ആര്‍എസ്എസ് ഗണവേഷമിട്ട പ്രതിമ കേരളത്തിലോ? സത്യമിതാണ് | Fact Check
കേരളത്തിലെ ഒരു കടയുടെ മുൻപിൽ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യൂണിഫോമായ കാക്കി നിറത്തിലുള്ള പാന്റും, വെള്ള ഷര്‍ട്ടും, വടിയും ധരിപ്പിച്ച ഒരു പ്രതിമ എന്ന അവകാശവാദത്തോടെ ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പോസ്റ്റിന്റെ സത്യമറിയാം. ∙ അന്വേഷണം ഇത് കേരളമാണ്....ഇവിടെ

കേരളത്തിലെ ഒരു കടയുടെ മുൻപിൽ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യൂണിഫോമായ കാക്കി നിറത്തിലുള്ള പാന്റും, വെള്ള ഷര്‍ട്ടും, വടിയും ധരിപ്പിച്ച ഒരു പ്രതിമ എന്ന അവകാശവാദത്തോടെ ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പോസ്റ്റിന്റെ സത്യമറിയാം.
∙ അന്വേഷണം
ഇത് കേരളമാണ്....ഇവിടെ ഇപ്പോൾ ഇങ്ങനെയാണ്..#സംഘം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാം.
റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വൈറല്‍ ചിത്രം പരിശോധിച്ചപ്പോള്‍ ഇതേ ചിത്രം ട്വിറ്ററിലടക്കം മുൻപും പ്രചാരത്തിലുണ്ടായിരുന്നതായി കണ്ടെത്തി.പോസ്റ്റ് കാണാം
വൈറൽ ചിത്രം പരിശോധിച്ചപ്പോൾ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നിരവധി കടകളുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടു. വിശദമായ പരിശോധനയിൽ ഗണവേഷ ചിത്രത്തിന് പിന്നിലായി കാണുന്ന ബോർഡ് ഒരു ഒപ്റ്റിക്കൽ കടയുടേതാണെന്ന് വ്യക്തമായി. ARYADATTA KAJARE എന്ന് അപൂർണമായി എഴുതിയിരിക്കുന്ന ബോർഡാണ് കാണാൻ സാധിച്ചത്.
ലഭ്യമായ സൂചനയുടെ സഹായത്തോടെ നടത്തിയ കീവേഡ് പരിശോധനയിൽ പൂനെയിലെ Sangeetkar Shrikant Thakare Rd, Pune, Maharashtra എന്ന വിലാസത്തിലുള്ള Aryadatta Kajarekkar Optic എന്ന ഷോപ്പാണിതെന്ന് വ്യക്തമായി. ഗൂഗിൾ മാപ്പിൽ കട ഉൾപ്പെടുന്ന ഇതേ ബിൽഡിങ്ങിന്റെ പൂർണ്ണ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. കെട്ടിടത്തിന്റെ ചിത്രം ജൂൺ 2022ലേതാണ് ഈ കെട്ടിടത്തിലെ പരസ്യ ബോർഡും വൈറൽ ചിത്രത്തിലേതും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.
കൂടുതൽ പരിശോധനയിൽ മറ്റൊരു വെബ്സൈറ്റിൽ നിന്ന് വൈറൽ ചിത്രത്തിലെ കടയ്ക്ക് സമാനമായ പരസ്യ ബോർഡിന്റെ ചിത്രം ലഭിച്ചു. ഇത് പരിശോധിച്ചപ്പോൾ ബോർഡിലെ കടയുടെ പേരിന്റെ നിറവും വൈറൽ ചിത്രത്തിലെ ബോർഡിന്റെ നിറവും ഒന്നാണെന്ന് വ്യക്തമായി.ഇതിൽ നിന്ന് വൈറൽ ചിത്രത്തിലെ ഗണവേഷ പ്രതിമ ഈ ഒപ്റ്റിക്സ് കടയുടെ മുന്നിൽ സ്ഥാപിച്ചിരുന്നത് തന്നെയാണെന്ന് വ്യക്തമായി.
ലഭ്യമായ വിവരങ്ങളിൽ ഗണവേഷ പ്രതിമയുടെ വൈറല്‍ ചിത്രം മഹാരാഷ്ട്രയിലെ പൂനയിൽ നിന്നുള്ളതാണെന്നും കേരളത്തിൽ നിന്നുള്ളതല്ലെന്നും വ്യക്തമായി.
∙ വസ്തുത
ഗണവേഷം ധരിപ്പിച്ച് കേരളത്തിലെ ഒരു കടയുടെ മുന്നില്‍ സ്ഥാപിച്ച പ്രതിമ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.വൈറല്‍ ചിത്രം മഹാരാഷ്ട്രയിലെ പൂനയിൽ നിന്നുള്ളതാണ്.
English Summary :The post circulating with the claim of a statue in front of a shop in Kerala dressed in Ganavesha is fake