്രീയക്കാർ നേട്ടം കൊയ്തിരുന്നു ...ഇന്ന് അഭയാർത്ഥികളായി ഇന്ത്യ ബംഗളാ അതിർത്തിയിൽ നിൽക്കുന്ന ഹിന്ദുക്കളിൽ..ദളിതരുണ്ട്, OBC ക്കാരുണ്ട്, കച്ചവടക്കാ രുണ്ട്, ബ്രാഹ്മണർ ഉണ്ട് .. ഇവരെ അക്രമിച്ചവർ ...ഇവരുടെ അമ്മ പെങ്ങൻമാരെ കുട്ടികളെ ബലാൽസംഗം ചെയ്തവർ, ഇവരുടെ വസ്തുക്കൾ കൊള്ളയടിച്ചവർ എല്ലാം തന്നെ.... ജാതി നോക്കിയല്ല... പിന്നെ.. അവരുടെ കണ്ണിൽ ഇവർ എല്ലാ പേരും തന്നെ ......... കളാണ് (ആ വാക്ക് പറയുന്നില്ല) തെറ്റ് കണ്ടാൽ തെറ്റാണ് എന്ന് പറയാത്ത കേരളക്കാർ ..ആ നട്ടെല്ല് പണയം വച്ച കേരളക്കാരേ... ഈ പോസ്റ്റ് ഇട്ടതിന്റെ പേരിൽ നിങ്ങൾ എന്നെ വിളിക്കാൻ പോകുന്നതും എന്താണ് എന്നറിയാം. നടക്കട്ടെ ...ഭാസ്കരൻനായർ അജയൻ
വൈറൽ ചിത്രം റിവേഴ്സ് ഇമേജിൽ തിരഞ്ഞപ്പോൾ വൈറൽ ദൃശ്യങ്ങൾ ഉൾപ്പെട്ട ഒരു ഹ്രസ്വ വിഡിയോയാണ് ഞങ്ങൾക്ക് ലഭിച്ചത്.
India-Bangladesh Milan Mela 15 April 2018 എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള ക്യാപ്ഷൻ.ഈ സൂചനയിൽ നിന്ന് മിലാൻ മേളയെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ പശ്ചിമ ബംഗാളിലെ രണ്ട് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഔട്ട്‌പോസ്റ്റുകളിൽ നടക്കുന്ന വാർഷിക പരിപാടിയാണിത്. ചൈത്ര സംക്രാന്തി ദിനത്തിൽ ഇരുരാഷ്ട്രങ്ങളുടെയും അനുമതിയോടെ സമ്മാനങ്ങൾ കൈമാറാൻ സൗഹൃദം പുതുക്കാനും ഇന്ത്യ–ബംഗ്ല പൗരന്മാർ ഒത്തുചേരുന്ന ചടങ്ങു കൂടിയാണ് മിലൻ മേള. ബംഗാളി കലണ്ടറിലെ അവസാന മാസമായ ചൈത്ര മാസത്തിലെ അവസാന ദിവസമാണ് ചൈത്ര സംക്രാന്തി. ഇരുരാജ്യങ്ങളിലുമുള്ള ബന്ധുക്കളെ കണ്ടുമുട്ടാൻ നിരവധി ആളുകൾ എത്തുന്നതിനാൽ ബി.എസ്.എഫ് ജവാൻമാരും ബംഗ്ലാദേശിലെ ബോർഡർ ഗാർഡ് ബംഗ്ലാദേശും (ബി.ജി.ബി) സഹകരിച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. നോർത്ത് ബംഗാൾ അതിർത്തിയിലെ ഈ പ്രദേശം ബിഎസ്എഫിന്റെ നിയന്ത്രണത്തിലാണെന്നും ചില സുരക്ഷാ കാരണങ്ങളാൽ 2023 മുതൽ ഈ പരിപാടി നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
തുടർന്ന് നടത്തിയ കീവേഡ് പരിശോധനയിൽ വൈറൽ വിഡിയോയിലെ അതേ ദൃശ്യങ്ങൾ ഉൾപ്പെട്ട മറ്റ് ചില വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു
ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വർഷങ്ങൾക്കു മുൻപ് നടന്ന മിലാന്‍ മേളയിൽ നിന്നുള്ള ദൃശ്യമാണെന്ന് വ്യക്തമായി.
∙ വസ്തുത
ബംഗ്ലദേശിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയിരിക്കുന്ന ദൃശ്യമല്ല വൈറൽ ചിത്രത്തിലുള്ളത്. വർഷങ്ങൾക്കു മുൻപ് നടന്ന മിലാന്‍ മേളയിൽ നിന്നുള്ള ദൃശ്യമാണ് തെറ്റിദ്ധാരണപരമായി പ്രചരിക്കുന്നത്.
English Summary :The viral picture does not show refugees gathering at the India-Bangladesh border in connection with the protests in Bangladesh