ആപ്പിലൂടെ സൂര്യപ്രകാശം വാങ്ങാം, അർദ്ധരാത്രിയിലും | Fact Check
ഒരു ആപ്പിൽ നമ്മുടെ അക്ഷാംശ, രേഖാംശ വിവരങ്ങൾ നൽകിയാൽ അർദ്ധരാത്രിയാണെങ്കിൽ ആ സ്ഥലം പട്ടാപ്പകൽ പോലെ ആകും. സൂര്യപ്രകാശത്തെ ഒരു കണ്ണാടിയുപയോഗിച്ചു പ്രതിഫലിപ്പിച്ചാണത്രെ ഇതു സാധ്യമാക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ ആണിത്. ∙ അന്വേഷണം കലിഫോർണിയ ആസ്ഥാനമായുള്ള ഒരു

ഒരു ആപ്പിൽ നമ്മുടെ അക്ഷാംശ, രേഖാംശ വിവരങ്ങൾ നൽകിയാൽ അർദ്ധരാത്രിയാണെങ്കിൽ ആ സ്ഥലം പട്ടാപ്പകൽ പോലെ ആകും. സൂര്യപ്രകാശത്തെ ഒരു കണ്ണാടിയുപയോഗിച്ചു പ്രതിഫലിപ്പിച്ചാണത്രെ ഇതു സാധ്യമാക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയാണിത്.
∙ അന്വേഷണം
കലിഫോർണിയ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പാണ് റിഫ്ലെക്റ്റ് ഓർബിറ്റൽ. ഇവരുടെ ആശയമായിരുന്നു. സൂര്യൻ അസ്തമിച്ചതിനു ശേഷവും സൂര്യപ്രകാശവും ഊർജ്ജവും ലഭ്യമാക്കുകയെന്നത്. ഉപഗ്രഹത്തിൽ ഘടിപ്പിച്ച കണ്ണാടികളിലൂടെയാണ് ഇതു സാധ്യമാക്കുന്നതെന്ന തരത്തിലാണ് ആശയം.ഒരു വെബ്‌സൈറ്റിൽ അല്ലെങ്കിൽ ആപ്പിൽ ലോഗിൻ ചെയ്ത് ജിപിഎസ് കോർഡിനേറ്റുകൾ നൽകുക. ഇരുട്ടാകുമ്പോൾ ആ പ്രദേശത്ത് സൂര്യപ്രകാശം ലഭിക്കും. കമ്പനി ഇതു സംബന്ധിച്ചു വെബ്സൈറ്റും പുറത്തിറക്കിയിരുന്നു. നിലവിൽ വെബ്സൈറ്റിൽ ആപ്ലിക്കേഷനുകളെല്ലാം ക്ലോസ് ചെയ്തിരിക്കുകയാണ്. ഡെലിവറി ആരംഭിക്കുന്നത് 2025 അവസാനത്തോടെ ആയിരിക്കുമെന്നും പറയുന്നു.
നിലവിൽ ഈ പദ്ധതി ക്രൗഡ് സോഴ്സ് ഫണ്ടിങ് സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു, ഒപ്പം തങ്ങൾ ഒരു ആശയ വിഡിയോ പുറത്തിറക്കിയിരിക്കുന്നെന്നും വെബ്സൈറ്റിൽ വിശദീകരിക്കുന്നു. അതായത് ഇത്തരമൊരു സംവിധാനം ഇതുവരെ നിലവിൽ പ്രവർത്തനം ആരംഭിച്ചതായും. അതിനായി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായും റിപ്പോർട്ടുകളില്ല.
പുറത്തുവന്ന വിഡിയോയിൽ പ്രകാശം ലഭിക്കുന്നതായി കാണിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് സൂര്യപ്രകാശം റീ-ഡയറക്‌റ്റ് ചെയ്‌തായി എവിടെയും പറയുന്നില്ല. ഒരു ഹോട് എയർ ബലൂണിന്റെ സഹായത്തോടെ മിററുകൾ പരീക്ഷിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും ഈ സാങ്കേതിക വിദ്യ തന്നെയാണോ പരീക്ഷിച്ചതെന്നും സ്ഥാപകൻ വ്യക്തമാക്കിയിട്ടില്ല. ഈ പദ്ധതി സാധ്യമാണോ എന്നത് അന്വേഷിക്കുമ്പോൾ ടൈംസിന്റെ പ്രിന്റ് ആർക്കൈവിന്റെ വിവരങ്ങൾ ന്യൂയോർക് ടൈംസ് പുനപ്രസിദ്ധീകരിച്ചതിൽ സൂര്യപ്രകാശം ഇത്തരത്തിൽ റഷ്യൻ ഗവേഷകർ പ്രതിഫലിപ്പിക്കുന്നതിൽ വിജയിച്ചതായി റിപ്പോർട്ടുണ്ട്. പക്ഷേ റിഫ്ലെക്റ്റ് ഓർബിറ്റൽ ഈ സംവിധാനം പരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ കരസ്ഥമാക്കിയതായി സൂചനകളില്ല.
∙ വാസ്തവം
ഇതുവരെ പുറത്തുവന്ന വിവരങ്ങളിലും കമ്പനി സ്ഥാപകൻ പങ്കുവച്ച പോസ്റ്റുകളിലും ഈ സേവനം ആരംഭിച്ചതായി വ്യക്തമാക്കുന്നില്ല. അതിനാൽ പ്രെമോഷണൽ പ്രവർത്തനങ്ങൾക്കായി നിർമിച്ച വിഡിയോയാണെന്നാണ് വ്യക്തമാകുന്നത്.
English Summary: The service to buy sunlight through the app, at any midnight, is yet to be launched