ഡിസംബര്‍ 26ന് ശബരിമല നട അടച്ചിടുമെന്നുള്ള ഒരു വിഡിയോ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാവിലെ ഏഴര മുതല്‍ 11.30 വരെയാകും നട അടച്ചിടുന്നതെന്നും സൂര്യഗ്രഹണം കാരണമാണിതെന്നും വിഡിയോയിലുള്ളയാള്‍ പറയുന്നുണ്ട്. ഗ്രഹണ സമയത്ത് പൂജ നടക്കാത്തതിനാല്‍ അന്നേ ദിവസം ശബരിമലയില്‍ എത്തുന്നവര്‍ക്ക് ദര്‍ശനം

ഡിസംബര്‍ 26ന് ശബരിമല നട അടച്ചിടുമെന്നുള്ള ഒരു വിഡിയോ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാവിലെ ഏഴര മുതല്‍ 11.30 വരെയാകും നട അടച്ചിടുന്നതെന്നും സൂര്യഗ്രഹണം കാരണമാണിതെന്നും വിഡിയോയിലുള്ളയാള്‍ പറയുന്നുണ്ട്. ഗ്രഹണ സമയത്ത് പൂജ നടക്കാത്തതിനാല്‍ അന്നേ ദിവസം ശബരിമലയില്‍ എത്തുന്നവര്‍ക്ക് ദര്‍ശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബര്‍ 26ന് ശബരിമല നട അടച്ചിടുമെന്നുള്ള ഒരു വിഡിയോ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാവിലെ ഏഴര മുതല്‍ 11.30 വരെയാകും നട അടച്ചിടുന്നതെന്നും സൂര്യഗ്രഹണം കാരണമാണിതെന്നും വിഡിയോയിലുള്ളയാള്‍ പറയുന്നുണ്ട്. ഗ്രഹണ സമയത്ത് പൂജ നടക്കാത്തതിനാല്‍ അന്നേ ദിവസം ശബരിമലയില്‍ എത്തുന്നവര്‍ക്ക് ദര്‍ശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബര്‍ 26ന് ശബരിമല നട അടച്ചിടുമെന്നുള്ള ഒരു വിഡിയോ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാവിലെ ഏഴര മുതല്‍ 11.30 വരെയാകും നട അടച്ചിടുന്നതെന്നും സൂര്യഗ്രഹണം കാരണമാണിതെന്നും വിഡിയോയിലുള്ളയാള്‍ പറയുന്നുണ്ട്. ഗ്രഹണ സമയത്ത് പൂജ നടക്കാത്തതിനാല്‍ അന്നേ ദിവസം ശബരിമലയില്‍ എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിക്കാന്‍ വൈകുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡിസംബര്‍ 26ന് ശബരിമല നട അടച്ചിടില്ലെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

∙ അന്വേഷണം

ADVERTISEMENT

"ഡിസംബര്‍ 26 ന് ശബരിമല ദര്‍ശനത്തിന് പോകുന്ന സ്വാമിമാര്‍ ശ്രദ്ധിക്കുക" എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.

മണ്ഡലകാലത്ത് ഏതെങ്കിലും കാരണത്താല്‍ ശബരിമലനട അടച്ചിടേണ്ടിവന്നാല്‍ അക്കാര്യം വാര്‍ത്തയാകും. എന്നാല്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായില്ല. തുടര്‍ന്ന് ഞങ്ങള്‍ ശബരിമല ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഡിസംബര്‍ 26നാണ് മണ്ഡലപൂജ നടക്കുന്നതെന്ന വിവരം ലഭ്യമായി. 2024 ഡിസംബര്‍ 24ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മണ്ഡലപൂജയെപ്പറ്റി വിശദമാക്കിയിട്ടുണ്ട്. ഡിസംബര്‍ 26ന് ഉച്ചയ്ക്ക് 12നും 2.30നും ഇടയ്ക്കാണ് മണ്ഡലപൂജ നടക്കുന്നത്. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകളും 26ന് നടക്കും. മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് നടയടച്ചാല്‍ പിന്നീട് മകരവിളിക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് തുറക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താക്കുറിപ്പിന്റെ പ്രസക്തഭാഗം കാണാം 

ദേവസ്വം കലണ്ടറിലും ഡിസംബര്‍ 26ന് നട തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലപൂജയോടനുബന്ധിച്ച് ഡിസംബര്‍ 25, 26 തിയതികളില്‍ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ത്തകളുമുണ്ട്. 

വൈറല്‍ വിഡിയോയെപ്പറ്റിയാണ് പിന്നീട് ഞങ്ങള്‍ അന്വേഷിച്ചത്. പോസ്റ്റിലുള്ള 'Anayum Ambalavum' എന്ന വാട്ടര്‍മാര്‍ക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിഡിയോയെപ്പറ്റി വിശദമായ വിവരങ്ങള്‍ ലഭ്യമായി. 2019 ഡിസംബര്‍ 26ലെ സൂര്യഗ്രഹണത്തോടനുബന്ധിച്ച് ചെയ്ത വിഡിയോയാണെന്ന് വ്യക്തമാക്കി ആനയും അമ്പലവും എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പഴയ വിഡിയോ ഇപ്പോള്‍ തെറ്റായ വിശദീകരണത്തോടെ പ്രചരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായും വിശദീകരിക്കുന്ന വിഡിയോ 2024 ഡിസംബര്‍ 23നാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളത്.

ADVERTISEMENT

ആനയും അമ്പലവും എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ അണിയറപ്രവര്‍ത്തകരുമായി ഞങ്ങള്‍ സംസാരിച്ചു. വിഡിയോ പഴയതാണെന്നും പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പേജ് അഡ്മിന്‍ പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നതുപോലെ 2019 ഡിസംബര്‍ 26ന് സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചിട്ടതായി വാര്‍ത്തകളുണ്ട്. ശബരിമല, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങളില്‍ ഡിസംബര്‍ 26ന് രാവിലെ 7.30 മുതല്‍ 11.30വരെയാണ്  നട അടച്ചിട്ടത്. അതേസമയം, 2024 ഡിസംബര്‍ 26ന് നട അടയക്കുമെന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ വിഡിയോ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഇതിന് പിന്നില്‍ മറ്റ് ചില താത്പര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുള്ള പ്രസക്തഭാഗം കാണാം.

2024ലെ സൂര്യഗ്രഹണ തിയതികളും ഞങ്ങള്‍ പരിശോധിച്ചു. ഏപ്രില്‍ എട്ട്, ഒക്ടോബര്‍ രണ്ട് തിയതികളില്‍ ഈ വര്‍ഷം സൂര്യഗ്രഹണം നടന്നിരുന്നു. എന്നാലിത് ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഡിസംബര്‍ 26ന് സൂര്യഗ്രഹണം കാരണം ശബരിമല നട അടച്ചിടുമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

ADVERTISEMENT

∙ വാസ്തവം

സൂര്യഗ്രഹണം കാരണം ഡിസംബര്‍ 26ന് ശബരിമല നട അടച്ചിടുമെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വൈറല്‍ വിഡിയോ 2019ലേതാണ്. 2024 ഡിസംബര്‍ 26 സൂര്യഗ്രഹണ ദിവസമല്ല, അതിനാല്‍ ശബരിമല നട അടച്ചിടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: Viral video claiming Sabarimala will be closed on December 26 due to solar eclipse is false