2023 ജനുവരിയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിൽ അൽ-നസർ എഫ്‌സിയിൽ ചേർന്നു പ്രതിവർഷം 200 മില്യണിലധികം മൂല്യമുള്ള കരാർ ഒപ്പിട്ടിരുന്നു. സ്‌പോർട്‌സ്, ടൂറിസം എന്നിവയിലൂടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് വിഷൻ 2030-നെ പിന്തുണച്ച് സൗദി അറേബ്യയുടെ സാംസ്‌കാരിക അംബാസഡറായും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ജനുവരിയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിൽ അൽ-നസർ എഫ്‌സിയിൽ ചേർന്നു പ്രതിവർഷം 200 മില്യണിലധികം മൂല്യമുള്ള കരാർ ഒപ്പിട്ടിരുന്നു. സ്‌പോർട്‌സ്, ടൂറിസം എന്നിവയിലൂടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് വിഷൻ 2030-നെ പിന്തുണച്ച് സൗദി അറേബ്യയുടെ സാംസ്‌കാരിക അംബാസഡറായും അദ്ദേഹം പ്രവർത്തിച്ചു വരികയാണ്.

എന്നാൽ ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭാര്യ ജോർജിന റോഡ്രിഗസും ഇസ്‌ലാം മതം സ്വീകരിച്ചു എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റൊണാൾഡോ ഇസ്‌ലാം മതം സ്വീകരിച്ചെന്നും മക്കയിലെ ഹറം ഷെരീഫ് സന്ദർശിച്ചതിന്റെ ചിത്രങ്ങളുമാണെന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പോസ്റ്റുകളിലെ ചിത്രങ്ങൾ എഐ നിർമ്മിതമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. വസ്തുതയറിയാം.

ADVERTISEMENT

∙ അന്വേഷണം 

ചിത്രങ്ങളിൽ റൊണാൾഡോ പ്രാർത്ഥിക്കുന്ന രീതിയാണ് ചിത്രങ്ങൾ വ്യാജമാണെന്ന സൂചനകൾ നൽകിയത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ സൗദി അറേബ്യയിലെ മക്കയിലെ മസ്‌ജിദുൽ ഹറാം മസ്‌ജിദിൽ സ്ഥിതി ചെയ്യുന്ന കഅബയെ അഭിമുഖീകരിച്ചാണ് പ്രാർത്ഥിക്കുന്നത്.

എന്നാൽ വൈറൽ ചിത്രങ്ങ‌ളിലെ ക്രിസ്റ്റ്യാനോയും ഭാര്യയും കഅബയ്ക്ക് എതിർവശത്തയ്ക്ക് നോക്കിയാണ് പ്രാർത്ഥിക്കുന്നതെന്ന് കാണാം.

ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, റൊണാൾഡോയ്ക്ക് ഒരു കൈയ്യിൽ ആറ് വിരലുകളുണ്ടെന്ന് ചിത്രങ്ങളിലൊന്നിൽ ഞങ്ങൾ ശ്രദ്ധിച്ചു, കൂടാതെ റൊണാൾഡോയുടെ മുഖവും അവ്യക്തമാണ്. 

ADVERTISEMENT

അടുത്തതായി, AI ഡിറ്റക്ഷൻ ടൂളായ ട്രൂ മീഡിയയിലൂടെ ഞങ്ങൾ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ വൈറൽ ചിത്രങ്ങൾ എഐ നിർമിതാണെന്ന് സ്ഥിരീകരിക്കുന്ന ഫലങ്ങളാണ് ലഭിച്ചത്.

ഹൈവ് മോഡറേഷനിൽ ചിത്രം പരിശോധിച്ചപ്പോഴും ചിത്രത്തിൽ എഐ അഥവാ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.

റൊണാൾഡോ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ റിപ്പോർട്ടുകൾക്കായി ഞങ്ങൾ തിരഞ്ഞെങ്കിലും അത്തരത്തിലുള്ള വാർത്തകളൊന്നും തന്നെ കണ്ടെത്തിയില്ല. അതിനാൽ, വൈറൽ ചിത്രങ്ങൾ AI- നിർമിതമാണെന്നും അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചുവെന്ന അവകാശവാദം തെറ്റാണെന്നും വ്യക്തമായി. 

∙ വാസ്തവം

ADVERTISEMENT

ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭാര്യയും ഇസ്‌ലാം മതം സ്വീകരിച്ചെന്ന പ്രചാരണം തെറ്റാണ്. 

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The Claim that Cristiano Ronaldo and wife converted to Islam is false