കോടതി ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്‌ജിദ് സ്ഥിതി ചെയ്യുന്നിടത്ത് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴുണ്ടായ പ്രതിഷേധം ഇതുവരെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മസ്‌ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുന്‍പ് ക്ഷേത്രം

കോടതി ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്‌ജിദ് സ്ഥിതി ചെയ്യുന്നിടത്ത് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴുണ്ടായ പ്രതിഷേധം ഇതുവരെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മസ്‌ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുന്‍പ് ക്ഷേത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടതി ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്‌ജിദ് സ്ഥിതി ചെയ്യുന്നിടത്ത് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴുണ്ടായ പ്രതിഷേധം ഇതുവരെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മസ്‌ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുന്‍പ് ക്ഷേത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടതി ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്‌ജിദ് സ്ഥിതി ചെയ്യുന്നിടത്ത് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴുണ്ടായ പ്രതിഷേധം ഇതുവരെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മസ്‌ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുന്‍പ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് പ്രാദേശിക കോടതിയില്‍ ഹര്‍ജി എത്തിയതോടെയാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. നവംബര്‍ 24ന് രാവിലെ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശത്തുള്ള മുസ്‌ലിംകള്‍ തടഞ്ഞതാണ് വെടിവയ്പ്പ് ഉള്‍പ്പെടെയുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. അതിനിടെ സംഭാലിലെ പൊലീസ് നടപടിയാണെന്ന രീതിയില്‍ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ലാത്തി ചാര്‍ജ് നടത്തുന്ന ദൃശ്യമാണിത്. 

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. 2019ല്‍ ഗൊരഖ്‌പുരില്‍ സിഎഎ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയ വിഡിയോയാണിത്.വാസ്ത‌വമറിയാം

ADVERTISEMENT

∙ അന്വേഷണം

"സൂക്ഷിച്ചു നോക്കണ്ട, യുപി തന്നെയാണ്. സാംഭല്‍ എന്ന പ്രദേശത്ത് അമ്പലം പൊളിച്ച് പണിതത് ആണെന്ന് സംശയിക്കുന്ന പള്ളിയില്‍ കോടതി ഉത്തരവുമായി സര്‍വേ നടത്താന്‍ പോയ ഉദ്യോഗസ്ഥരെ തടഞ്ഞു കല്ലെറിഞ്ഞ ജിഹാദികളെ UP പോലീസ് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന ദൃശ്യങ്ങളാണ്. " എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക് 

വൈറല്‍ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ സമാനമായ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു വിഡിയോ 2020 മാര്‍ച്ചില്‍ യുട്യൂബില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഇതില്‍ നിന്ന് വിഡിയോ സംഭാലില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളുടേതല്ലെന്ന് വ്യക്തമായി. 

ADVERTISEMENT

തുടര്‍ന്ന് ഞങ്ങള്‍ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ സ്ഥലത്തെ കടകളുടെ ബോര്‍ഡുകള്‍ കാണാന്‍ സാധിച്ചു. ഗൂഗിള്‍ മാപ്പില്‍ ഈ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പുര്‍ ജില്ലയിലുള്ള നഖാസ് ചൗക്കാണ് ഈ സ്ഥലമെന്ന് വ്യക്തമായി. സംഭാലില്‍ നിന്ന് 650 കിലോമീറ്റര്‍ ദൂരെയാണ് ഗൊരഖ്‌പുര്‍. വൈറല്‍ ക്ലിപ്പിലും ഗൂഗിള്‍ മാപ്സ് സ്ട്രീറ്റ് വ്യൂവിലും കാണുന്ന ഒരു കടയുടെ താരതമ്യം ചുവടെ കാണാം.

ഗൂഗിള്‍ മാപ്പില്‍ നിന്ന് ലഭിച്ച ലൊക്കേഷന്‍ സൂചന ഉപയോഗിച്ച് കീവേര്‍ഡ് പരിശോധന നടത്തിയപ്പോള്‍ സംഭവത്തിന്റെ വിഡിയോകള്‍ ഉള്‍പ്പെടുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടെത്തി. 2019 ഡിസംബര്‍ 20ന് 'ലൈവ് ഹിന്ദുസ്ഥാന്‍'  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഗൊരഖ്‌പുരില്‍ മുസ്‌ലിംകള്‍ നടത്തിയ സിഎഎ/എന്‍ആര്‍സി വിരുദ്ധ പ്രതിഷേധമാണിത്. ഗൊരഖ്‌പുര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും നടന്ന സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഇതോടെയാണ് പൊലീസ് ലാത്തി വീശിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2019 ഡിസംബറില്‍ പങ്കുവച്ച UPTak-ലെ ഒരു വിഡിയോ റിപ്പോര്‍ട്ടില്‍ വൈറല്‍ ക്ലിപ്പിന്റെ അതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ചുവടെ കാണാം.

സംഭാലില്‍, നവംബര്‍ 24 ന് നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ് നടത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന നാടന്‍ പിസ്റ്റളുകളില്‍ നിന്നുള്ള വെടിവയ്പ്പാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. അതേ സയമം, സംഘട്ടനങ്ങളുടെ നിരവധി വിഡിയോകള്‍ സംഭാലില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടെങ്കിലും വൈറല്‍ വിഡിയോയ്ക്ക് സംഭാലില്‍ നടന്ന അക്രമവുമായി ബന്ധമില്ല.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് സംഭാലില്‍ നടന്ന പ്രതിഷേധത്തില്‍ ലാത്തി വീശുന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോ ഗൊരഖ്‌പുരില്‍ 2019ല്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി.

ADVERTISEMENT

ഇന്‍പുട്ട് : സത്യം തിവാരി, ന്യൂഡല്‍ഹി

∙ വസ്‌തുത

വൈറല്‍ വിഡിയോ സംഭാലില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടതല്ല. ഗൊരഖ്‌പുരിൽ 2019ല്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നുള്ള വിഡിയോയാണിത്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary : The viral video is not related to the conflict in Sambhal