നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക സ്വാധീനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തിയെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. ഇതിനിടെ മോദിയുടെ പ്രസംഗം കേൾക്കാൻ കുവൈറ്റിൽ ആളുകൾ എത്തിയില്ലെന്ന രീതിയിൽ

നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക സ്വാധീനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തിയെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. ഇതിനിടെ മോദിയുടെ പ്രസംഗം കേൾക്കാൻ കുവൈറ്റിൽ ആളുകൾ എത്തിയില്ലെന്ന രീതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക സ്വാധീനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തിയെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. ഇതിനിടെ മോദിയുടെ പ്രസംഗം കേൾക്കാൻ കുവൈറ്റിൽ ആളുകൾ എത്തിയില്ലെന്ന രീതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക സ്വാധീനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തിയെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. ഇതിനിടെ മോദിയുടെ പ്രസംഗം കേൾക്കാൻ കുവൈത്തിൽ ആളുകൾ എത്തിയില്ലെന്ന രീതിയിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രധാനമന്ത്രി വേദിയിൽ എത്തുന്നതിന് മുമ്പ് പകർത്തിയ ദൃശ്യത്തിൽ 2023ൽ നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ ചേർത്താണ് പ്രചരിപ്പിക്കുന്നത്.വാസ്തവമറിയാം

∙ അന്വേഷണം 

ADVERTISEMENT

"കുവൈത്തിൽ മോദിയുടെ പരിപാടിക്ക് ജനകോടികൾ " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം  കാണാം.

വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വേദിയിൽ മൂന്ന് ആളുകൾ നിൽക്കുന്നതായി കാണാം. ഇതിൽ പ്രധാനമന്ത്രിയെ കാണാനും സാധിക്കുന്നില്ല. വേദിക്ക് ഇരുവശവും മുകളിലുമായി സ്ഥാപിച്ചിട്ടുള്ള സ്ക്രീനുകളിൽ മോദിയുടെ ചിത്രവും 'ഹലോ മോദി' എന്ന് എഴുതിയിരിക്കുന്നതും കാണാം. ഇതിൽ ചില സ്ക്രീനുകളിൽ വേദിയിൽ സംസാരിക്കുന്ന സ്ത്രീയെയും കാണിക്കുന്നുണ്ട്. ഇതിൽ നിന്നും മോദി വേദിയിൽ ഇല്ലെന്ന് വ്യക്തമായി. തുടർന്ന് ഞങ്ങൾ 'ഹലോ മോദി' പരിപാടിയുടെ വിഡിയോകൾ പരിശോധിച്ചു. മോദി പ്രസംഗിക്കുമ്പോൾ സദസിൽ നിറയെ ആളുകളും മനോഹരമായ ലൈറ്റുകളുമുണ്ട്. ഈ വിഡിയോ കാണാം.

വൈറൽ വിഡിയോയും യൂട്യൂബ് വിഡിയോയും തമ്മിൽ താരതമ്യം ചെയ്തപ്പോൾ ഇവ പകർത്തിയത് ഒരേ സ്ഥലത്ത് നിന്നാണെങ്കിലും വ്യത്യസ്ത സമയങ്ങളിൽ ആണെന്ന് വ്യക്തമായി. വൈറൽ വിഡിയോയിൽ ആളുകളോ ലൈറ്റുകളോ ഇല്ല. എന്നാൽ, യൂട്യൂബ് വിഡിയോയിൽ നിറയെ ആളുകളെ കാണാം. ഇതിനൊപ്പം ഓഡിറ്റോറിയം പല തരത്തിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ഇതിൽ നിന്നും വൈറൽ വിഡിയോ ഹലോ മോദി പരിപാടിയുടെ വേദിയിലേക്ക് പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് പകർത്തിയതാണെന്ന് വ്യക്തമായി. ഡിസംബർ 21ന് നടന്ന പരിപാടിയുടെ വേദി ഡിസംബർ 20ന് തന്നെ തയ്യാറായിരുന്നു. ഡിസംബർ 20ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വേദിയുടെ മറ്റൊരു വിഡിയോ കാണാം.

നരേന്ദ്ര മോദി കുവൈത്തിൽ പ്രസംഗിച്ചത് ഹിന്ദി ഭാഷയിലാണ്. പ്രധാനമന്ത്രിയുടെ പ്രസംഗ വിഡിയോ പിഎംഒ ഇന്ത്യ, എഎൻഐ ന്യൂസ്, മണികൺട്രോൾ, ഡിഡി ഇന്ത്യ എന്നീ യൂട്യൂബ് ചാനലുകളിലും പങ്കുവച്ചിട്ടുണ്ട്. ഈ വിഡിയോകളിലും ആളുകൾ നിറഞ്ഞ സദസാണ് കാണുന്നത്.

ADVERTISEMENT

ഹലോ മോദി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ നിറഞ്ഞ സദസിനെ കണ്ട മോദി തന്റെ മുന്നിൽ ഒരു മിനി ഹിന്ദുസ്ഥാൻ തന്നെയുണ്ടല്ലോ എന്നാണ് പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിന്നീട് ഞങ്ങൾ അന്വേഷിച്ചത്  വൈറൽ വിഡിയോയിൽ കേൾക്കുന്ന പ്രധാനമന്ത്രിയുടെ  ഇംഗ്ലീഷിലുള്ള പ്രസംഗത്തെ കുറിച്ചാണ്. "ഫ്രണ്ട്സ്, ദിസ് പ്രവാസി ഭാരതീയ ദിവസ് ഈസ് സ്പെഷ്യൽ ഇൻ മെനി വേയ്സ്.."എന്ന് തുടങ്ങുന്ന പ്രസംഗഭാഗത്തിലെ സൂചനകൾ ഉപയോഗിച്ച് നടത്തിയ കീവേഡ് സെർച്ചിലൂടെ 2023 ജനുവരി മാസത്തിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ മോദി നടത്തിയ ഇംഗ്ലീഷ് പ്രസംഗ വിഡിയോ ലഭ്യമായി. ഈ പ്രസംഗത്തിന്റെ ഓഡിയോയാണ് വൈറൽ വിഡിയോയിൽ ചേർത്തിരിക്കുന്നത്. നരേന്ദ്രമോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2023 ജനുവരി 9ന് പങ്കുവച്ച പ്രസംഗ വിഡിയോ കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും കുവൈത്തിൽ മോദിയുടെ പ്രസംഗം കേൾക്കാൻ ആളില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോ എഡിറ്റഡാണെന്ന് വ്യക്തമായി.

∙ വാസ്തവം

ADVERTISEMENT

വൈറൽ വിഡിയോ എഡിറ്റഡാണ്. പ്രധാനമന്ത്രി വേദിയിൽ എത്തുന്നതിന് മുമ്പ് പകർത്തിയ വിഡിയോയിൽ 2023 ജനുവരി മാസം മോദി നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ ചേർത്താണ് പ്രചരിപ്പിക്കുന്നത്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The audio of Modi's speech in January 2023 is added to the video recorded before the Prime Minister reached the stage