സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നഗരത്തെ നടുക്കി സൽമാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം നടന്നത്. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’എന്നു

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നഗരത്തെ നടുക്കി സൽമാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം നടന്നത്. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നഗരത്തെ നടുക്കി സൽമാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം നടന്നത്. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൽമാൻ ഖാന്റെ വീടിനു നേരെ വെടിയുതിർത്ത ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് നഗരത്തെ നടുക്കി സൽമാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. 

ഉറ്റസുഹൃത്തായ സിദ്ദിഖിയുടെ കൊലപാതകം സൽമാന്റെ നേരെയുള്ള ഭീഷണി വർധിക്കുന്നതിന്റെ സൂചനയുമായി. സൽമാനെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നുൾപ്പെടെ ആയുധമെത്തിച്ച മറ്റൊരു കേസും ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ നിലവിലുണ്ട്.  സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്ണോയ് സംഘം 25 ലക്ഷം രൂപയുടെ കരാർ നൽകിയെന്ന് പൊലീസും  വെളിപ്പെടുത്തിയിരുന്നു. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണ് ഇപ്പോള്‍ സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്നോയ് സംഘത്തിന്റെ ഭീഷണി.

ADVERTISEMENT

മുൻപും സൽമാൻ ഖാനെ ആക്രമിക്കാൻ ബിഷ്‌ണോയ് സംഘം ശ്രമിച്ചിരുന്നു.  ബിഷ്‌ണോയ് സമുദായം പാവനമായി കാണുന്ന കൃഷ്‌ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് അവർക്ക് സൽമാനെതിരായ വിരോധത്തിന് കാരണമായി പറയുന്നത്.  രാജസ്ഥാനിൽ 1998-ൽ  നടന്ന ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് സൽമാൻ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ സംഭവവും അതിനെത്തുടർന്നുണ്ടായ   നിയമക്കുരുക്കുകളുമാരംഭിച്ചത്. 

എന്നാൽ ഇപ്പോൾ ലോറൻസ് ബിഷ്‌ണോയ്‌യെ സൽമാന്‍ ഖാൻ പരസ്യമായി വെല്ലുവിളിച്ചു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ബിഷ്‌ണോ‌യ്‌ക്കെതിരെ തുറന്ന വെല്ലുവിളിയുമായി സൽമാൻ ഖാൻ എന്ന കുറിപ്പിനൊപ്പമാണ് ട്വിറ്ററിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

ADVERTISEMENT

‌വൈറൽ പോസ്റ്റിനൊപ്പമുള്ള വിഡിയോയിൽ, ബാബാ സിദ്ദീഖിയുടെ മരണത്തിന് വൈകാതെ തന്നെ താൻ പകരം വീട്ടും എന്ന് ലോറൻസ് ബിഷ്ണോയ്‌യെ  സൽമാൻ ഖാൻ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സംഭാഷണമാണുള്ളത്. ലോറൻസ് ബിഷ്ണോയ്, ഒരു മകന് അച്ഛനെ നഷ്ടപ്പെടുത്തി നീ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്.ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ബാബാ സിദ്ദീഖിയുടെ മരണത്തിന് വൈകാതെ തന്നെ താൻ പകരം വീട്ടും എന്നാണ് വിഡിയോയിൽ സൽമാൻ പറയുന്നത്.

എന്നാൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ ശബ്ദവും സൽമാൻ ഖാൻ സംസാരിക്കുന്നതുമായി യോജിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ബാബാ സിദ്ദിഖിയുടെ മരണത്തിന്  താൻ പകരം വീട്ടും എന്ന ശബ്ദം സൽമാന്റെ മറ്റൊരു വിഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്തതാകാം എന്ന സൂചന നൽകി.

വൈറൽ വിഡിയോയെ കീഫ്രെയിമുകളാക്കി നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ  യൂട്യൂബിൽ 2021 ജൂലൈ 21ന് Qu Play എന്ന ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വിഡിയോ ഞങ്ങൾക്കു ലഭിച്ചു. സൽമാന്റെ സഹോദരൻ കൂടിയായ അർബാസ് ഖാൻ അവതാരകനായ Quick Heal Pinch എന്ന എപ്പിസോഡിന്റെ ഭാഗമായിരുന്നു ഈ വിഡിയോ എന്ന വ്യക്തമായി. വിഡിയോ കാണാം

ഈ വിഡിയോയിൽ സൽമാൻ ധരിച്ചിരിക്കുന്ന വസ്ത്രവും വൈറൽ വിഡിയോയിലെ സൽമാന്റെ വസ്ത്രവും ഒന്നാണ്. വിഡിയോയുടെ പതിന്നാലാം സെക്കൻഡിനു ശേഷമുള്ള ഭാഗത്ത് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ സംബന്ധിച്ച ചോദ്യത്തിന് സൽമാൻ ഖാൻ മറുപടി നൽകുന്ന ദൃശ്യങ്ങളിൽ ബാബാ സിദ്ദിഖിയുടെ മരണത്തിന് താൻ പകരം വീട്ടുമെന്ന തരത്തിലുള്ള ശബ്ദം എഡിറ്റ് ചെയ്ത് ചേർത്താണ് വ്യാജമായി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.

ADVERTISEMENT

ലഭ്യമായ വിവരങ്ങളിൽ നിന്ന് ലോറൻസ് ബിഷ്‌ണോയ്‌യെ  സൽമാൻ ഖാൻ വെല്ലുവിളിച്ചു എന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. സൽമാന്റെ മറ്റൊരു അഭിമുഖ വിഡിയോയിലെ ചില ഭാഗങ്ങളിലെ ശബ്ദം എഡിറ്റ് ചെയ്‌താണ് വ്യാജ പ്രചാരണം.

∙ വസ്തുത

ലോറൻസ് ബിഷ്‌ണോയ്‌യെ നടൻ  സൽമാൻ ഖാൻ വെല്ലുവിളിച്ചു എന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്.

English Summary : The claim that Salman Khan challenged Lawrence Bishnoi is fake

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT