ഘോഷ് വാദ്യത്തിന്റെ ചിട്ടയനുസരിച്ച് സംഘ ധ്വജത്തിന് പിന്നാലെ ദണ്ഢ് പിടിച്ച ഗണവേഷധാരികൾ അണിനിരക്കുന്ന ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ വിജയദശമി ദിവസത്തിലെ പഥസഞ്ചലനം കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപകമായി ആചരിച്ചിരുന്നു. ഇതിന്റെ നിരവധി വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഘോഷ് വാദ്യത്തിന്റെ ചിട്ടയനുസരിച്ച് സംഘ ധ്വജത്തിന് പിന്നാലെ ദണ്ഡ് പിടിച്ച ഗണവേഷധാരികൾ അണിനിരക്കുന്ന ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ വിജയദശമി ദിവസത്തിലെ പഥസഞ്ചലനം കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപകമായി ആചരിച്ചിരുന്നു. ഇതിന്റെ നിരവധി വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തലശ്ശേരി പാനൂരിലെ ആർഎസ്എസിന്റെ ബാലശാഖ മുഖ്യശിക്ഷക് എന്ന അവകാശവാദവുമായി ഒരു കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീപ്പന്തമുള്ള വടി ചുഴറ്റി മെയ്‌വഴക്കത്തോടെ അനായാസം അഭ്യാസം കാണിക്കുന്ന ഒരാൺകുട്ടിയാണ് വിഡിയോയിലുള്ളത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം.

∙ അന്വേഷണം

ADVERTISEMENT

തലശ്ശേരി പാനൂർ ബാല ശാഖ മുഖ്യശിക്ഷക്, കാർത്തിക് ,5 വയസ് സംഘം ശതാബ്ദി വർഷത്തിൽ ഭാരതത്തിന്റെ ഭാവി ഈ ബാലകനെ പോലെയുള്ള സംഘ പുത്രന്മാരിൽ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ  ആരവ് എജെ എന്ന ഇൻസ്റ്റഗ്രാം പേജിൽ  വൈറൽ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി. പേജിലെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ വിഡിയോയിലുള്ള കുട്ടിയുടെ പേര് എ.ജെ.ആരവ് എന്നാണെന്നും ചെന്നൈ സ്വദേശിയാണെന്നും  ചിലമ്പാട്ടം ചാമ്പ്യനാണെന്നും വ്യക്തമായി. ഇത്തരത്തിലുള്ള, കുട്ടിയുടെ മറ്റ് ചിലമ്പാട്ടം പ്രകടനങ്ങളുടെ വിഡിയോകളും പേജിലുണ്ട്. 

ADVERTISEMENT

തീ ഉപയോഗിച്ച് ആരവ് നടത്തുന്ന ചിലമ്പാട്ട പരിശീലനത്തിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോയും പേജിലുണ്ട്.

2024 ജനുവരി 7നാണ് ഈ വിഡിയോ പങ്ക്‌വച്ചിട്ടുള്ളത്. വെള്ളമടങ്ങുന്ന ഗ്ലാസ് വച്ച് കറക്കിയുള്ള മറ്റൊരു പ്രകടനവും വൈറൽ വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ ഈ വർഷം ജനുവരി 20ന് ഇതേ ദൃശ്യങ്ങൾ  ആരവിന്റെ പേജിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 

ADVERTISEMENT

കുട്ടിയുടെ കൂടുതൽ വിഡിയോകൾ പരിശോധിച്ചപ്പോൾ മറ്റൊരു ഇൻസ്റ്റഗ്രാം പേജിലും ആരവിന്റെ വിഡിയോകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. stickman_silambam_academy എന്ന പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരവിനൊപ്പം അവിടെ പരിശീലനം നടത്തുന്ന മറ്റ് കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ വിശദവിവരങ്ങൾക്കായി പേജിലുള്ള കോൺടാക്ട് നമ്പറിൽ ഞങ്ങൾ ചിലമ്പാട്ടം അക്കാദമി അധിക‍ൃതരുമായി ഞങ്ങൾ സംസാരിച്ചു. നാല് വയസ് മുതൽ അക്കാദമിയിൽ പരിശീലനം നടത്തുന്ന കുട്ടിയാണ് ആരവ്. സമൂഹമാധ്യമങ്ങളിൽ പങ്ക്‌വച്ച കുട്ടിയുടെ വിഡിയോകൾക്കൊന്നിനും തന്നെ രാഷ്ട്രീയപരമായ ഒരു പശ്ചാത്തലവുമില്ല. പ്രചരിക്കുന്ന പോസ്റ്റുകളിലെ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണ്.അവർ വ്യക്തമാക്കി.

ഇതിൽ നിന്ന് തലശേരി പാനൂരിലെ ആർഎസ്എസിന്റെ ബാലശാഖ മുഖ്യശിക്ഷക് എന്ന അവകാശവാദവുമായി പ്രചരിക്കുന്ന കുട്ടിയുടെ വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യതമായി

∙ വസ്തുത

തലശേരി പാനൂരിലെ ആർഎസ്എസിന്റെ ബാലശാഖ മുഖ്യശിക്ഷക് എന്ന അവകാശവാദവുമായി പ്രചരിക്കുന്ന കുട്ടിയുടെ വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിലമ്പാട്ടത്തിലൂടെ ശ്രദ്ധേയനായ ആരവ് എജെ എന്ന ചെന്നൈ സ്വദേശിയായ കുട്ടിയാണ് വിഡിയോയിലുള്ളത്.

English Summary: The video of five-year-old Karthik, head teacher of the RSS Bala Sakha in Thalassery Panur, is misleading