ഇത് നടന്‍ സിദ്ദിഖിന്റെ കേരള പൊലീസ് പുറത്തുവിട്ട രേഖാ ചിത്രമോ? | Fact Check
നടൻ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസ് വരച്ച രേഖാ ചിത്രം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒളിവിലായ പ്രസക്ത നടന്റെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടു. സിദ്ധിഖ് എന്നോ മറ്റോ ആണ് പേര്. കണ്ടവരുണ്ടോ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്. വസ്തുതയറിയാം. ∙ അന്വേഷണം

നടൻ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസ് വരച്ച രേഖാ ചിത്രം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒളിവിലായ പ്രസക്ത നടന്റെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടു. സിദ്ധിഖ് എന്നോ മറ്റോ ആണ് പേര്. കണ്ടവരുണ്ടോ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്. വസ്തുതയറിയാം.
∙ അന്വേഷണം
ഹേമ കമ്മിഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണങ്ങളിൽ പ്രതിയായ നടൻ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇത്തരത്തിൽ പുറത്തു വിട്ട ചിത്രത്തെക്കുറിച്ചാണ് ഞങ്ങള്‍ ആദ്യം തിരഞ്ഞത്. ഇംഗ്ലിഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ച ലുക്ക്ഔട്ട് നോട്ടിസ് വാർത്തകളിൽ സിദ്ദിഖിന്റെ മറ്റൊരു ചിത്രമാണ് പൊലീസ് ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമായി.
സ്ഥിരീകരണത്തിനായി ഞങ്ങൾ പൊലീസിലെ ഔദ്യോഗിക വൃത്തങ്ങളുമായി സംസാരിച്ചു. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ലുക്ക് ഔട്ട് നോട്ടീസ് മാത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രവുമായി ഇതിന് ബന്ധമില്ല. പ്രചരിക്കുന്നത് ട്രോളുകൾ മാത്രമാണ്. അവർ പറഞ്ഞു.
കീവേഡുകളുടെ പരിശോധനയിൽ വൈറല്‍ ചിത്രം ശില്‍പിയും ആര്‍ട്ടിസ്റ്റുമായ രാമങ്കരി സ്വദേശി ബിജോയ് ശങ്കര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക് പേജിൽ നിന്ന് ലഭിച്ചു.
നടൻ സിദ്ദിഖിന്റെ രേഖാചിത്രം കേരളാ പൗലോസ് തയ്യാറാക്കികഴിഞ്ഞു . ചിത്രവുമായി സാമ്യമുള്ളവരെ എവിടെ കണ്ടാലും . W.W.Com KERALA PAULOSE .Com എന്ന വെബ് സൈറ്റിൽ എത്തിക്കുക എന്ന വിമർശന രൂപേണയുള്ള ഒരു കുറിപ്പിനൊപ്പമാണ് ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. തമാശരൂപേണ പോസ്റ്റ് ചെയ്ത ഈ ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിക്കുന്നത്.
അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പോസ്റ്റിൽ ഞാൻ തമാശയ്ക്ക് വരച്ച സിദ്ദിഖിന്റെ രേഖാചിത്രം വൈറൽ ആയി എന്നും വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്ന് പൊലീസ് പങ്കുവച്ച ലുക്ക് ഔട്ട് നോട്ടിസിലെ നടന്‍ സിദ്ദിഖിന്റെ രേഖാ ചിത്രമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് ആര്‍ട്ടിസ്റ്റ് ബിജോയ് ശങ്കര്‍ എന്നയാൾ ഹാസ്യരൂപേണ വരച്ച ചിത്രമാണെന്ന് വ്യക്തമായി.
∙ വസ്തുത
കേരള പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ട നടന്‍ സിദ്ധിഖിന്റെ ലുക്ക് ഔട്ട് നോട്ടിസെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറല്‍ ചിത്രം ബിജോയ് ശങ്കര്‍ എന്ന ആര്‍ട്ടിസ്റ്റ് ഹാസ്യാത്മകമായി വരച്ചതാണ്. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary:The viral picture which is circulating claiming to be the look out notice of actor Siddique released officially by the Kerala Police has been comically drawn by an artist called Bijoy Shankar