മുനമ്പം വഖഫ് ഭൂമി വിട്ടുകൊടുക്കില്ല; ഭൂമി കയ്യേറിയവരെ കായികമായി ഒഴിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ നേതാവ് പറഞ്ഞോ? | Fact Check
ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകളും വിവാദങ്ങളും പുകയുകയാണ്. മുനമ്പത്തെ 614
ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകളും വിവാദങ്ങളും പുകയുകയാണ്. മുനമ്പത്തെ 614
ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകളും വിവാദങ്ങളും പുകയുകയാണ്. മുനമ്പത്തെ 614
ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകളും വിവാദങ്ങളും പുകയുകയാണ്.
മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുനമ്പം വഖഫ് ഭൂമി വിട്ടു കൊടുക്കില്ലെന്നും ഭൂമി കൈയ്യേറാന്‍ ശ്രമിക്കുന്നവരെ കായികമായി നേരിടുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാസ്തവമറിയാം.
∙ അന്വേഷണം
കായികമായി നേരിടും എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം മനസിലായല്ലോ അല്ലേ? ഇടതന്റെയും വലതന്റെയും വായിൽ എന്താണോ എന്തോ? വീടും സ്ഥലവും നഷ്ടപ്പെട്ട് നിൽക്കുന്ന പാവം ജനങ്ങളോട് അതിക്രമം കാണിക്കും എന്ന് പറഞ്ഞ ഇവനെ അറസ്റ്റ് ചെയ്യേണ്ടേ? എന്ന കുറിപ്പിനൊപ്പമാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റിന്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റ് പ്രചരിക്കുന്നത്. മുനമ്പം വഖഫിന്റെ ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല വഖഫ് ഭൂമി കയ്യേറിയവരെ കായികമായി ഒഴിപ്പിക്കേണ്ടി വന്നാല്‍ എസ്.ഡി.പി.ഐ ഒഴിപ്പിക്കും. SDPI സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എന്നാണ് വൈറൽ കാർഡിലെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്.
കീവേഡുകളുടെ പരിശോധനയിൽ മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെടുത്തി പാര്‍ട്ടിക്കെതിരെ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്‌മല്‍ ഇസ്‌മായില്‍ ഡിജിപിക്ക് പരാതി നല്‍കി എന്ന വാർത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിൽ നിന്ന് ലഭിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയുടെ ചിത്രമുള്‍പ്പെടുന്ന പോസ്റ്റ് പാര്‍ട്ടിയുടെ നിലപാടല്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകളും വിവാദങ്ങളും പുകയുകയാണ്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ വംശീയ താല്‍പ്പര്യത്തോടെ കൊണ്ടുവരുന്ന വഖഫ് ഭേദഗതിയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിന് സംഘപരിവാർ ശക്തികളും അവരെ പിന്തുണയ്ക്കുന്നവരും ഈ വിഷയം ഇന്ധനമാക്കി മാറ്റിയിരിക്കുന്നു.
വ്യത്യസ്ഥ മത സമൂഹങ്ങള്‍ തമ്മില്‍ ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും അധിവസിക്കുന്ന സംസ്ഥാനത്ത് പരസ്പരം ശത്രുതയും സംഘര്‍ഷങ്ങളും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ചില തല്‍പ്പരകക്ഷികള്‍ രംഗത്തുവന്നിരിക്കുകയാണ്. അവിടെ താമസിക്കുന്ന കുടുംബങ്ങളെ ബാധിക്കാത്ത വിധം രമ്യമായി പ്രശ്‌നം പരിഹരിക്കണമെന്നാണ് എസ്.ഡി.പി.ഐ നിലപാട്. അത് വ്യക്തമാക്കി വാര്‍ത്താ കുറിപ്പും സോഷ്യല്‍ മീഡിയാ പോസ്റ്റും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനിടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ സുദൃഢവും വ്യക്തവും മനുഷ്യത്വപരവുമായ നിലപാടിനെ വക്രീകരിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിനും വിവിധ സമൂഹങ്ങള്‍ തമ്മില്‍ സംശയവും ശത്രുതയും വളര്‍ത്തുന്നതിനും വേണ്ടി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയുടെ ഫോട്ടോ വെച്ച് വ്യാജ പോസ്റ്റുകള്‍ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. NPP Kerala എന്ന ഫേസ്ബുക് പേജിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. 6238485413 എന്ന മൊബൈല്‍ നമ്പറിലുള്ള തൃശൂര്‍ സ്വദേശി ജോസഫ് എന്നയാളാണ് പേജിന്റെ അഡ്മിന്‍ എന്നും കമന്റുകളില്‍ കാണുന്നു.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ദുഷ്ടലാക്കോടെ തെറ്റിദ്ധാരണ പരത്തി കലാപ കലുഷിതമായ സാഹചര്യം സൃഷ്ടിക്കുന്നതിന് കരുതിക്കൂട്ടി വ്യാജ പോസ്റ്റുകള്‍ തയാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തവും സത്വരവുമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു എന്നാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
റിപ്പോർട്ടിൽ നിന്ന് ലഭിച്ച സൂചനകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ SDPI Kerala എന്ന ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ മുനമ്പം വഖഫ് ഭൂമി: അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ എസ്.ഡി.പി.ഐ പരാതി നല്‍കി എന്ന തലക്കെട്ടോടെയുള്ള പോസ്റ്റും ലഭിച്ചു. ഡിജിപിക്ക് നൽകിയ പരാതിയുടെ പകർപ്പും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. പോസ്റ്റ് കാണാം.
ലഭ്യമായ വിവരങ്ങളിൽ നിന്ന് മുനമ്പത്തെ വഖഫ് ഭൂമി ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ഭൂമി കൈയ്യേറാന്‍ ശ്രമിക്കുന്നവരെ കായികമായി നേരിടുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്തുത
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണ്.
English Summary :The posts circulating in the name of SDPI state president Muvattupuzha Ashraf Maulavi are fake