ഇത് വൈറ്റില-കുണ്ടന്നൂര്‍ റോഡിലെ ദൃശ്യമല്ല | Fact Check
എറണാകുളം ജില്ലയിലെ വൈറ്റില-കുണ്ടന്നൂര്‍ റോഡിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ വൈറൽ പോസ്റ്റുകളിലെ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം ∙ അന്വേഷണം സൂക്ഷിച്ചാൽ ദുഖിക്കേണ്ട വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ

എറണാകുളം ജില്ലയിലെ വൈറ്റില-കുണ്ടന്നൂര്‍ റോഡിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ വൈറൽ പോസ്റ്റുകളിലെ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം
∙ അന്വേഷണം
സൂക്ഷിച്ചാൽ ദുഖിക്കേണ്ട വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒരു വിഡിയോ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം
ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ ഇതേ ചിത്രങ്ങളടങ്ങിയ വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു.
ഗുരുഗ്രാം റോഡിൽ സ്പീഡ് ബ്രേക്കറിൽ ഇടിച്ച BMW,ട്രക്കുകൾ 'പറക്കുന്നു' എന്ന തലക്കെട്ടോടെയാണ് വാർത്താ റിപ്പോർട്ട്. ഇതിൽ നിന്ന് വൈറൽ വിഡിയോ കേരളത്തില്‍ നിന്നുള്ളതല്ലെന്ന് വ്യക്തമായി.
റിപ്പോർട്ട് വിശദമായി പരിശോധിച്ചപ്പോൾ ഹരിയാനയിലെ ഗുരുഗ്രാം ഗോള്‍ഫ് കോഴ്‌സ് റോഡില്‍ നിന്നുമുള്ളതാണ് ഈ വിഡിയോയെന്നും, എക്‌സില്‍ വിഡിയോ വൈറലായതോടെയാണ് വിഡിയോ സംബന്ധിച്ച് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തതെന്നും വ്യക്തമായി. . എക്സിൽ ഒരാൾ പങ്ക്‌വച്ച വിഡിയോയും വാർത്താ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. HR26 Dhaba (ധാബ) യുടെ സമീപമാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെ അപകടകരമായ രീതിയില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചതെന്നും ന്യൂസ് 18 റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.
സ്ഥിരീകരിക്കാനായി വിഡിയോയിൽ നിന്ന് ലഭ്യമായ സൂചനകളുപയോഗിച്ച് ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ അതേ റോഡിന്‍റെ സ്ട്രീറ്റ് വ്യു കണ്ടെത്താന്‍ കഴിഞ്ഞു. പിന്നീട് അധികൃതര്‍ ഇവിടെ സ്പീഡ് ബ്രേക്കറില്‍ ബാരിക്കേഡും ട്രാഫിക് കോണും സ്ഥാപിച്ചു എന്നും ഒരു എക്‌സ് യൂസർ പോസ്റ്റിൽ പങ്ക്‌വച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് എറണാകുളം ജില്ലയിലെ വൈറ്റില-കുണ്ടന്നൂര്‍ റോഡിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
∙ വസ്തുത
വൈറ്റില-കുണ്ടന്നൂര്‍ റോഡിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറൽ വിഡിയോ ഹരിയാനയിൽ നിന്നുള്ളതാണ്.
English Summary: The video circulating claiming to be from Vyatila-Kundannur road is misleading