കൊല്ലത്ത് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അപകടാവസ്ഥയിലായ ബോട്ട് ജനങ്ങൾക്ക് ഭീഷണിയായി സർവ്വീസ് നടത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം ∙ അന്വേഷണം ഇന്ന് പെരുമൺ

കൊല്ലത്ത് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അപകടാവസ്ഥയിലായ ബോട്ട് ജനങ്ങൾക്ക് ഭീഷണിയായി സർവ്വീസ് നടത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം ∙ അന്വേഷണം ഇന്ന് പെരുമൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലത്ത് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അപകടാവസ്ഥയിലായ ബോട്ട് ജനങ്ങൾക്ക് ഭീഷണിയായി സർവ്വീസ് നടത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം ∙ അന്വേഷണം ഇന്ന് പെരുമൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലത്ത് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അപകടാവസ്ഥയിലായ ബോട്ട് ജനങ്ങൾക്ക് ഭീഷണിയായി സർവീസ് നടത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം

ADVERTISEMENT

ഇന്ന് പെരുമൺ ബോട്ട് ജെട്ടിയിൽ വന്ന ബോട്ടാണ്. ഇങ്ങനെയൊരു ബോട്ട് നമ്മൾക്ക് ആവശ്യമുണ്ടോ?അധികാരികളുടെ കണ്ണിൽ എത്തുന്നതു വരെ ഈ വിഡിയോ ഉറപ്പായും ഷെയർ ചെയ്യണം. യാത്രക്കാരുടെയും ബോട്ടിലെ ജീവനക്കാരുടെയും ജീവനു പുല്ലുവില കൽപ്പിച്ചാണ് ഇത്തരമൊരു സർവ്വീസ് ഇവിടെ നടത്തുന്നത്. കുമരകം ബോട്ടപകടത്തെക്കുറിച്ചും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്.അത്തരത്തിൽ കൊല്ലത്ത് ഒരു ബോട്ടപകടം നടന്നു കഴിഞ്ഞാൽ മാത്രമേ ഈ സർവ്വീസ് നിർത്തുകയുള്ളെങ്കിൽ ഇങ്ങനെയാരു സർവ്വീസ് ഞങ്ങൾക്ക് വേണ്ട.ബോട്ടില്ലെങ്കിലും സാരമില്ല, ഞങ്ങൾക്ക് ജീവൻ മാത്രം മതി.യാത്രക്കാരുടെ മാത്രം കാര്യമല്ല. ഇതിലെ ജീവനക്കാരുടെയും ജീവനും ഇതിൽപ്പെടുന്നുണ്ട്.ഇതൊന്നും നോക്കാനും കാണാനും ഇവിടെ ആരുമില്ലാത്ത അവസ്ഥയാണ്. ഹെൽ‌മെറ്റ് വച്ചില്ലെങ്കിലോ കാറുകളിൽ കൂളിങ് ഫിലിം ഒട്ടിച്ചില്ലെങ്കിലോ പിഴയൊടുക്കുന്ന ഏമാൻമാർ ഈ നിയമലംഘനം കാണുന്നില്ലേ?സാധാരണക്കാരായ ജനങ്ങൾക്കോ ജീവനക്കാർക്കോ ഈ ബോട്ട് കാരണം അപകടം സംഭവിച്ചാൽ മന്ത്രി റോഷി അഗസ്റ്റിൻ ഇതിന് സമാധാനം പറഞ്ഞേ തീരു എന്നാണ് ബോട്ടിന്റെ ദുരവസ്ഥ ചിത്രീകരിച്ച വിഡിയോയിൽ പറയുന്നത്. വൈറൽ വിഡിയോ കാണാം.

വൈറൽ വിഡിയോയിൽ ബോട്ട് അപകടത്തിൽപ്പെട്ടാൽ മന്ത്രി റോഷി അഗസ്റ്റിനാകും ഉത്തരവാദിയെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാൽ മന്ത്രി കെ. ബി. ഗണേഷ് കുമാറിനാണ് ജലഗതാഗത വകുപ്പിന്റെ ചുമതല. മന്ത്രി റോഷി അഗസ്റ്റിൻ - ജലസേചനം, ഭൂഗർഭ ജലം, ജല വിതരണം, ശുചീകരണം, കെഐഐഡിസി, തീരശോഷണം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.  അതിനാൽ ആ പരാമർശം തന്നെ തെറ്റാണ്. 

ADVERTISEMENT

വിഡിയോ വിശദമായി പരിശോധിച്ചപ്പോൾ #3fingerskollam എന്ന വാട്ടർമാർക്ക് ശ്രദ്ധയിൽപ്പെട്ടു. ഈ സൂചനയിൽ നിന്ന് നടത്തിയ പരിശോധനയിൽ 3 FINGER'S KOLLAM എന്ന യൂട്യൂബ് പേജിൽ അഞ്ച് മാസം മുൻപ് പോസ്റ്റ് ചെയ്ത ഇതേ ഷോട്‌സ് വിഡിയോ ഞങ്ങൾക്കു ലഭിച്ചു. 

ഈ വിഡിയോയ്ക്ക് ഒപ്പമുള്ള വിവരണത്തിൽ മന്ത്രി റോഷി അഗസ്റ്റിനെ പരാമർശിക്കുന്നുണ്ട്...ജലവിഭവം അല്ല ജലഗതാഗത മന്ത്രിയെ ആണ് ഉദ്ദേശിച്ചത്. Mr.ഗണേഷ്‌കുമാർ എന്ന് തിരുത്തൽ വിഡിയോയ്ക്കൊപ്പം  നൽകിയതായി കണ്ടു.

ADVERTISEMENT

വൈറൽ വിഡിയോയിലെ ബോട്ടിനെക്കുറിച്ചാണ് പിന്നീട് ഞങ്ങൾ അന്വേഷിച്ചത്. നിലവിൽ ഈ ബോട്ടല്ല ഉൾനാടൻ ജലഗതാഗത വകുപ്പിന്റേതായി ഇവിടെ സർവീസ് നടത്തുന്നത്. കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് വള്ളക്കടവിലേയ്ക്കും അവിടെ നിന്ന് പെരിനാട് ബോട്ട് ജെട്ടിയിലേക്കും സർവീസ് ഉണ്ട്. ഇപ്പോൾ പെരുമണിൽ സർവീസ് നടത്തുന്ന ബോട്ടുകളിലൊന്നിന്റെ ചിത്രം കാണാം.

ചിത്രത്തിന് കടപ്പാട് : ശരത് ശങ്കർ

വൈറൽ വിഡിയോയിൽ കണ്ട ബോട്ടിനെക്കുറിച്ചും ഞങ്ങൾ അന്വേഷിച്ചു.  ഇതിനായി ജലഗതാഗത വകുപ്പ് അധികൃതരുമായി ഞങ്ങൾ സംസാരിച്ചു.  ഏഴ് മാസങ്ങൾക്ക് മുൻപുള്ള വിഡിയോയാണിത്.ബോട്ടിന് തകരാർ വരികയും അന്ന് അത് പരിഹരിക്കാൻ കാലതാമസം നേരിടുകയും ചെയ്തിരുന്നു.അറ്റകുറ്റ പണികൾക്കായി ഇത് ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കാത്ത വിധം ഇടയ്ക്ക് ഒരു പാലം തടസമായി ഉണ്ടായിരുന്നു.ഈ പാലത്തിന്റെ അടിയിൽ കൂടി ബോട്ട് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ആ സമയത്ത് എടുത്ത വിഡിയോയാണിത്. ഈ ബോട്ട് പിന്നീട് റിപ്പയർ ചെയ്യുകയും പകരം വേറൊരു ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ബോട്ട് പെരുമണിലേയ്ക്കുള്ള സർവ്വീസിനായി നൽകുകയും ചെയ്തു. നിലവിൽ ഇങ്ങനെയൊരു ബോട്ട് ഇവിടെ സർവ്വീസ് നടത്തുന്നില്ല. ജലഗതാഗത വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ നിന്നുള്ള ഔദ്യോഗിക വ‍ൃത്തങ്ങൾ പറഞ്ഞു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് നിലവിൽ ഇങ്ങനെയൊരു ബോട്ട് ഇവിടെ സർവീസ് നടത്തുന്നില്ലെന്ന് വ്യക്തമായി. 

∙ വസ്തുത

നിലവിൽ ഇങ്ങനെയൊരു ബോട്ട് ഇവിടെ സർവീസ് നടത്തുന്നില്ല. ഏഴ് മാസങ്ങൾക്കു മുൻപ് സർവീസ് നടത്തിയ ബോട്ടാണിത്. ഒരു പാലം തടസമായതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ വൈകിയെങ്കിലും ഈ ബോട്ട് റിപ്പയർ ചെയ്യുകയും മറ്റൊരു ബോട്ട് പെരുമണിൽ സർവീസിനായി ഉൾനാടൻ ജലഗതാഗത വകുപ്പ് നൽകുകയും ചെയ്തിരുന്നു.

English Summary: The Boat in the Viral Video is not currently in service - Fact Check