ടിപ്പു ജയന്തിക്ക് കര്‍ണാടകയില്‍ വീണ്ടും പൊതുഅവധിയോ ? | Fact Check
ടിപ്പു സുല്‍ത്താന്‍ ജയന്തി കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പൊതു അവധിയായി പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവംബര്‍ 20നാണ് അവധി നല്‍കിയിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്
ടിപ്പു സുല്‍ത്താന്‍ ജയന്തി കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പൊതു അവധിയായി പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവംബര്‍ 20നാണ് അവധി നല്‍കിയിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്
ടിപ്പു സുല്‍ത്താന്‍ ജയന്തി കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പൊതു അവധിയായി പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവംബര്‍ 20നാണ് അവധി നല്‍കിയിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്
ടിപ്പു സുല്‍ത്താന്‍ ജയന്തി കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പൊതു അവധിയായി പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവംബര്‍ 20നാണ് അവധി നല്‍കിയിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കര്‍ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി അവധി ദിനമായി വീണ്ടും പ്രഖ്യാപിച്ചിട്ടില്ല. വസ്‌തുതയറിയാം.
∙ അന്വേഷണം
നവംബര്‍ 20 കര്‍ണാടകയില്‍ ഇനി പൊതു അവധി. ടിപ്പു ജയന്തി പൊതു അവധിയായി കര്‍ണ്ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു എന്ന കുറിപ്പിനൊപ്പമുള്ള പോസ്റ്റ് കാണാം.
വൈറല്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള വിവരമനുസരിച്ച് ഞങ്ങള്‍ കീവേര്‍ഡ് പരിശോധന നടത്തി. ഇതില്‍ നിന്ന് 2015ല്‍ കോണ്‍ഗ്രസ് കര്‍ണാടക ഭരിച്ചപ്പോള്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി അവധി ദിനമായി പ്രഖ്യാപിച്ചിരുന്നുവെന്നും തുടര്‍ന്ന് വന്ന ബിജെപി സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കിയതായും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ടിപ്പു ജയന്തി ആഘോഷം സംബന്ധിച്ച് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്നും അവധി റദ്ദാക്കിയ ഉത്തരവ് പുനപരിശോധിച്ചേക്കില്ലെന്നും 2023 ഒക്ടോബര്‍ ഏഴിന് 'ഡെക്കാന്‍ ഹെറാള്‍ഡ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുടക്കം മുതല്‍ ബിജെപിയും അനുബന്ധ സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ടിപ്പു പടയോട്ടക്കാലത്ത് വംശഹത്യ നടത്തിയിരുന്നതായും തീവ്രവാദിയായിരുന്നുവെന്നും ആരോപിച്ചായിരുന്നു ബിജെപിക്കാര്‍ ആഘോഷത്തെ എതിര്‍ത്തത്. തുടര്‍ന്ന് ബിജെപി അധികാരത്തിലെത്തിയ ശേഷം 2019 ജൂലൈയില്‍ ടിപ്പു ജയന്തി പൊതു അവധിയാക്കിയ ഉത്തരവ് പിന്‍വലിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടിപ്പു ജയന്തി ആഘോഷം പിന്‍വലിച്ച നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ടിപ്പു സുല്‍ത്താന്റെ പിന്‍ഗാമിയായ സാഹിബ് ദാദ മന്‍സൂര്‍ അലി രംഗത്തെത്തിയിട്ടുണ്ട്. മന്‍സൂര്‍ അലിയുടെ വാര്‍ത്താസമ്മേളനം സംബന്ധിച്ച റിപ്പോര്‍ട്ട് 2024 നവംബര്‍ 26ന് ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിരുന്നു. ടിപ്പു ജയന്തി തിരികെ കൊണ്ടുവരാനുള്ള നടപടിയെടുത്തില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും മന്‍സൂര്‍ അലി പറഞ്ഞിട്ടുണ്ട്.
2025ലെ പൊതുഅവധി ദിനങ്ങള്‍ സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 19 പൊതുഅവധികളും 20 നിയന്ത്രിത അവധികളും 2025ല്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രണ്ടാംശനി, ഞായര്‍ ദിവസങ്ങളില്‍ വരുന്ന അവധികള്‍ കൂട്ടാതെയുള്ള കണക്കാണിത്. മുന്‍പ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തിയായി പ്രഖ്യാപിച്ചിരുന്നത് നവംബര്‍ 10 ആണ്. 2025ലെ പൊതു അവധികളുടെ പട്ടികയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2025ലെ അവധി ദിനങ്ങള്‍ സംബന്ധിച്ച് കര്‍ണാടക സര്‍ക്കാന്‍ നവംബര്‍ 21ന് പുറത്തിറക്കിയ നോട്ടിഫിക്കേഷന്റെ പ്രസക്ത ഭാഗം കാണാം.
കൂടുതല്‍ വിശദീകരണത്തിനായി ഞങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് കെ.വി.പ്രഭാകറിന്റെ ഓഫിസില്‍ ബന്ധപ്പെട്ടു. " സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ വ്യാജമാണ്. ടിപ്പു സുല്‍ത്താന്‍ ജയന്തി സംബന്ധിച്ച് ഇത്തരമൊരു തീരുമാനം ഇതുവരെ കര്‍ണാടക സര്‍ക്കാര്‍ എടുത്തിട്ടില്ല, " കെ.വി.പ്രഭാകറിന്റെ ഓഫിസില്‍ നിന്ന് ഞങ്ങളോട് പറഞ്ഞു.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ടിപ്പു സുല്‍ത്താന്‍ ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചു എന്ന രീതിയിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വസ്തുത
കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ടിപ്പു സുല്‍ത്താന്‍ ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചു എന്ന അവകാശവാദം തെറ്റാണ്. 2015ല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജന്മദിനം അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ബിജെപി സര്‍ക്കാര്‍ 2019 ജൂലൈയില്‍ ഈ ഉത്തരവ് റദ്ദാക്കി. പിന്നീട് ഇത് പുനപരിശോധിച്ചിട്ടില്ല.
(രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: The claim that the Karnataka government has again declared Tipu Sultan Jayanti as a public holiday is false