ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടുന്നെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ∙ അന്വേഷണം എടാ പ്രേമാ എനിക്ക് ഈ ദേശത്തെ വഴിയൊന്നും അറിയില്ല ടാ..ഇറാന്റെ നൂറു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടുന്നെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

ADVERTISEMENT

എടാ പ്രേമാ എനിക്ക് ഈ ദേശത്തെ വഴിയൊന്നും അറിയില്ല ടാ..ഇറാന്റെ നൂറു മിസൈൽ വരുന്നതറിഞ്ഞ് കണ്ടം വഴി ഓടുന്ന നെതന്യാഹു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. വിഡിയോ കാണാം.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഓടുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടാനുള്ള ശ്രമമാണിത് എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഹമാസിന്റെ റോക്കറ്റ് ആക്രമണം പേടിച്ച് നെതന്യാഹു ഓടുന്നു എന്ന തരത്തിൽ മുൻപും ഇതേ വിഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി.

എന്നാൽ ഇറാന്റെയും ഹിസ്ബുള്ളയുടെയും പ്രധാന കമാൻഡർമാരെ ഇസ്രയേൽ കൊലപ്പെടുത്തിയതിന്റെ പ്രതികാര നടപടിയായി ഇസ്രയേലിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. വാർത്താ റിപ്പോർട്ടുകൾ കാണാം.

ADVERTISEMENT

കൂടുതൽ തിരഞ്ഞപ്പോൾ സമാന വിഡിയോ 2021 ഡിസംബർ 14ന് ബെന്യാമിൻ നെതന്യാഹു അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തത് കണ്ടെത്തി. വിഡിയോ കാണാം.

ഇസ്രയേലി ഭാഷയിൽ വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിന്റെ പരിഭാഷ പരിശോധിച്ചപ്പോൾ I am always proud to run for you. It was taken half an hour ago in the Knesset എന്നാണ് നൽകിയിരിക്കുന്നതെന്ന് വ്യക്തമായി. ഈ സൂചനയുപയോഗിച്ചുള്ള കൂടുതൽ കീവേഡുകളുടെ തിരയലിൽ വൈറൽ വിഡിയോയിലെ സ്ക്രീൻഷോട്ടുകളടങ്ങിയ ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ  ഞങ്ങൾക്കു ലഭിച്ചു.

ബെന്യാമിൻ നെതന്യാഹു തിങ്കളാഴ്ച ഒരു നിയമം പാസാക്കാനുള്ള വോട്ടെടുപ്പിന് മുൻപ് പ്ലീനത്തിൽ വോട്ട് ചെയ്യുന്നതിനായി സെനറ്റ് ഇടനാഴികളിലൂടെ ഓടുന്നത് അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫ് റെക്കോർഡു ചെയ്‌തു എന്നാണ് റിപ്പോർട്ടുകളിലുള്ളത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് 2021ൽ ഇസ്രയേൽ പാർലമെന്റിൽ നിന്നുള്ള നെതന്യാഹുവിന്റെ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി.

ADVERTISEMENT

∙ വസ്തുത

ബെന്യാമിൻ നെതന്യാഹു ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടുന്നെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.2021ൽ ഇസ്രയേൽ പാർലമെന്റിൽ നിന്നുള്ള നെതന്യാഹുവിന്റെ ദൃശ്യങ്ങളാണിത്.

English Summary :Video circulating claiming Benjamin Netanyahu fleeing Iran's missile attack is misleading

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT