പുതിയ ഏഴ് രൂപ നാണയത്തിൽ ധോണിയുടെ ചിത്രമോ? | Fact Check
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ബഹുമാനാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏഴ് രൂപ നാണയം പുറത്തിറക്കി എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ നാണയത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ധോണിയുടെ മുഖം ആലേഖനം ചെയ്‌ത സ്വർണ്ണ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ബഹുമാനാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏഴ് രൂപ നാണയം പുറത്തിറക്കി എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ നാണയത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ധോണിയുടെ മുഖം ആലേഖനം ചെയ്‌ത സ്വർണ്ണ നിറത്തിലുള്ള നാണയത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെയാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം.
∙ അന്വേഷണം
നാണയത്തിന്റെ ഒരു വശത്ത് M.S Dhoni,₹7,എന്നും മറുവശത്ത് ചിത്രത്തോടൊപ്പം Mahendra Singh Dhoni,trpohy collector', '2004' എന്നാണ് എഴുതിയിരിക്കുന്നത്.
ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. ഇത്തരമൊരു നാണയമോ കറൻസിയോ ധോണിയുടെ പേരിൽ പുറത്തിറക്കിയതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളോ പത്രക്കുറിപ്പുകളോ ഞങ്ങൾക്ക് ലഭിച്ചില്ല.ആർബിഐയുടെ പ്രചാരത്തിലുള്ള നാണയങ്ങളുടെ പട്ടികയിലും ഈ നാണയത്തിന്റെ വിവരങ്ങളൊന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല.
പിന്നീട് വൈറൽ ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ ഇൻസ്റ്റാഗ്രാം ഹാൻഡിലിലെ @thetathyanews എന്ന പേജിൽ 2024 നവംബർ 03–ന് പ്രസിദ്ധീകരിച്ച പോസ്റ്റിൽ വൈറൽ ചിത്രം ഉള്‍പ്പടെയുള്ള പോസ്റ്റ് കണ്ടെത്തി. പോസ്റ്റിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ഇത് യഥാർത്ഥ വാർത്തയല്ല. ഈ പോസ്റ്റ് പൂർണ്ണമായും ആക്ഷേപഹാസ്യമാണ്. ഈ പോസ്റ്റ് വിനോദ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. നിങ്ങൾ മുകളിൽ പരാമർശിച്ചിട്ടുള്ള പോസ്റ്റ് നീക്കംചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളെ സമീപിക്കുക എന്ന ഡിസ്ക്ലെയ്‌മർ പോസ്റ്റിനൊപ്പം നൽകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
പേജിന്റെ കൂടുതൽ വിശദാംശങ്ങൾ തിരഞ്ഞപ്പോൾ ഇത്തരം ആക്ഷേപഹാസ്യ വാർത്തകൾ @thetathyanews'അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ആക്ഷേപഹാസ്യപരമായ പോസ്റ്റുകളാണ് അവർ സ്ഥിരമായി പോസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമായി. ഇക്കാര്യം പേജ് ബയോയിലും അവർ സൂചിപ്പിച്ചിട്ടുണ്ട്.
പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും പങ്ക്‌വച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ബഹുമാനാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏഴ് രൂപ നാണയം പുറത്തിറക്കി എന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
∙ വസ്‌തുത
മഹേന്ദ്ര സിങ് ധോണിയുടെ ബഹുമാനാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏഴ് രൂപ നാണയം പുറത്തിറക്കി എന്ന അവകാശവാദം തെറ്റാണ്.
English Summary : The claim that Reserve Bank of India issued a seven rupee coin in honor of Mahendra Singh Dhoni is false