ആസ്മയ്ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകുന്ന വിഷമയമായ പ്രത്യേക തരം പടക്കകളും ദീപങ്ങളും ചൈന ഇന്ത്യയിലേക്ക് അയക്കുന്നുവെന്ന് വ്യാജ സന്ദേശം. ദീപാവലി ആഘോഷിക്കാന്‍ രാ‍ജ്യം തയ്യാറെടുക്കുമ്പോഴാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ഇന്ത്യയില്‍ ആസ്മ പടര്‍ത്താന്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തേക്കാള്‍ വിഷാംശമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസ്‌മയ്ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകുന്ന വിഷമയമായ പ്രത്യേക തരം പടക്കകളും ദീപങ്ങളും ചൈന ഇന്ത്യയിലേക്ക് അയക്കുന്നുവെന്ന് വ്യാജ സന്ദേശം. ദീപാവലി ആഘോഷിക്കാന്‍ രാ‍ജ്യം തയ്യാറെടുക്കുമ്പോഴാണ്  ഈ സന്ദേശം പ്രചരിക്കുന്നത്. ഇന്ത്യയില്‍ ആസ്മ പടര്‍ത്താന്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തേക്കാള്‍ വിഷാംശമുള്ള പടക്കങ്ങള്‍ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതിനാല്‍ ദീപാവലി പടക്കങ്ങള്‍ വാങ്ങിക്കുന്നവര്‍ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെയാണ് ഈ സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം

∙ അന്വേഷണം

ADVERTISEMENT

പ്രധാനപ്പെട്ട വിവരം, ഇന്ത്യയെ നേരിട്ട് ആക്രമിക്കാൻ പാകിസ്ഥാന് സാധിക്കാത്തതിനാൽ ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്നാണ് ഇന്റലിജൻസ് പറയുന്നത്. കാർബൺ മോണോക്സൈഡ് വാതകത്തേക്കാൾ വിഷാംശമുള്ള ആസ്‌മ ഇന്ത്യയിൽ പടർത്താൻ ചൈന പ്രത്യേക പടക്കങ്ങൾ ഉണ്ടാക്കുന്നുണ്ട്.  ഇതിന് പുറമെ നേത്രരോഗങ്ങൾ പടരാൻ പ്രത്യേക പ്രകാശമുള്ള അലങ്കാര വിളക്കുകളും ചൈനയിൽ വികസിപ്പിച്ചെടുക്കുന്നുണ്ട്. അത് അന്ധതയ്ക്ക് കാരണമാകുന്നു. ഇതിൽ മെർക്കുറി വളരെ ഉയർന്ന അളവിൽ ഉപയോഗിച്ചിട്ടുണ്ട്, ദയവായി ഈ ദീപാവലിക്ക് ശ്രദ്ധിക്കുക, ഈ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങിക്കരുത്, ഉപയോഗിക്കരുത്. ഈ സന്ദേശം എല്ലാ ഇന്ത്യക്കാരിലേക്കും എത്തിക്കുക. ജയ് ഹിന്ദ്

വിശ്വജിത് മുഖർജി, സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ആഭ്യന്തര മന്ത്രാലയം, ഗവൺമെന്റ് ഓഫ് ഇന്ത്യ, (CG) എന്ന സന്ദേശമാണ് ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറിൽ ഞങ്ങൾക്കു ലഭിച്ചത്.

ADVERTISEMENT

കീവേഡ് പരിശോധനയിൽ വര്‍ഷങ്ങളായി  ദീപാവലി കാലത്ത് ഈ വൈറൽ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് വ്യക്തമായി.

ഇത്തരം ഒരു സർക്കുലറിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തിരഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറുകളും നോട്ടീസുകളും പരിശോധിച്ചപ്പോൾ വൈറൽ സന്ദേശം എവിടെയും കണ്ടെത്താനായില്ല. കൂടാതെ, മന്ത്രാലയത്തിന്റെ സമൂഹമാധ്യമ ഹാൻഡിലുകളും ഞങ്ങൾ പരിശോധിച്ചു. ഈ പോസ്റ്റ് എവിടെയും കണ്ടെത്തിയില്ല.

ADVERTISEMENT

സന്ദേശത്തിൽ സൂചിപ്പിച്ചതുപോലെ സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ വിശ്വജിത് മുഖർജിയുടെ പ്രൊഫൈലിനെ കുറിച്ചറിയാൻ ഞങ്ങൾ ഒരു കീവേഡ് തിരയയലും നടത്തി. മന്ത്രാലയത്തിന്റെ വകുപ്പുകളിലൊന്നും തന്നെ സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ തസ്തികയുള്ളതായും പരാമർശമില്ല. കൂടാതെ, ഈ പേരിൽ അറിയപ്പെടുന്ന ഒരു ഉദ്യോഗസ്ഥനെയും കണ്ടെത്താൻ കഴിഞ്ഞില്ല.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ PIB ഫാക്റ്റ് ചെക്കിന്റെ ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. 2020 നവംബർ മുതലുള്ള ഈ ട്വീറ്റിൽ, പ്രചരിക്കുന്ന ഈ വൈറൽ സന്ദേശം പിഐബി നിഷേധിക്കുകയും വ്യാജമെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് പോസ്റ്റിൽ. 

∙ വസ്തുത 

ഇന്ത്യയിൽ ആസ്ത്മ പടർത്താൻ ചൈന പ്രത്യേക പടക്കങ്ങൾ നിർമ്മിക്കുന്നുണ്ട് എന്ന ഫെയ്‌സ്ബുക് സന്ദേശം വ്യാജമാണ്. 

English Summary:Propaganda that the Home Ministry claiming not to buy fireworks made in China is fake