യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് കമലാ ഹാരിസിനെതിരെ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ, ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഒരു കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭിനന്ദന സന്ദേശത്തിൽ നിയുക്ത പ്രസിഡൻറ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് കമലാ ഹാരിസിനെതിരെ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ, ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഒരു കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭിനന്ദന സന്ദേശത്തിൽ നിയുക്ത പ്രസിഡൻറ് ട്രംപിനെ "മിശിഹാ" എന്നാണ് അദ്ദേഹം കത്തിൽ പരാമർശിക്കുന്നതെന്നാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം

ADVERTISEMENT

Mohammad Yunus, Chief Advisor of Bangladesh,Who used to oil Biden and Soros, is now calling Trump a Messiah.What different days time shows (പരിഭാഷ) എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വൈറൽ പോസ്റ്റുകൾ കാണാം

ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് യൂനുസിന്റെ ഒരു കത്ത് ഞങ്ങൾ കണ്ടെത്തി. എന്നാൽ 2024 നവംബർ 6-ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ കത്തിന് വൈറൽ കത്തിൽ നിന്ന് ഏറെ വ്യത്യാസമുള്ളതായി വ്യക്തമായി. വൈറൽ കത്തിലെ പരാമർശങ്ങളൊന്നും തന്നെ ഈ കത്തിൽ കണ്ടെത്താനായില്ല.

മുഖ്യ ഉപദേഷ്ടാവിന്റെ ഔദ്യോഗിക എക്‌സ് , ഫേസ്ബുക് പേജുകളിൽ നിന്ന്  ലഭ്യമായ ആധികാരിക കത്തിൽ, ബംഗ്ലദേശും യുഎസും തമ്മിലുള്ള ദീർഘകാല "സൗഹൃദവും സഹകരണവും" ഊന്നിപ്പറയുകയും "രണ്ട് സൗഹൃദ രാഷ്ട്രങ്ങളായി" ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു എന്നാണ് വ്യക്തമാക്കുന്നത്. പോസ്റ്റ് ചെയ്ത കത്ത് ഉൾപ്പെട്ട പോസ്റ്റ് കാണാം.

കൂടാതെ, ഞങ്ങൾ യൂനുസിന്റെ മുൻ ഔദ്യോഗിക പ്രസ്താവനകളും ഞങ്ങൾ പരിശോധിച്ചു. ഇത്തരത്തിൽ ട്വിറ്ററിൽ പങ്കു‌വച്ച ഒരു പ്രസ്താവനയുടെ ഫോർമാറ്റിലും ഡിസൈനിലും വ്യത്യാസങ്ങൾ വരുത്തി എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ് വൈറൽ കത്തെന്ന് വ്യക്തമായി.കൂടാതെ ഒറിജിനൽ കത്തിലെ മുഹമ്മദ് യൂനൂസിന്റെ ഒപ്പും ഔദ്യോഗിക ചിഹ്നവും വൈറൽ കത്തിൽ വ്യത്യസ്തമാണെന്ന് വ്യക്തമാണ്.

ADVERTISEMENT

പ്രൊഫസർ മുഹമ്മദ് യൂനുസ് എന്ന പ്രിൻ‌റഡ് പേരിനൊപ്പമാണ് യഥാർത്ഥ രേഖകളിൽ അദ്ദേഹത്തിന്റെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വൈറൽ കത്തിൽ ഒപ്പ് മാത്രമാണുള്ളത്. ഇരു കത്തുകളും തമ്മിലുള്ള വ്യത്യാസം കാണാം 

കൂടാതെ ട്രംപിനെ അഭിനന്ദിച്ചു കൊണ്ടുള്ള യൂനുസിന്റെ സന്ദേശവുമായി ബന്ധപ്പെട്ട വാർത്തകൾ നിരവധി മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അഭിനന്ദന സന്ദേശത്തിൽ നിയുക്ത പ്രസിഡൻറ് ട്രംപിനെ "മിശിഹാ" എന്ന് വിശേഷിപ്പിച്ചതായുള്ള പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.

∙ വസ്തുത

ADVERTISEMENT

ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അഭിനന്ദന സന്ദേശത്തിൽ നിയുക്ത പ്രസിഡൻറ് ട്രംപിനെ "മിശിഹാ" എന്ന് വിശേഷിപ്പിച്ചതായുള്ള പ്രചാരണം വ്യാജമാണ്.

(രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്‌ട്‌സ്  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The campaign claims that Mohammad Yunus, chief adviser to the interim government of Bangladesh, called President-elect Trump a "Messiah" in a congratulatory message.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT