കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചിരിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ഹോട്ടൽ റസ്റ്ററൻസ് അസോസിയേഷനാണ് വില വർധിപ്പിച്ചിരിക്കുന്നത് എന്നാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്.എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റർ

കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചിരിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ഹോട്ടൽ റസ്റ്ററൻസ് അസോസിയേഷനാണ് വില വർധിപ്പിച്ചിരിക്കുന്നത് എന്നാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്.എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചിരിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ഹോട്ടൽ റസ്റ്ററൻസ് അസോസിയേഷനാണ് വില വർധിപ്പിച്ചിരിക്കുന്നത് എന്നാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്.എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചിരിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ഹോട്ടൽ റസ്റ്ററൻസ് അസോസിയേഷനാണ് വില വർധിപ്പിച്ചിരിക്കുന്നത് എന്നാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്.എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റർ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു വില വിവരപട്ടിക പുറത്തിറക്കിയിട്ടില്ലെന്ന് കേരള ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

∙ അന്വേഷണം

ADVERTISEMENT

"കേരള ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷൻ 2024 നവംബർ 24 മുതൽ പുതുക്കിയ വിലവിവര പട്ടിക" എന്ന തലക്കെട്ടുള്ള പോസ്റ്ററടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം 

വൈറൽ പോസ്റ്റുകളിൽ അവകാശപ്പെടുന്നത് പോലെ കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിച്ചിട്ടുണ്ടോ എന്നറിയാനായി കീവേഡ് സെർച്ച് നടത്തിയപ്പോൾ ഇത്തരം വാർത്തകളൊന്നും ലഭ്യമായില്ല. എന്നാൽ, വില വർധിപ്പിച്ചുവെന്ന അവകാശവാദം തെറ്റാണെന്ന് കേരള ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കിയതായി പറയുന്ന വാർത്തകൾ ലഭ്യമായി. "ചായക്ക് 14, പൊറോട്ടക്ക് 15 രൂപ'; ഹോട്ടൽ ഭക്ഷണത്തിന് വിലകൂട്ടി സോഷ്യൽമീഡിയ, വിശ്വസിക്കരുതേയെന്ന് ഹോട്ടലുടമകൾ" എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ  പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വിലകൂടിയെന്നത് വ്യാജ പ്രചാരണമെന്ന്  കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചതായി വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT

കേരളത്തിലെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും നവംബർ 24 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരുമെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്‍റ്  ജി.ജയപാൽ പറഞ്ഞതായി സമയം മലയാളം റിപ്പോർട്ട്  ചെയ്തിട്ടുണ്ട്. അസോസിയേഷൻ വില ഏകീകരിക്കാൻ പറയാറില്ലെന്നും ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹോട്ടലിന്റെ സ്റ്റാൻഡേർഡും പരിഗണിച്ച് ഹോട്ടലുടമയ്ക്ക് തന്നെ വില തീരുമാനിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

കേരള ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വിലവിവര പട്ടിക വ്യാജമാണെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റ്  ലഭ്യമായി. "ഹോട്ടലുകളിൽ വിഭവങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അധികാരം അതാത് ഹോട്ടലുടമകൾക്കാണ്. സംഘടനയ്ക്ക് വില നിശ്ചയിക്കുവാനുള്ള അധികാരമില്ല. തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവർത്തനചിലവും, വിഭവങ്ങളുടെ അളവും, വിഭവങ്ങൾക്കായി ഉപയോഗിക്കുന്ന അസംസ്കൃത ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും അനുസരിച്ച് ഹോട്ടലുടമയ്ക്കു തന്നെ തങ്ങളുടെ സ്ഥാപനത്തിലെ ഭക്ഷ്യവിഭവങ്ങൾക്ക് വില നിശ്ചയിക്കാമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിനാൽ ഹോട്ടലുകളിലെ വില നിശ്ചയിക്കുന്നതിൽ സംഘടന ഇടപെടാറില്ല. സംഘടനയുടെ പേരും, ലോഗോയുംവെച്ച് വിലവിവരപട്ടിക പ്രദർശിപ്പിക്കുവാൻ പാടില്ലായെന്ന് എല്ലാവരെയും അറിയിച്ചുകൊള്ളുന്നു." എന്നാണ് ഈ പോസ്റ്റിലുള്ളത്.

ADVERTISEMENT

ഹോട്ടലുകളിലെ വില വർധനവുമായി ബന്ധപ്പെട്ട പഴയ ചില റിപ്പോർട്ടുകളും ഞങ്ങൾ പരിശോധിച്ചു. 2024 ആഗസ്റ്റ് 6ന് ഇടിവി ഭാരത് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധനവ് കാരണം അസോസിയേഷന്‍റെ നിർദേശ പ്രകാരമാണ് വില വർധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഗസ്റ്റ് 1 മുതൽ നടപ്പാക്കിയ ഈ വില വർധനവിൽ നിശ്ചിത തുകയെന്ന് അസോസിയേഷൻ തീർച്ചപ്പെടുത്തിയതായി പറയുന്നില്ല. വാർത്ത ഇവിടെ വായിക്കാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും നവംബർ 24 മുതൽ ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിച്ചുവെന്ന കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ പേരിലുള്ള പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്‌തുത

ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിച്ച് കേരള ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. ഇത്തരമൊരു വിലവർധനവ് പ്രഖ്യാപിച്ചിട്ടില്ലെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary :The poster circulating in the name of Kerala Hotel & Restaurant Association by increasing the price of food in hotels is fake