ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ചാണു വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റവാളിയെന്നു തെളിഞ്ഞാൽ 20 വർഷം വരെ തടവു ലഭിച്ചേക്കാം. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അനന്തരവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ചാണു വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റവാളിയെന്നു തെളിഞ്ഞാൽ 20 വർഷം വരെ തടവു ലഭിച്ചേക്കാം. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും മറ്റ് ആറ് പേർക്കുമെതിരെയാണ് വഞ്ചന, കൈക്കൂലി, അഴിമതി എന്നിവ ആരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്ഇസി) കുറ്റം ചുമത്തിയത്. 

അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചതിനും ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന മൾട്ടി ബില്യൺ ഡോളറിന്റെ സൗരോർജ്ജ പദ്ധതി സുരക്ഷിതമാക്കാൻ കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തതുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. റിന്യൂവബിൾ എനർജി കമ്പനികളായ അദാനി ഗ്രീനും അസൂർ പവറും സാമ്പത്തിക നേട്ടത്തിനായി അവസരം മുതലെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. 

ADVERTISEMENT

എന്നാൽ ഇപ്പോൾ ഗൗതം അദാനി കൈക്കൂലി കേസിൽ അമേരിക്കയിൽ അറസ്റ്റിലായെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

ADVERTISEMENT

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്ഇസി) അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പൊലീസുകാർ പരസ്യമായി അറസ്റ്റ് ചെയ്യുന്നതായി കാണിക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്

ചിത്രങ്ങളിലെ അപാകതകൾ വിശകലനം ചെയ്തപ്പോൾ, വൈറൽ പോസ്റ്റിലെ ഗൗതം അദാനിയുടെ ചിത്രത്തിന് ചില വ്യത്യാസങ്ങൾ കണ്ടെത്തി.കൂടാതെ അദാനിയുടെ കൈയിൽ പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് ആറ് വിരലുകളാണുള്ളത്. അദാനിയുടെ മറ്റേ കൈ പൂർണമായും ഇല്ല. മറ്റൊരു ഉദ്യോഗസ്ഥന്റെ ഇടത് കണ്ണ്  വലതുവശത്തേതുമായി പൊരുത്തപ്പെടുന്നില്ല. ഓഫീസർമാരുടെ മുഖം വികൃതമായി കാണപ്പെടുന്നു. ഈ വ്യത്യാസങ്ങളെല്ലാം ചിത്രം എഐ നിർമ്മിതമാണെന്ന സൂചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ADVERTISEMENT

എഐ ഡിറ്റക്ഷൻ ടൂളുകളുപയോഗിച്ച് വൈറൽ ചിത്രം ഞങ്ങൾ പരിശോധിച്ചു. ഹൈവ് മോഡറേഷൻ ടൂളുപയോഗിച്ച് നടത്തിയ പരിശോധനയിൽ ചിത്രം AI- ജനറേറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. ഹൈവ് മോഡറേഷൻ ടൂളിൽ നടത്തിയ പരിശോധനയിൽ വൈറൽ ചിത്രം 99.9 ശതമാനം  ഡീപ്ഫേക്കാണെന്ന് വ്യക്തമായി

അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലയ്ക്കു വാങ്ങുന്നതിനായി കൈക്കൂലി നൽകിയെന്നതാണ് കേസ്. കൈക്കൂലിക്കാര്യം മറച്ചുവച്ച് യുഎസിൽനിന്ന് അദാനി ഗ്രൂപ്പ് നിക്ഷേപ സമാഹരണം നടത്തി. ഇത് യുഎസിലെ അഴിമതി വിരുദ്ധ നിയമത്തിനെതിരാണ്. കമ്പനികൾ ബിസിനസ് നേട്ടത്തിനുവേണ്ടി വിദേശ സർക്കാർ പ്രതിനിധികൾക്ക് കൈക്കൂലി നൽകുന്നത് യുഎസിൽ നിയമവിരുദ്ധമാണ്. അതുമറച്ചുവച്ച് നിക്ഷേപ സമാഹരണം നടത്താനും പാടില്ല. 20 കോടി ഡോളറാണ് വായ്പയായും ബോണ്ടുകളായും യുഎസിൽനിന്ന് അദാനി സമാഹരിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. യുഎസ് കോടതിയിലെ ക്രിമിനൽ കേസിനു പുറമേ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്‌ഇസി) പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. യുഎസിന്റെ അഴിമതി വിരുദ്ധ നിയമമായ ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

∙ വസ്‌തുത

ഗൗതം അദാനി അറസ്റ്റിലായെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാണ്

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ്‌മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary : The Image circulating that Gautam Adani has been arrested is made by AI