ക്രെഡിറ്റെടുക്കാൻ നോക്കണ്ടാ; ഇത് പുഷ്പ ഡാ! | Fact Check
2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ ബികെസിയിൽ നടന്ന മഹാ വികാസ് അഘാഡി (എംവിഎ) റാലിയുടെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വലിയ പൊതുസമ്മേളനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ ജനക്കൂട്ടത്തിന്റെ ഡ്രോൺ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. എന്നാൽ ഈ പ്രചാരണം

2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ ബികെസിയിൽ നടന്ന മഹാ വികാസ് അഘാഡി (എംവിഎ) റാലിയുടെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വലിയ പൊതുസമ്മേളനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ ജനക്കൂട്ടത്തിന്റെ ഡ്രോൺ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം
∙ അന്വേഷണം
വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ, എക്‌സിലെ ഒരു പോസ്റ്റിന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വിഡിയോ ബിഹാറിലെ പട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന 'പുഷ്പ 2: ദി റൂൾ' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ഇവന്റുമായി ബന്ധപ്പെട്ടതാണെന്ന തരത്തിൽ മറുപടി നൽകിയതായി ശ്രദ്ധയിൽപ്പെട്ടു. വിഡിയോ കാണാം
ഇത് പട്‌നയിലെ ഗാന്ധി മൈതാനിൽ നവംബർ 18, 2024 ന് നടന്ന പുഷ്പ 2 ട്രെയിലർ റിലീസിൽ നിന്നുള്ളതാണെന്ന സായി കാർത്തിക് (@karthiksai) എന്നയാളുടെ കമന്റിൽ നിന്നുള്ള സൂചനകളുപയോഗിച്ച് ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ ആകാശവാണി പാട്‌നയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇതേ വൈറൽ വിഡിയോ ഉൾപ്പെട്ട ഒരു പോസ്റ്റ് കണ്ടെത്തി. ബിഹാറിലെ പട്‌നയിലെ ഗാന്ധി മൈതാനിയിൽ നടന്ന പുഷ്പ 2 എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണെന്നും ഈ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
തുടർന്നുള്ള തിരച്ചിലിൽ "പുഷ്പ 2: ദ റൂൾ" നിർമ്മാതാക്കളായ 'മൈത്രി മൂവി മേക്കേഴ്‌സിന്റെ' YouTube ചാനലിൽ തത്സമയം സംപ്രേഷണം ചെയ്‌ത ട്രെയിലർ ലോഞ്ച് ഇവന്റ് വിഡിയോ ലഭിച്ചു. ഈ ട്രെയിലർ ലോഞ്ച് ഇവന്റിലെ ദൃശ്യങ്ങളുമായി വൈറൽ വിഡിയോ താരതമ്യം ചെയ്തപ്പോൾ, ബിഹാറിലെ പട്‌നയിൽ നടന്ന അല്ലു അർജുന്റെറെ പുഷ്പ 2 സിനിമയുടെ ട്രെയിലർ ലോഞ്ച് ഇവന്റിലെ രംഗങ്ങളാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി. വൈറൽ വിഡിയോയും മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയും തമ്മിലുള്ള താരതമ്യം കാണാം.
ഞങ്ങൾക്ക് ലഭിച്ച മറ്റ് ചില വാർത്താ റിപ്പോർട്ടുകളിൽ , 2024 നവംബർ 17-ന് 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഇവന്റിനായി ബിഹാറിലെ പട്‌നയിലെ ഗാന്ധി മൈതാനിയിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയെന്ന് വ്യക്തമാക്കുന്നുണ്ട്.
2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ ബികെസിയിൽ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) ഒന്നിലധികം തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തിയിരുന്നു. ഈ മീറ്റിങ്ങുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണാം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാലസാഹിബ് താക്കറെ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് ചന്ദ്ര പവാർ) എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലെ എൻഡിഎ ഇതര രാഷ്ട്രീയ പാർട്ടികളാണ് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം രൂപീകരിച്ചത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ബിഹാറിൽ നടന്ന ‘പുഷ്പ 2’ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) റാലിയുടേതെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
∙ വസ്‌തുത
ബിഹാറിൽ നടന്ന ‘പുഷ്പ 2’ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) റാലിയായി തെറ്റായി പ്രചരിക്കുന്നത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്‌ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary :Footage from the trailer launch event of 'Pushpa 2' in Bihar is being falsely circulated as a Maha Vikas Aghadi (MVA) rally in Maharashtra