വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കുന്നിറങ്ങി വയലില്‍ക്കൂടി വരിയായി നടന്നു നീങ്ങുന്ന കാട്ടാനകളാണ് ദൃശ്യത്തിലുള്ളത്. കുട്ടിയാനകള്‍ ഉള്‍പ്പെടെ 20ലേറെ ആനകളുടെ കൂട്ടമാണ് ചിന്നം വിളിച്ചുകൊണ്ട് നടന്നു നീങ്ങുന്നത്.

വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കുന്നിറങ്ങി വയലില്‍ക്കൂടി വരിയായി നടന്നു നീങ്ങുന്ന കാട്ടാനകളാണ് ദൃശ്യത്തിലുള്ളത്. കുട്ടിയാനകള്‍ ഉള്‍പ്പെടെ 20ലേറെ ആനകളുടെ കൂട്ടമാണ് ചിന്നം വിളിച്ചുകൊണ്ട് നടന്നു നീങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കുന്നിറങ്ങി വയലില്‍ക്കൂടി വരിയായി നടന്നു നീങ്ങുന്ന കാട്ടാനകളാണ് ദൃശ്യത്തിലുള്ളത്. കുട്ടിയാനകള്‍ ഉള്‍പ്പെടെ 20ലേറെ ആനകളുടെ കൂട്ടമാണ് ചിന്നം വിളിച്ചുകൊണ്ട് നടന്നു നീങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കുന്നിറങ്ങി വയലില്‍ക്കൂടി വരിയായി നടന്നു നീങ്ങുന്ന കാട്ടാനകളാണ് ദൃശ്യത്തിലുള്ളത്. കുട്ടിയാനകള്‍ ഉള്‍പ്പെടെ 20ലേറെ ആനകളുടെ കൂട്ടമാണ് ചിന്നം വിളിച്ചുകൊണ്ട് നടന്നു നീങ്ങുന്നത്. ആനകള്‍ പോകുമ്പോള്‍ റോഡിയില്‍ വലിയൊരു ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടിരിക്കുന്നതും യുവാക്കള്‍ വിഡിയോകള്‍ പകര്‍ത്തുന്നതും കാണാം.എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വിഡിയോയിലുള്ള കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പുല്‍പ്പള്ളിയില്‍ നിന്ന് പകര്‍ത്തിയതല്ല. വാസ്തവമറിയാം.

∙ അന്വേഷണം 

ADVERTISEMENT

"ക്രിസ്മസ് അവധിക്ക് എല്ലാവരും നാട്ടിലേക്കു പോകുന്നു. ഒരു പുല്‍പള്ളി ദൃശ്യം " എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

വൈറല്‍ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ പശ്ചാത്തലത്തില്‍ ആളുകളുടെ ആരവം കേള്‍ക്കാനാകുന്നുണ്ട്. ഇതില്‍ ഇവര്‍ സംസാരിക്കുന്നത് മലയാളം അല്ലെന്ന് വ്യക്തമാണ്. തുടര്‍ന്ന് ഞങ്ങള്‍ അന്വേഷിച്ചത് പുല്‍പ്പള്ളിയില്‍ കാട്ടാനക്കൂട്ടമറിങ്ങിയതു സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ടോ എന്ന വിവരമാണ്. ഇത്രയധികം ആനകളെ ഒന്നിച്ച് കാണുന്ന വിഡിയോ പുറത്തു വന്നാല്‍ ഉറപ്പായും അത് വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായില്ല.

തുടര്‍ന്ന് ഇതേപ്പറ്റി ആധികാരിക വിവരം ലഭിക്കുന്നതിനായി പുല്‍പ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രാജീവ് കുമാറുമായി ഞങ്ങള്‍ സംസാരിച്ചു. പുല്‍പ്പള്ളിയിലോ പരിസര പ്രദേശങ്ങളിലോ ഇത്തരത്തില്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയതായി വിവരമില്ലെന്ന് അദ്ദേം വ്യക്തമാക്കി. വൈറല്‍ വിഡിയോ കണ്ട ശേഷം പുല്‍പ്പള്ളിയിലെ ദൃശ്യമല്ല ഇതെന്ന് ആര്‍എഫ്ഒ  സ്ഥിരീകരിക്കുകയും ചെയ്തു.

പുല്‍പ്പള്ളിയില്‍ മാത്രമല്ല, കേരളത്തിലെവിടെയും അടുത്തിടെ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയതായി റിപ്പോര്‍ട്ടുകളില്ല. തുടര്‍ന്ന് ഞങ്ങള്‍ വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വീഡിയോ നവംബര്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നതായി കണ്ടെത്തി.  ബംഗ്ലദേശിലെ ചകരിയയില്‍ നിന്നുള്ള ദൃശ്യമെന്ന വിവരണത്തോടെയാണ് ഈ വിഡിയോ പലരും പങ്കുവച്ചിരിക്കുന്നത്. തുടര്‍ന്ന് ഞങ്ങള്‍ വിഡിയോയെപ്പറ്റി കൂടുതലറിയാന്‍ ബംഗ്ല ഫാക്ട് ചെക്കറായ സുരാജുദ്ദീന്‍ മൊണ്ഡലിന്റെ സഹായം തേടി. വിഡിയോയില്‍ സംസാരിക്കുന്ന ഭാഷ ബംഗ്ലയാണെന്ന് സുരാജുദ്ദീന്‍ മനസിലാക്കി. എന്നാലിത് എവിടെ നിന്നുള്ളതാണെന്ന് വിഡിയോയില്‍ പറയുന്നില്ല. മാത്രമല്ല, വലിയ ആരവം കേള്‍ക്കുന്നതിനാല്‍ സംസാരം അവ്യക്തവുമാണ്.

ADVERTISEMENT

വിശദമായി തിരഞ്ഞപ്പോള്‍ നവംബര്‍ ആറിന് ചിറ്റഗോങില്‍ നിന്നുള്ള ഒരു പ്രൊഫൈലിലാണ് ഈ വിഡിയോ ആദ്യം ഷെയര്‍ ചെയ്തിട്ടുള്ളതെന്ന് കാണാനായി. ബംഗ്ലദേശിലെ കോക്‌സസ് ബസാര്‍  ജില്ലയുടെ ഉപജില്ലയായ ചകരിയ മേഖലയില്‍ നിന്ന് നവംബര്‍ ആറിന് ഉച്ചയ്ക്ക്  ചിത്രീകരിച്ചതാണെന്ന് പോസ്റ്റിന്റെ വിവരണത്തില്‍ പറയുന്നുണ്ട്. 

ഈ സൂചനകള്‍ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ നിരവധി യുട്യൂബ് ചാനലുകളും ഇത് ചകരിയ ഉപജില്ലയില്‍ നിന്നുള്ളതാണെന്ന തലക്കെട്ടോടെ പങ്കുവച്ചിട്ടുള്ളതായി  കണ്ടെത്തി. 

വനമേഖലയുമായി അടുത്ത് കിടക്കുന്ന സ്ഥലമാണ് ചകരിയ ഉപജില്ല. മെധകചാപിയ നാഷണല്‍ പാര്‍ക്ക് (MKNP) ചകരിയ ഉപജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങാറുണ്ട്. നവംബര്‍ 26ന് കാട്ടാനകളുടെ ആക്രമണത്തില്‍ ചകരിയയിലുള്ള രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ബംഗ്ലദേശ് മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്. 

അതേസമയം, വിഡിയോ ചകരിയയില്‍ നിന്നുള്ളതാണെന്ന് സ്വതന്ത്രമായി ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എന്നാല്‍ കേരളത്തില്‍ നിന്നുള്ളതല്ലെന്ന് വ്യക്തമാണ്. വിഡിയോ ആദ്യം പങ്കുവച്ച ബംഗ്ലദേശില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് ലേഖനം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

ADVERTISEMENT

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കാട്ടാനകൂട്ടമിറങ്ങി എന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വാസ്തവം

വൈറല്‍ വിഡിയോ പുല്‍പ്പള്ളിയില്‍ നിന്നുള്ളതല്ലെന്ന് ആര്‍എഫ്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ പ്രചാരത്തിലുള്ള വിഡിയോ ബംഗ്ലദേശിലെ ചകരിയ ഉപജില്ലയില്‍ നിന്നുള്ളതാണെന്ന് ബംഗ്ലദേശ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The RFO has confirmed that the viral video is not from Pulpalli