മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ മറ്റു ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിഷേധിക്കുകയും, ആന്ധ്രപ്രദേശ് കോൺഗ്രസ്

മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ മറ്റു ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിഷേധിക്കുകയും, ആന്ധ്രപ്രദേശ് കോൺഗ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ മറ്റു ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിഷേധിക്കുകയും, ആന്ധ്രപ്രദേശ് കോൺഗ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ മറ്റു ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിഷേധിക്കുകയും, ആന്ധ്രപ്രദേശ് കോൺഗ്രസ് പാർട്ടി അധ്യക്ഷയും ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിള സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത സംഭവ വികാസങ്ങൾ ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ചേർത്ത നെയ്യ് വിതരണം ചെയ്‌തത് പാക്കിസ്‌ഥാന്‍  കമ്പനികളാണെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വസ്തുതയറിയാം

∙ അന്വേഷണം

ADVERTISEMENT

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ചേർത്ത് നെയ്യ് വിതരണം ചെയ്ത കമ്പനികൾ.ഇത് മനപ്പൂർവ്വം ചെയ്തതാണോ അല്ലയോ എന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ? എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിയമസഭാകക്ഷി യോഗത്തിലാണ് നായിഡു ഈ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിൽ ഇപ്പോൾ ശുദ്ധമായ നെയ്യും സാധനങ്ങളുമാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനമാണ് (ടിടിഡി) ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്. ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പുമായി ബന്ധപ്പെട്ട ആരോപണം എആര്‍ ഡയറി എന്ന സ്ഥാപനത്തിനെതിരെയാണെന്ന് ലഭ്യമായ വാർത്താ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി. പാകിസ്ഥാൻ കമ്പനികൾ മൃഗക്കൊഴുപ്പ് വിതരണം നടത്തിയത് സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമായില്ല. കൂടാതെ മത്സ്യ എണ്ണയ്ക്ക് നെയ്യിനെക്കാള്‍ വിലയുണ്ടെന്നും അത് കലര്‍ത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടി എആര്‍ ഡയറി രംഗത്തെത്തിയിരുന്നു. പത്ത് ടൺ നെയ്യാണ് പ്രതിദിനം ക്ഷേത്രത്തിൽ ആവശ്യമായിട്ടുള്ളത്. എന്നാൽ അതിൽ 0.1% പോലും ഇവർ സപ്ലൈ ചെയ്തിട്ടില്ലെന്നും എആർ കമ്പനി വിവിധ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. 470 രൂപ കിലോ നിരക്കിൽ നിലവിൽ നന്ദിനി–യാണ്  തിരുപ്പതി ക്ഷേത്രത്തിൽ നെയ്യ് വിതരണം ചെയ്യുന്നത്.

കൂടുതൽ തിരയലിൽ തിരുമല ദേവസ്വത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ടെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളതായി കണ്ടെത്തി. സെപ്റ്റംബര്‍ 2024 മുതല്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍(KMF) ആണ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. എക്‌സ് അക്കൗണ്ടിലെ വിവരങ്ങൾ പ്രകാരം പ്രിമിയര്‍ അഗ്രി ഫുഡ്‌സ്, കൃപാ റാം ഡയറി, വൈഷ്‌ണവി, ശ്രീ പരാഗ് മില്‍ക്ക്, എആര്‍ ഡയറി എന്നീ സ്ഥാപനങ്ങളാണ് തിരുപ്പതിയിലേക്ക് നെയ്യ് വിതരണം ചെയ്‌തിരുന്ന കമ്പനികള്‍. പോസ്റ്റ് കാണാം.

‌ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്‌തെന്ന് ആരോപിക്കുന്ന എആർ ഫുഡ്‌സിന്റേതടക്കമുള്ള മറ്റ് സ്ഥാപനങ്ങളുടെയും വിശദ വിവരങ്ങൾ ഞങ്ങൾ അന്വേഷിച്ചു. എന്നാൽ ആരോപണം നേരിടുന്ന എആര്‍ ഡയറിയുടെ ആസ്ഥാനം തമിഴ്‌നാട്ടിലെ ഡിണ്ടിഗലും പ്രീമിയര്‍ ആഗ്രി ഫുഡ്‌സ് , കൃപാ റാം ഡയറി  എന്നിവ ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ളതാണെന്നും  ശ്രീപരാഗ് മില്‍ക്ക് മഹാരാഷ്ട്ര, വൈഷ്‌ണവി ഡയറി തെലങ്കാനയിലെ ഖമ്മം ജില്ല ആസ്ഥാനമായുള്ളതാണെന്നും വ്യക്തമായി.

ADVERTISEMENT

എആര്‍ ഡയറിയുടെ വെബ്സൈറ്റിൽ Our Valued Corporate Customers Includes Saravana Stores Food Private Limited, Chennai, Tamilnadu. Sri Vyshnavi Dairy Specialties Pvt Ltd, Kammam, Andra Pradesh.Malanadu Dairy Milk Producers Union, Kanchirappalli, Kerala,Thiruvananthapuram Dairy(Milma), Thiruvananthapuram, Kerala.KSE Ltd, Trissur, Kerala , Pondicherry co-operative milk producer’s union limited, Pondicherry ഇവരുടെ കേരളത്തിൽ നിന്നുള്ള ഗുണഭോക്താക്കളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.

വൈറല്‍ പോസ്റ്റിലുള്ള എആർ ഫുഡ്‌സിനെക്കുറിച്ചും ഞങ്ങൾ തിരഞ്ഞു. എന്നാൽ ഇത് സുഗന്ധവ്യഞ്ജനങ്ങളും സ്നാക്സും വിതരണം ചെയ്യുന്ന പാക്കിസ്‌ഥാനിലെ ഇസ്‌ലാമാബാദിൽ  തന്നെയുള്ള കമ്പനിയാണെന്ന് ബോധ്യമായി. Food and Beverage Services Islamabad എന്നാണ് ഇവരുടെ വിവരങ്ങളിൽ നൽകിയിരിക്കുന്നത്.കൂടുതൽ തിരയലിൽ വൈറൽ പോസ്റ്റിൽ നൽകിയിരിക്കുന്ന പേരുകൾ ഇസ്‌ലാമാബാദിലെ AR Foods കമ്പനിയിലെ തൊഴിലാളികളുടെ വിവരങ്ങളാണെന്ന് സ്ഥിരീകരിക്കുന്ന മറ്റൊരു റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു.

ഇതിൽ നിന്ന് തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത് പാക്കിസ്‌ഥാനിൽ നിന്നുള്ള കമ്പനികളല്ലെന്ന്  വ്യക്തമായി. നെയ്യ് വിതരണം നടത്തിയത് ഇന്ത്യൻ കമ്പനികളാണ്.

∙ വസ്തുത

ADVERTISEMENT

തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനികളെല്ലാം ഇന്ത്യന്‍ കമ്പനികളാണ്. പാക്കിസ്‌ഥാൻ കമ്പനികൾക്ക് ഇതുമായി ബന്ധമില്ല. AR Foods എന്ന പേരിലുള്ള പാക്കിസ്ഥാനിലെ മറ്റൊരു Food and Beverage Services കമ്പനിയിലെ ജീവനക്കാരുടെ വിവരങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

English Summary: All the companies contracted to supply ghee to the Tirupati temple are Indian companies