ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ബംഗ്ലദേശിൽ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നടക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവിടുത്തെ മതേതരൻമാർ ഒന്ന് കേട്ടോളു ബംഗ്ലദേശിൽ പുതിയ സർക്കാർ രൂപീകരിച്ചയുടൻ, എല്ലാ മുസ്‌ലിം കടയുടമകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ബംഗ്ലദേശിൽ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നടക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവിടുത്തെ മതേതരൻമാർ ഒന്ന് കേട്ടോളു ബംഗ്ലദേശിൽ പുതിയ സർക്കാർ രൂപീകരിച്ചയുടൻ, എല്ലാ മുസ്‌ലിം കടയുടമകൾക്കും കർശനമായ മുന്നറിയിപ്പ് നൽകുന്നു, നിങ്ങളുടെ കടയിൽ ഏതെങ്കിലും ഇന്ത്യൻ സാധനം ഉണ്ടെങ്കിൽ ഒന്നുകിൽ അത് നശിപ്പിക്കുക അല്ലെങ്കിൽ അത് കടയിൽ എവിടെയും കാണരുത്*  ഇത് ഒരു മുസ്‌ലിം രാജ്യമാണ്. അവിടേത്തേക്കാൾ കൂടുതൽ മുസ്‌ലിംകൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്!  *"ഇത് ശരിയാണോയെന്ന് മതേതരക്കാർ ഇനി പറയണം"*!   *എന്ത് പറയുന്നു മതേതരൻന്മാർ . കേരളത്തിൽ നിന്നും ഇന്ത്യയിൽ മൊത്തത്തിൽ നിന്നുമുള്ള ബംഗ്ലദേശികളെ Army ഉറക്കി പിടിച്ചു പുറത്താക്കണം എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.പോസ്റ്റ് കാണാം.

ADVERTISEMENT

എന്നാൽ വൈറൽ പോസ്റ്റുകൾ തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ സമാനമായ വിഡിയോ ഒരു ഫെയ്സ്‌ബുക് അക്കൗണ്ടിൽ ഏപ്രിലിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇന്ത്യയെ ബഹിഷ്‌കരിക്കൂ..എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.മറ്റൊരു ഫെയ്സ്ബുക് അക്കൗണ്ടിലും ഇതേ വിഡിയോ ഫെബ്രുവരിയിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.ഈ കൂടുതൽ പരിശോധനയിൽ വൈറൽ വിഡിയോയിൽ കണ്ട വ്യക്തിയുടെ മുഹമ്മദ് താരിഖ് റഹ്മാൻ എന്ന പേരിലുള്ള പ്രൊഫൈൽ കണ്ടെത്തി. ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച നിരവധി വിഡിയോകൾ ഈ ഫെയ്സ്ബുക് പേജിൽ കണ്ടെത്തി.ഇയാളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പിപ്പിൾസ് റൈറ്റ് മൂവ്മെന്‍റ് എന്ന സംഘടനയുടെ നേതാവാണ് താരിഖ് റഹ്മാനെന്ന് വ്യക്തമായി.

2024 ആഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിനെത്തുടർന്ന് മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റത് ഓഗസ്റ്റ് 8നാണ്. ഇക്കാരണത്താൽത്തന്നെ വൈറൽ വിഡിയോ പഴയതാണെന്നും പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്ന സംഭവമല്ലെന്നും വ്യക്തമായി.

ADVERTISEMENT

മറ്റ് ചില റിപ്പോർട്ടുകളിൽ നിന്ന്  ബംഗ്ലാദേശിൽ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രചാരണം മുൻപും നടന്നിരുന്നു എന്ന് ബോധ്യമായി.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പ്രതിപക്ഷ പാർട്ടികൾ നടത്തിയ ഇന്ത്യാ ഉത്പന്നങ്ങൾക്കെതിരായ പ്രചാരണങ്ങളുടെ ഭാഗമാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി. വൈറൽ വിഡിയോ 2024 ഫെബ്രുവരി മുതൽ പ്രചാരത്തിലുള്ളതാണ്

∙ വസ്തുത

ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ബംഗ്ലദേശിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ ഇന്ത്യാ ഉത്പന്നങ്ങൾക്കെതിരായ പ്രചാരണങ്ങളുടെ ഭാഗമാണ് വൈറൽ വിഡിയോ.ഈ വിഡിയോയ്ക്ക് ബംഗ്ലദേശിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടന്ന സംഭവങ്ങളുമായി ബന്ധമില്ല. 

English Summary :The viral video is part of the campaigns against Indian products by opposition parties in Bangladesh during Sheikh Hasina's rule