കൃഷ്‌ണനെ ജസ്‌ന സലീം തള്ളിപ്പറഞ്ഞിട്ടില്ല; വാസ്തവമറിയാം | Fact Check
കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്‌ത മുസ്‌ലിം മതസ്ഥയായ ജസ്‌ന സലിം സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ ചിത്രങ്ങളുടെ വിൽപ്പന കുറഞ്ഞതോടെ ജസ്‌ന സലീം കൃഷ്‌ണനെ തള്ളിപ്പറയുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ

കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്‌ത മുസ്‌ലിം മതസ്ഥയായ ജസ്‌ന സലിം സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ ചിത്രങ്ങളുടെ വിൽപ്പന കുറഞ്ഞതോടെ ജസ്‌ന സലീം കൃഷ്‌ണനെ തള്ളിപ്പറയുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.
∙ അന്വേഷണം
ഇപ്പൊ എല്ലാ ഹിന്ദുക്കൾക്കും സമാധാനം ആയില്ലെ, ഇവൾ ഏറ്റവും കൂടുതൽ വെറുക്കുന്ന പേര് കൃഷ്ണൻ എന്നാ പേര് ആണ്. കൃഷ്ണൻ ആരാ എന്നു ഇവൾക്ക് അറിയില്ല. കൃഷ്ണൻ ഒരു സാധനം എന്നൊക്കെ ആണ് ഇവൾക്ക് ഒക്കെ അറിയാവുന്നതു. ഇവളെ പൊക്കി പിടിച്ചു നടന്നവരോടാണ് ഇനി ഇവളെ ഗുരുവായൂർ അമ്പലത്തിന്റെ പരിസരത്ത് അടുപ്പിക്കരുത്. പിന്നെ ഇവളെ വീട്ടിൽ കണ്ണാ എന്നാവില്ല വിളിക്കുന്നുണ്ടാവുക ഒരക്ഷരം മാറ്റിയാവും വിളിക്കുന്നുണ്ടാവുക.നാറി ഭക്തി വിറ്റു കാശുണ്ടാകാൻ നടക്കുന്നു ഒരുനാണവും ഇല്ലാതെ പിന്നാലെ നടക്കാൻ വേറെ കുറെ എണ്ണം.എന്നാണ് പോസ്റ്റിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്. പോസ്റ്റ് കാണാം
വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ Smart Pix Media എന്ന വാട്ടർമാർക്ക് ശ്രദ്ധയിൽപ്പെട്ടു. ഈ സൂചനയുപയോഗിച്ച് നടത്തിയ തിരയലിൽ 2024 ആഗസ്റ്റ് 16ന് പോസ്റ്റ് ചെയ്ത ജസ്‌ന സലീമിന്റെ വൈറൽ വിഡിയോയുടെ പൂർണ്ണ രൂപത്തിലുള്ള അഭിമുഖം സ്‌മാർട്ട് പിക്‌സ് മീഡിയയുടെ യൂട്യൂബ് ചാനലിൽ നിന്ന് ലഭിച്ചു. വിഡിയോ കാണാം
പൂർണ്ണമായ അഭിമുഖത്തിൽ അവതാരക ജസ്‌ന സലീമിനോട് ശ്രീകൃഷ്ണനിലേക്ക് എങ്ങനെ എത്തിയതെന്ന് ചോദ്യം ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിന്റെ മറുപടിയായി തന്നെ വീട്ടിൽ കണ്ണൻ എന്നാണ് വിളിച്ചിരുന്നതെന്നും അതിനാൽ തന്നെ ജീവിതത്തിൽ ഏറ്റവും വെറുത്ത പേരാണ് കണ്ണൻ എന്നുള്ളതെന്നും അവർ പറയുന്നു. എല്ലാവരും കണ്ണാ എന്ന് വിളിക്കുമ്പോൾ ആ പേരിനോട് അന്ന് ദേഷ്യവും വെറുപ്പുമായിരുന്നുവെന്നാണ് അവർ പറഞ്ഞത്.ആദ്യകാലത്ത് ഹിന്ദുക്കളുടെ ദൈവമാണ് ഇതെന്നറിയാം എന്നല്ലാതെ എന്താണ് അതെന്ന് അറിയില്ലെന്ന രീതിയിലുള്ള മറുപടിയാണ് ജസ്‌ന അഭിമുഖത്തിൽ നൽകുന്നത്.
2013ലാണ് ആദ്യമായി കണ്ണനെ വരച്ചതെന്നും 2009ൽ കല്യാണം കഴിഞ്ഞതിന് ശേഷമാണ് ആദ്യമായി കണ്ണനെ കാണുന്നതെന്നും അന്ന് മുതൽ കണ്ണനോടും ആ പേരിനോടും ഇഷ്ടം തോന്നിയെന്നും ഇവർ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ചെറുപ്പത്തിലുള്ള തന്റെ വിളിപ്പേരിനോട് തോന്നിയിരുന്ന വെറുപ്പിനെ ക്കുറിച്ചാണ് വൈറൽ വിഡിയോയിൽ ജസ്‌ന പറയുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇതാണ് ജസ്‌ന സലിം ചിത്രങ്ങളുടെ വിൽപ്പന കുറഞ്ഞപ്പോൾ കൃഷ്‌ണനെ തള്ളിപ്പറയുന്നു എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.
∙ വസ്തുത
വിളിപ്പേരിനോട് ഉണ്ടായിരുന്ന എതിർപ്പിനെക്കുറിച്ചാണ് ജസ്‌ന സലീം വിഡിയോയിൽ വ്യക്തമാക്കുന്നത്.വൈറൽ വിഡിയോ എഡിറ്റ് ചെയ്തതാണ്.
English Summary :Jasna Saleem clarifies about her nickname