വിവാഹത്തിന് ബിക്കിനി ധരിച്ച വധുവോ? | Fact Check
ഉത്തർപ്രദേശിലെ ലഖ്‌നൗവിലേതെന്ന അവകാശവാദത്തോടെ ബിക്കിനി ധരിച്ച ഒരു വധുവിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.എന്നാൽ വൈറൽ ചിത്രം എഐ നിർമ്മിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം. ∙ അന്വേഷണം പരമ്പരാഗത വിവാഹ ചടങ്ങുകളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷത്തിൽ വരനും മഞ്ഞ ബിക്കിനിയും

ഉത്തർപ്രദേശിലെ ലഖ്‌നൗവിലേതെന്ന അവകാശവാദത്തോടെ ബിക്കിനി ധരിച്ച ഒരു വധുവിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.എന്നാൽ വൈറൽ ചിത്രം എഐ നിർമ്മിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.
∙ അന്വേഷണം
പരമ്പരാഗത വിവാഹ ചടങ്ങുകളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷത്തിൽ വരനും മഞ്ഞ ബിക്കിനിയും ദുപ്പട്ടയും ധരിച്ച വധുവുമാണ് വൈറൽ ചിത്രത്തിലുള്ളത്. 'വരൻ' ഷെർവാണി ധരിച്ചിരിക്കുന്ന ഒരു വിവാഹ ചടങ്ങാണ് വൈറൽ ചിത്രത്തിലുള്ളത്. കൂടാതെ വധു പരമ്പരാഗത വളകളും കൈകളിലും കാലുകളിലും മെഹന്ദിയും ധരിച്ചിട്ടുണ്ട്.
വസ്ത്രം അവളുടെ ചോയ്സാണെന്ന് ചില പോസ്റ്റുകളിലും സംസ്കാരത്തെ അവഹേളിക്കുന്നതാണ് ഇത്തരത്തിലുള്ള വസ്ത്രധാരണമെന്ന തരത്തിൽ മറ്റ് ചിലരും നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്.
വൈറൽ ചിത്രം റിവേഴ്‌സ് ഇമേജിൽ തിരഞ്ഞപ്പോൾ 2024 നവംബർ 18ന് പങ്ക്‌വച്ച ഒരു പോസ്റ്റ് Desi Adult Fusion എന്ന പേജിൽ കണ്ടെത്തി. AI-generated artwork related to 'desi culture'എന്നാണ് പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ്. കൂടാതെ എഐയുടെ മികച്ച ഉപയോഗം എന്ന തരത്തിൽ ചിലർ പങ്ക്‌വച്ച കമന്റുകളും ശ്രദ്ധയിൽപ്പെട്ടു.
ഈ സൂചനകളിൽ നിന്ന് ചിത്രം എഐ നിർമിതമാണെന്ന അനുമാനത്തിലെത്തി. വിവിധ എഐ ഡിറ്റക്ഷൻ ടൂളുകളുപയോഗിച്ചുള്ള പരിശോധനയിൽ വൈറൽ ചിത്രം എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു.
∙ വസ്തുത
ബിക്കിനി അണിഞ്ഞ വധുവിന്റെ ചിത്രം എഐ നിർമിതമാണ്
English Summary:The image of the bride wearing a bikini was created by AI