സൽമാൻഖാൻ ലോറൻസ് ബിഷ്ണോയിയോട് മാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ് ! സത്യമിതാണ് | Fact Check
സൽമാൻഖാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം സൽമാൻഖാൻ–ലോറൻസ് ബിഷ്ണോയി സംഭവവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുകയാണെന്ന്
സൽമാൻഖാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം സൽമാൻഖാൻ–ലോറൻസ് ബിഷ്ണോയി സംഭവവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുകയാണെന്ന്
സൽമാൻഖാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം സൽമാൻഖാൻ–ലോറൻസ് ബിഷ്ണോയി സംഭവവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുകയാണെന്ന്
സൽമാൻഖാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം സൽമാൻഖാൻ–ലോറൻസ് ബിഷ്ണോയി സംഭവവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്ണോയ് സംഘം 25 ലക്ഷം രൂപയുടെ കരാർ നൽകിയെന്ന് പൊലീസും വെളിപ്പെടുത്തിയിരുന്നു. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണ് സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്നോയ് സംഘത്തിന്റെ ഭീഷണി. കഴിഞ്ഞ ദിവസങ്ങളിൽ നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു.
സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ എന്നാണ് കെട്ടിടനിർമ്മാണ തൊഴിലാളിയായ ഭിക്കാറാം എന്നയാൾ ഭീഷണി മുഴക്കിയത്.
എന്നാൽ ഇപ്പോൾ സൽമാൻ ഖാൻ മാപ്പ് പറഞ്ഞാൽ ലോറൻസും ബിഷ്‌ണോയി സമൂഹവും ക്ഷമിക്കുമെന്ന് മുഖ്യമന്ത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
Salman should apologize, it's over #Lawrence Bishnoi society will forgive Yogi Adityanath എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ആർക്കൈവ് ചെയ്ത പോസ്റ്റ് കാണാം
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറൽ വിഡിയോ ഞങ്ങൾ വിശദമായി പരിശോധിച്ചു. “ആർക്കാണ് സൽമാനെക്കുറിച്ച് വിഷമമില്ലാത്തത്? അയാൾക്ക് ഒരു വീട് ലഭിക്കുന്നു. അയാൾക്ക് ഭക്ഷണം കിട്ടുന്നുണ്ട്. അദ്ദേഹത്തിന് വൈദ്യചികിത്സ ലഭിക്കുന്നു, പക്ഷേ അദ്ദേഹം ഇന്ത്യയുടെ നിയമവും പാലിക്കണം. ഭരണഘടന അനുസരിച്ചായിരിക്കും രാജ്യം പ്രവർത്തിക്കുക. ശരീഅത്ത് നമ്മുടെ വ്യക്തിപരമായ കാര്യമായിരിക്കാം, എന്നാൽ ശരീഅത്ത് ഭരണഘടനയേക്കാൾ വലുതായിരിക്കില്ല. സൽമാൻ ഇത് പാലിക്കുകയും വേണം. ഇന്ത്യയിലെ ജനങ്ങൾ എന്ന് വിഡിയോയിലെ ഇരുപത്തിയേഴാമത്തെ സെക്കൻഡിൽ, മുഖ്യമന്ത്രി യോഗി പറയുന്നത് കേൾക്കാം.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ വൈറൽ പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ സൽമാൻ ഖാനെയും ലോറൻസ് ബിഷ്‌ണോയിയെയും കുറിച്ച് മുഖ്യമന്ത്രി യോഗി എന്തെങ്കിലും പ്രസ്താവന നടത്തിയതായുള്ള റിപ്പോർട്ടുകളോ വാർത്തകളോ ഒന്നും തന്നെ കണ്ടെത്താനായില്ല.
ഇതിനുശേഷം, ഞങ്ങൾ വൈറൽ വിഡിയോയുടെ നിരവധി കീഫ്രെയിമുകൾ എക്‌സ്‌ട്രാക്റ്റ് ചെയ്യുകയും ഗൂഗിൾ ലെൻസ് ഉപയോഗിച്ച് അവ തിരയുകയും ചെയ്തു. 2024 മാർച്ച് 23-ന് അപ്‌ലോഡ് ചെയ്‌ത എബിപി ന്യൂസിന്റെ യൂട്യൂബ് ചാനലിൽ യഥാർത്ഥ വിഡിയോ ഞങ്ങൾ കണ്ടെത്തി, എബിപി ന്യൂസിന്റെ പ്രത്യേക പരിപാടിയായ മാനിഫെസ്റ്റോയിൽ, തിരഞ്ഞെടുപ്പ് ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ വീക്ഷണം പ്രകടിപ്പിച്ചതായി വ്യക്തമാക്കുന്നുണ്ട്. മഥുരയിലെ കൃഷ്ണ നഗരത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഡിയോയിൽ അറിയിക്കുന്നുണ്ട്.
ഈ വിഡിയോയിൽ എബിപി ന്യൂസ് അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി യോഗി മുസ്‌ലിംകളെ കുറിച്ച് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ മറുപടി 38:53 മിനുട്ടിൽ കേൾക്കാം, അവിടെ അദ്ദേഹം മുസ്‌ലിംകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇസ്‌ലാം എന്ന വാക്കിന് പകരം സൽമാൻ എന്ന വാക്ക് എഡിറ്റ് ചെയ്ത് ചേർത്താണ് വൈറല്‍ വിഡിയോ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.യഥാർത്ഥ വിഡിയോ കാണാം
2024 മാർച്ച് 24-ന് നടന്ന മുഖ്യമന്ത്രി യോഗിയുടെ ഈ അഭിമുഖത്തെക്കുറിച്ച് അമർ ഉജാല ഡോട്ട് കോം ഒരു വാർത്താ റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട് .“ആരാണ് മുസ്‌ലിംകളെ ശ്രദ്ധിക്കാത്തത്? അവർക്ക് വീടുകൾ ലഭിക്കുന്നുണ്ട്. അവർക്ക് ഭക്ഷണം കിട്ടുന്നുണ്ട്. പക്ഷേ, അവരും ഇന്ത്യയുടെ നിയമം പാലിക്കണം. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുക. ശരീഅത്ത് ഭരണഘടനയേക്കാൾ വലുതായിരിക്കില്ല. മുസ്‌ലിംകൾ ഇത് അംഗീകരിക്കുകയാണെങ്കിൽ, ഇന്ത്യയിലെ ജനങ്ങൾ അവർക്ക് ആദരവ് നൽകും എന്ന് മുസ്‌ലിംകളെക്കുറിച്ചുള്ള ആശങ്കയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി യോഗി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ബിജെപിയുടെ സോഷ്യൽ മീഡിയ ടീമിന്റെ സംസ്ഥാന കോ-കൺവീനർ ശശി കുമാറുമായും ഞങ്ങൾ സംസാരിച്ചു. വൈറൽ ക്ലിപ്പിൽ അവകാശപ്പെടുന്നതുപോലെ സൽമാൻ ഖാനെക്കുറിച്ച് മുഖ്യമന്ത്രി അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയുമായി ബന്ധപ്പെട്ട വാർത്ത എഡിറ്റ് ചെയ്ത് തെറ്റായി ചിത്രീകരിച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറലായ വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
∙ വസ്‌തുത
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറലായ വിഡിയോ എഡിറ്റ് ചെയ്തതാണ്. 2024 മാർച്ചിൽ അദ്ദേഹം ഒരു വാർത്താ ചാനലുമായി നടത്തിയ സംഭാഷണത്തിൽ മുസ്‌ലിംകളെക്കുറിച്ച് ഒരു പ്രസ്താവനയുടെ ഒരു ഭാഗം എഡിറ്റ് ചെയ്‌ത് തെറ്റായ അവകാശവാദത്തോടെ പ്രചരിപ്പിക്കുകയാണ്.
രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി വിശ്വാസ് ന്യൂസ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
English Summary : The viral video of Chief Minister Yogi Adityanath was edited