ത്രില്ലടിപ്പിക്കുന്ന വേഗത്തിൽ ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് ഹൈവേയിൽ പായുന്നവർക്ക് പിഴ മാത്രമല്ല നല്ല പണിയും കർണ്ണാടക ഈടാക്കുന്നുണ്ട്. വേഗപരിധി ലംഘിക്കുന്നവർക്ക് പിഴ കൂടാതെ നിയമലംഘകർക്കെതിരെ എഫ്ഐആറും ഫയൽ ചെയ്യുന്നുണ്ട്.

ത്രില്ലടിപ്പിക്കുന്ന വേഗത്തിൽ ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് ഹൈവേയിൽ പായുന്നവർക്ക് പിഴ മാത്രമല്ല നല്ല പണിയും കർണ്ണാടക ഈടാക്കുന്നുണ്ട്. വേഗപരിധി ലംഘിക്കുന്നവർക്ക് പിഴ കൂടാതെ നിയമലംഘകർക്കെതിരെ എഫ്ഐആറും ഫയൽ ചെയ്യുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രില്ലടിപ്പിക്കുന്ന വേഗത്തിൽ ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് ഹൈവേയിൽ പായുന്നവർക്ക് പിഴ മാത്രമല്ല നല്ല പണിയും കർണ്ണാടക ഈടാക്കുന്നുണ്ട്. വേഗപരിധി ലംഘിക്കുന്നവർക്ക് പിഴ കൂടാതെ നിയമലംഘകർക്കെതിരെ എഫ്ഐആറും ഫയൽ ചെയ്യുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രില്ലടിപ്പിക്കുന്ന വേഗത്തിൽ ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് ഹൈവേയിൽ പായുന്നവർക്ക് പിഴ മാത്രമല്ല നല്ല പണിയും കർണ്ണാടക ഈടാക്കുന്നുണ്ട്. വേഗപരിധി ലംഘിക്കുന്നവർക്ക് പിഴ കൂടാതെ നിയമലംഘകർക്കെതിരെ എഫ്ഐആറും ഫയൽ ചെയ്യുന്നുണ്ട്. എന്നാൽ കർണ്ണാടക പൊലീസ് ഏർപ്പെടുത്തിയ പിഴ സംബന്ധിച്ച് ചില വിഡിയോകൾ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയമലംഘകർക്ക് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് ഈ വിഡിയോകളിൽ പറയുന്നത്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

സ്വന്തം വാഹനത്തിൽ ബെംഗളൂരു വരുന്നവർ ശ്രദ്ധിക്കുക എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

ഈ വിഡിയോയിൽ 130 കിലോ മീറ്റർ പരിധി ലംഘിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന പരാമർശമുണ്ട്. കീവേഡുകളുടെ പരിശോധനയിൽ  ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് ഹൈവേയിലെ അതിവേഗ പാതയുമായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു. അമിതവേഗത്തിനു പിഴയും കേസും ഓഗസ്റ്റ് ഒന്നുമുതല്‍ ഏര്‍പ്പെടുത്തിയതായി വാർത്തകളിൽ നിന്ന് വ്യക്തമാണ്.

ADVERTISEMENT

ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് പാതയില്‍ 100 കിലോമീറ്ററാണ് അനുവദനീയമായ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനു മുകളില്‍ പോയാല്‍ കേസെടുക്കും. ഏതു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും വേഗപരിധി ലംഘിച്ചാല്‍ കേസെടുക്കുമെന്നും വേഗപരിധി ലംഘിച്ച സ്ഥലത്തെ പൊലീസ് സ്റ്റേഷനിലാകും കേസുണ്ടാവുകയെന്നും വ്യക്തമാക്കി കര്‍ണാടക ഡിജിപി അലോക് മോഹന്‍ ട്വിറ്ററിൽ  പങ്ക്‌വച്ച പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. ആ പോസ്റ്റ് കാണാം.

ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് പാതയില്‍ അമിതവേഗത്തില്‍ പായുന്ന വാഹനങ്ങൾ മൂലം അപകടങ്ങള്‍ നിത്യസംഭവമായതും മരണങ്ങള്‍ കൂടുന്നതും പതിവായതോടെയാണ് ഈ ഹൈവേയില്‍ കടുത്ത നിയന്ത്രണങ്ങൾ കര്‍ണാടക പൊലീസ് നടപ്പാക്കിയത്. അനുവദിക്കപ്പെട്ട വേഗം 100 കിലോമീറ്ററായി നിയന്ത്രിക്കുകയും ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികള്‍ ആരംഭിക്കുകയും ചെയ്തത് ഗുണകരമായെന്നും അപകടമരണ നിരക്ക് ഗണ്യമായി കുറഞ്ഞെന്നും വ്യക്തമാക്കുന്ന കണക്കുകൾ ഡിജിപി അലോക് മോഹന്‍ തന്നെ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു.

ADVERTISEMENT

ഓഗസ്റ്റ് ഒന്നുമുതല്‍ 26 വരെയുള്ള കണക്കുപ്രകാരം ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് പാതയില്‍ അതിവേഗത്തിന് പൊലീസ് റജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണം 1,23,000 കടന്നിരുന്നു. പാതയില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളുടെയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ക്യാമറകളുടെയും സഹായത്തോടെ റജിസ്റ്റര്‍ചെയ്ത കേസുകളാണിത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് പാതയിലെ നിയമലംഘകർക്ക് 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ കേസെടുക്കും

∙ വസ്തുത

ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് പാതയിലെ നിയമലംഘകർക്ക് ഒരു ലക്ഷം രൂപ പിഴ എന്ന അവകാശവാദം തെറ്റാണ്. ബെംഗളൂരു–മൈസൂർ എക്‌സ്പ്രസ് പാതയിലെ നിയമലംഘകർക്ക് 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ കേസെടുക്കുകയാണ് ചെയ്യുന്നത്.

English Summary: The claim of Rs 1 lakh fine for violators on the Bengaluru-Mysore Expressway is false - Fact Check