പ്രിയങ്ക ഗാന്ധിക്ക് പോർക്ക് ഫ്രൈ കഴിക്കണം! ആ വാർത്താ കാർഡ് വ്യാജം | Fact Check
വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ വയനാട്ടിൽ എത്തിയ പ്രിയങ്ക ഗാന്ധിയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം എംഎൽഎ ടി.സിദ്ദിഖിനോട് പങ്കു വച്ചെന്ന അവകാശവാദവുമായി ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി

വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ വയനാട്ടിൽ എത്തിയ പ്രിയങ്ക ഗാന്ധിയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം എംഎൽഎ ടി.സിദ്ദിഖിനോട് പങ്കു വച്ചെന്ന അവകാശവാദവുമായി ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം
∙ അന്വേഷണം
പപ്പുമോന്റെ അനിയത്തി പിങ്കി മോളുടെ ആഗ്രഹം കേട്ട് ഞെട്ടി വയനാട്ടുകാർ . പോർക്ക് ഫ്രൈ കഴിക്കണമത്രേ!..ടി. സിദ്ദിഖിനോടാണ് പിങ്കിമോൾ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത് . പപ്പുവിനെക്കാൾ വലിയ പപ്പിയാണോ പിങ്കിയെന്ന് സുടാപ്പികൾ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം
കീവേഡുകളുടെ പരിശോധനയിൽ വൈറൽ കാർഡിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല. 24 ന്യൂസ് ഇത്തരത്തിലുള്ള റിപ്പോർട്ടുകളെന്തെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായി അവരുടെ വെബ്സൈറ്റ് പരിശോധിച്ചെങ്കിലും വൈറൽ ന്യൂസ് കാർഡോ അതുമായി ബന്ധപ്പെട്ട വാർത്തകളോ കണ്ടെത്താനായില്ല.
24 ന്യൂസിന്റെ കാർഡുകളുമായി താരതമ്യപ്പെടുത്തി പരിശോധിച്ചപ്പോൾ വൈറൽ ന്യൂസ് കാർഡിൽ ഉപയോഗിച്ചിരിക്കുന്നത് അവരുടെ ഫോണ്ടിൽ നിന്ന് വ്യത്യസ്തമായ ഫോണ്ടാണെന്ന് വ്യക്തമായി.
ഈ സൂചനകളിൽ നിന്ന് വൈറൽ സ്ക്രീൻഷോട്ട് വ്യാജമായിരിക്കുമെന്ന് അനുമാനിച്ചു.
കൂടുതൽ പരിശോധനയിൽ ഈ വാർത്ത ട്വന്റിഫോറിന്റേതല്ല പ്രചരിക്കുന്നത് വ്യാജം എന്ന തലക്കെട്ടോടെ 24 ന്യൂസ് പ്രസിദ്ധീകരിച്ച വാർത്താ കാർഡും ലഭിച്ചു. പോസ്റ്റ് കാണാം
വൈറൽ കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വയനാട്ടിലുള്ള Raviettans kappa and pork എന്ന ഹോട്ടലിന്റെ ചിത്രമാണ്.ഈ കടയുടെ ലോഗോയ്‌ക്കൊപ്പം ടി.സിദ്ദിഖിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങൾ ചേർത്താണ് വ്യാജ ന്യൂസ് കാർഡ് നിർമ്മിച്ചിരിക്കുന്നത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രചാരത്തിലുള്ള സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്തുത
പന്നിയിറച്ചി കഴിക്കാൻ താൽപര്യമുണ്ടെന്ന് പ്രിയങ്ക ഗാന്ധി ടി. സിദ്ധിഖിനോട് പറഞ്ഞതായി അവകാശപ്പെടുന്ന വാർത്താ കാർഡ് വ്യാജമാണ്.
English Summary :The news card claiming that Priyanka Gandhi told Siddique that she was interested in eating pork is fake