നീണ്ട കാത്തിരിപ്പിനൊടുവിൽ ‘പുഷ്പ 2: ദ റൂൾ’എന്ന അല്ലു അർജുൻ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്‌തിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഇതോടൊപ്പം തന്നെ ചിത്രത്തിന്റ നെഗറ്റീവ് റിവ്യൂകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇത്തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട കാത്തിരിപ്പിനൊടുവിൽ ‘പുഷ്പ 2: ദ റൂൾ’എന്ന അല്ലു അർജുൻ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്‌തിരുന്നു.  സിനിമയെക്കുറിച്ചുള്ള  പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഇതോടൊപ്പം ചിത്രത്തിന്റ നെഗറ്റീവ് റിവ്യൂകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇത്തരത്തിൽ സിനിമയെക്കുറിച്ചുള്ള ഒരു നെഗറ്റീവ് റിവ്യു എന്ന അവകാശവാദവുമായി പ്രചരിക്കുന്ന ഒരു വിഡിയോയാണ് വസ്തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. എന്നാൽ ഈ വിഡിയോ പുഷ്‌പാ 2 സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം

ADVERTISEMENT

വൈറൽ വിഡിയോയിൽ, ഒരാൾ, ചിത്രം നല്ലതല്ല, എനിക്ക് ശരിക്കും ഒന്നും ഇഷ്ടപ്പെട്ടില്ല. എനിക്ക് സിനിമാ തിയേറ്ററിൽ ഇരിക്കാൻ ആഗ്രഹമില്ല. സിനിമ ഇപ്പോഴും തുടരുകയാണ്, പക്ഷേ ഞാൻ പോകുന്നു. പലരും ഞങ്ങളോടൊപ്പം പോകുന്നു... ശരാശരിയിലും താഴെയുള്ള സിനിമ എന്ന് പറയുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത്. കൂടാതെ Genuine review of #pushpa2,Utterflop ultra disaster #Pushap2TheRule @alluarjun എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ വിഡിയോയുടെ മുകളിൽ വലതുവശത്തായി "തെലുങ്ക് 70MM" എന്ന ലോഗോ കാണാം. ഈ സൂചനയുപയോഗിച്ച് നടത്തിയ പരിശോധനയിൽ തെലുഗു70 എംഎം എന്ന യൂട്യൂബ് ചാനൽ കണ്ടെത്തി. ഇതേ വിഡിയോ ആഗസ്റ്റ് 15 ന്  തെലുങ്ക്70 എംഎം അവരുടെ ഈ ചാനലിൽ  അപ്‌ലോഡ്  ചെയ്‌തതായും കണ്ടെത്തി. ‘മിസ്റ്റർ ബച്ചൻ പബ്ലിക് ടോക്ക് | രവി തേജ | ഹരീഷ് ശങ്കർ എന്നാണ് ചാനലിൽ വിഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണം.

ADVERTISEMENT

ഇതിൽ നിന്ന് പുഷ്‌പാ 2 സിനിമയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ റിവ്യുവല്ല വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി. ഹരീഷ് ശങ്കർ സംവിധാനം ചെയ്‌ത ടി.ജി.വിശ്വപ്രസാദ്, വിവേക് ​​കുച്ചിബോട്‌ല, ഭൂഷൺ കുമാർ, കൃഷൻ കുമാർ, അഭിഷേക് പഥക്, കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച് 2024 ഓഗസ്റ്റിൽ റിലീസ് ചെയ്ത തെലുങ്ക് ഭാഷയിലുള്ള റൊമാന്റിക് ആക്ഷൻ ഡ്രാമ ചിത്രമാണ് മിസ്റ്റർ ബച്ചൻ. ഈ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായമാണ് അല്ലു അർജുന്റെ ചിത്രമായ പുഷ്പാ–2ന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്.

പു‌ഷ്‌പാ–2 ചിത്രത്തിന്റെ ബോക്‌സോഫീസ് സംബന്ധമായ ഏറ്റവും പുതിയ വാർത്തകളെക്കുറിച്ചന്വേഷിച്ചപ്പോൾ നാലു ദിവസം, പണം വാരി ‘പുഷ്പ–2’; കലക്ഷന്‍ ആയിരം കോടിയിലേക്ക് എന്ന തലക്കെട്ടോടെയുള്ള മനോരമ ന്യൂസ് വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. അതിവേഗം 500 കോടി കലക്ഷന്‍ എന്ന നേട്ടത്തിലെത്തിയതിനു പിന്നാലെ ഒരാഴ്ച കൊണ്ട് ആയിരം കോടിയിലെത്തുമോ ‘പുഷ്പ–2’? അവധി ദിവസമായ ഞായറാഴ്ച ചിത്രം 800 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിനേക്കാള്‍ ഹിന്ദി പതിപ്പാണ് ആരാധകര്‍ കൂടുതല്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയം. ട്രേഡ് അനലിസ്റ്റ് രമേശ് ബാല എക്സില്‍ പങ്കുവച്ച പോസ്റ്റിലാണ് കലക്ഷന്‍ 800 കോടി കവിഞ്ഞ വിവരമുള്ളത്. ഇനി അതിവേഗം ആയിരം കോടി തികയ്ക്കുമെന്നും അവകാശവാദമുണ്ട്. ഹിന്ദി പതിപ്പ് ഇന്ത്യയില്‍ 80 കോടി രൂപയിലധികം കലക്ഷന്‍ നേടിക്കഴിഞ്ഞു എന്നാണ് ഈ റിപ്പോർട്ടിലുള്ളത്.

ADVERTISEMENT

ലഭ്യമായ വിവരങ്ങളിൽ നിന്ന്, മിസ്റ്റർ ബച്ചൻ എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായമാണ് അല്ലു അർജുന്റെ പുഷ്പാ–2ന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

∙ വാസ്തവം

മിസ്റ്റർ ബച്ചൻ എന്ന സിനിമയുടെ പ്രേക്ഷകാഭിപ്രായമാണ് അല്ലു അർജുന്റെ പുഷ്പാ–2വിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. പ്രചാരണം തെറ്റാണ്. 

English Summary: The audience comment on the viral video is not Allu Arjun's Pushpa-2