ഹജ് - ശബരിമല തീര്‍ഥാടകര്‍ക്ക് കെഎസ്ആർടിസിയിൽ വ്യത്യസ്ത നിരക്കോ? | Fact Check
ഹജ്ജ് യാത്രികര്‍ക്ക് നിരക്കിളവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്കും കെഎസ്ആർടിസി ഏർപ്പെടുത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സര്‍ക്കാര്‍ മതപരമായ വിവേചനം കാണിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടുള്ള പ്രചാരണത്തിൽ ഒരു പത്രവാര്‍ത്തയും കെഎസ്ആർടിസി
ഹജ്ജ് യാത്രികര്‍ക്ക് നിരക്കിളവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്കും കെഎസ്ആർടിസി ഏർപ്പെടുത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സര്‍ക്കാര്‍ മതപരമായ വിവേചനം കാണിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടുള്ള പ്രചാരണത്തിൽ ഒരു പത്രവാര്‍ത്തയും കെഎസ്ആർടിസി
ഹജ്ജ് യാത്രികര്‍ക്ക് നിരക്കിളവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്കും കെഎസ്ആർടിസി ഏർപ്പെടുത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സര്‍ക്കാര്‍ മതപരമായ വിവേചനം കാണിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടുള്ള പ്രചാരണത്തിൽ ഒരു പത്രവാര്‍ത്തയും കെഎസ്ആർടിസി
ഹജ് യാത്രികര്‍ക്ക് നിരക്കിളവും ശബരിമല തീര്‍ഥാടകര്‍ക്ക് അധികനിരക്കും കെഎസ്ആർടിസി ഏർപ്പെടുത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സര്‍ക്കാര്‍ മതപരമായ വിവേചനം കാണിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടുള്ള പ്രചാരണത്തിൽ ഒരു പത്രവാര്‍ത്തയും കെഎസ്ആർടിസി ബസിലൊട്ടിച്ച സ്റ്റിക്കറിന്റെ ചിത്രവുമാണ് പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം
∙ അന്വേഷണം
'വഴി : ഹജ് ക്യാമ്പ്' എന്നും താഴെ 'ഈ ബസ്സിൽ 30% ഇളവ്' എന്നുമുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച കെഎസ്ആർടിസിയുടെ മുൻവശത്തിന്റെ ചിത്രവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് 35% അധികനിരക്കെന്ന പത്രവാര്‍ത്തയും ഉള്‍പ്പെടുത്തിയാണ് പ്രചാരണം. പമ്പയിലേക്ക് സർവീസുള്ള ബസുകൾ ശബരിമല സ്പെഷ്യൽ ആക്കുകയാണെന്നും ഈ സർവീസുകളിൽ അധിക നിരക്ക് ഈടാക്കുമെന്നും പത്രവാർത്തയിൽ പറയുന്നുണ്ട്.
കെഎസ്ആർടിസി ബസിന് മുൻപില്‍ 30% നിരക്കിളവ് സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ പതിച്ച ചിത്രമാണ് ആദ്യം പരിശോധിച്ചത്. കെഎസ്ആര്‍ടിസി, 30 ശതമാനം തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിസോധനയില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. കെഎസ്ആർടിസി പുതുതായി ഏറ്റെടുത്ത റൂട്ടുകളില്‍ 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളവയില്‍ 30 ശതമാനം നിരക്ക് ഇളവ് നല്‍കുന്നതായി വാര്‍ത്ത മിക്ക മുഖ്യധാരാ മാധ്യമങ്ങളിലും 2023 ഏപ്രില്‍ 13-14 തിയതികളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകളുടെ അനധികൃത സര്‍വീസ് തടയാനും യാത്രക്കാരെ ആകര്‍ഷിക്കാനും വേണ്ടിയാണ് നിരക്കിളവ് നടപ്പാക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്വകാര്യബസുകള്‍ കുത്തകയാക്കിയ റൂട്ടുകള്‍ കെഎസ്ആർടിസി ഏറ്റെടുത്തതിന് പിന്നാലെ സ്വകാര്യ ബസുകള്‍ കോടതി ഉത്തരവിന്‍റെ പിന്‍ബലത്തോടെ സര്‍വീസ് തുടരുകയും ഇത് കെഎസ്ആർടിസിയ്ക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 223 സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കാണ് ഇളവ്. The Hindu വും ഇതേ വാര്‍ത്ത ഏപ്രില്‍ 14ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കെഎസ്ആർടിസിയുടെ വെരിഫൈഡ് ഫെയ്‌സ്ബുക് പേജ് പരിശോധിച്ചു. 2023 ഏപ്രില്‍ 13ന് ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് നൽകിയ പോസ്റ്റ് ലഭിച്ചു.
ഇതോടെ 30 ശതമാനം നിരക്കിളവ് കെഎസ്ആർടിസി നല്‍കിയിരിക്കുന്നത് 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പുതുതായി ആരംഭിച്ച 223 സര്‍വീസുകള്‍ക്കാണെന്ന് വ്യക്തമായി. പ്രചരിക്കുന്ന ചിത്രത്തിൽ നിന്ന് ബസ് മലപ്പുറം, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേക്ക് പോകുന്നതാണെന്ന് വ്യക്തമാണ്. 140 കിലോമീറ്ററിലധികം ദൈര്‍ഘ്യം വരുന്ന 223 ടേക്ക് ഓവര്‍ സര്‍വീസുകളില്‍ ഒന്നായിരിക്കാം ഇത്. ഇതുകൂടാതെ പ്രത്യേക മതവിഭാഗങ്ങള്‍ക്കായി യാതൊരു ഇളവും നല്‍കുന്നില്ലെന്ന് കെഎസ്ആർടിസി അധികൃതരും വ്യക്തമാക്കി.
തുടര്‍ന്ന് ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പത്രവാര്‍ത്ത പരിശോധിച്ചു. പ്രസക്തമായ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാനമായ നിരവധി റിപ്പോര്‍ട്ടുകള്‍ 2022 ല്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. എന്നാല്‍ ഇത്തരത്തില്‍ പുതിയ വാര്‍ത്തയൊന്നും കണ്ടെത്താനുമായില്ല.
കെഎസ്ആർടിസിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതോടെ പ്രചാരണം തെറ്റാണെന്നും ഉത്സവകാല പ്രത്യേക നിരക്കുകള്‍ നിയമവിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഉത്സവകാല നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവുകളും പരിശോധിച്ചു. മോട്ടോര്‍വാഹനവകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 2020ലെ ഗസറ്റ് വിജ്ഞാപനത്തില്‍ ഉത്സവകാലത്ത് 30 ശതമാനം വരെ അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ടെന്ന് വ്യക്തം.
കൂടാതെ, ഉത്സവകാല നിരക്കുകള്‍ക്ക് വിധേയമായ വിവിധ മതസ്ഥരുടെ വ്യത്യസ്ത ഉത്സവങ്ങളുടെ/ദേവാലയങ്ങളുടെ വിവരങ്ങളും വിജ്ഞാപനത്തില്‍ കാണാം. നല്‍കിയിരിക്കുന്ന 53 ദേവാലയങ്ങളുടെ/ ഉത്സവങ്ങളുടെ പട്ടികയില്‍ ശബരിമല മകരവിളക്കിനും മണ്ഡലപൂജയ്ക്കും യഥാക്രമം 25-ഉം 55-ഉം ദിവസങ്ങളില്‍ ഉത്സവകാല നിരക്ക് ഈടാക്കാമെന്ന് വ്യക്തമാക്കുന്നു.
∙ വസ്‌തുത
കെഎസ്ആർടിസി ഈടാക്കുന്ന അധികനിരക്ക് ഉത്സവകാല പ്രത്യേകനിരക്കാണ്. ഇത് നിയമവിധേയവും ശബരിമല ഭക്തരുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും വ്യക്തമായി.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary : The campaign of different fares at KSRTC for Hajj - Sabarimala pilgrims is misleading