ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരത്തിന്റേതെന്ന അവകാശവാദത്തോടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ദിര ഗാന്ധിയുടെ അന്ത്യ കർമ്മങ്ങൾ മുസ്‌ലിം ആചാരപ്രകാരമാണ് നടത്തിയത് എന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരത്തിന്റേതെന്ന അവകാശവാദത്തോടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ദിര ഗാന്ധിയുടെ അന്ത്യ കർമ്മങ്ങൾ മുസ്‌ലിം ആചാരപ്രകാരമാണ് നടത്തിയത് എന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം

ADVERTISEMENT

ഇന്ദിരാജിയുടെ ശവശരീരത്തിനരികെ സ്വന്തം മതാചാരപ്രകാരം കൈകൂപ്പി തൊഴുത്  നിൽക്കുന്ന രാജീവ്ഗാന്ധി, മകനും കൂടെ സോണിയയും, നരസിംഹറാവുവുo. കാലമിത്ര കഴിഞ്ഞിട്ടും. പണ്ഡിറ്റൈന്നും ,ഗണ്ടിയെന്നും വിശ്വസിച്ച് നടക്കുന്ന ഹിന്ദുക്കൾ. കോൺഗ്രസിന്റെ വോട്ടർമാർ പൊട്ടൻമാർ എന്ന് അവർ മനസിലാക്കി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.

വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ 2019ലെ ഒരു ഫെയ്‌സ്ബുക് പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.വൈറൽ ചിത്രത്തിനൊപ്പം Rajeev Gandhi, Sonia Gandhi and Narsihma Rao at Bacha Khan's funeral. Pic from #BachakhanAwKhudai Khidmatgari എന്ന കുറിപ്പിനൊപ്പമാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ബച്ചാ ഖാന്റെ സംസ്‌കാര ചടങ്ങിൽ രാജീവ് ഗാന്ധി, സോണിയ ഗാന്ധി, നർസിംഹ റാവു. #BachakhanAwKhudaiKhidmatgari vol 2-ൽ നിന്നുള്ള ചിത്രം എന്നാണ് കുറിപ്പിന്റെ പരിഭാഷ. പോസ്റ്റ് കാണാം.

ADVERTISEMENT

Bacha Khan's funeral in Peshawar എന്ന തലക്കെട്ടോടെ മറ്റൊരു വെബ്സൈറ്റിൽ നിന്നും  ഇതേ ചിത്രം ലഭിച്ചു. ഈ സൂചനയിൽ നിന്ന് തിരഞ്ഞപ്പോൾ  ബച്ചാഖാൻ അഥവാ അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ശവസംസ്‌കാരച്ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് വ്യക്തമായി.

Khan Abdul Ghaffar Khan - Bacha Khan എന്ന ഫെയ്‌സ്ബുക് പേജിൽ നിന്ന് Bacha Khan died on 20 January 1988, aged 97, while still under house arrest എന്ന തലക്കെട്ടിനൊപ്പം വൈറൽ ചിത്രം ലഭിച്ചു.

ADVERTISEMENT

കൂടുതൽ തിരയലിൽ Pakhtunkhwa Diaries എന്ന യൂട്യൂബ് പേജിൽ 2022 ഏപ്രിൽ 26ന്  Visit of Sixth Indian PM Rajiv Gandhi at funeral of Khan Abdul Ghaffar Khan in 1988 in Peshawar എന്ന തലക്കെട്ടോടെ പങ്ക്‌വച്ച ഒരു കളർ വിഡിയോയിൽ വൈറൽ ചിത്രത്തിലെ ദൃശ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.വിഡിയോ കാണാം.

പിന്നീട് ഞങ്ങൾ ഇന്ദിരാ ഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങളാണ് തിരഞ്ഞത്. ഒരു യൂട്യൂബ് പേജിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ സംസ്‌കാരത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു.ഈ വിഡിയോയിലെ ദൃശ്യങ്ങളിൽ നിന്ന് ഹിന്ദു ആചാരപ്രകാരമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത് എന്ന് വ്യക്തമാണ്.വിഡിയോ കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രചരിക്കുന്ന വിഡിയോ ഇന്ദിര ഗാന്ധിയുടെ  മൃതസംസ്‌കാരചടങ്ങിൽ നിന്നല്ല എന്ന് വ്യക്തമായി.

∙ വസ്തുത

വൈറൽ വിഡിയോ ഇന്ദിര ഗാന്ധിയുടെ  മൃതസംസ്‌കാരചടങ്ങിൽ നിന്നുള്ളതല്ല.

English Summary :The viral video is not from Indira Gandhi's funeral-Fact Check

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT