കേരളത്തിലെ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയും യുപിയിലെ ബസ് സ്റ്റാന്‍ഡിന്റെ നിലവാരവും ! സത്യമിതാണ് | Fact Check
കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള വികസന താരതമ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, ഉത്തര്‍പ്രദേശിലെ ആധുനിക ബസ് സ്റ്റേഷന്‍ എന്നിവ താരതമ്യം ചെയ്യുന്ന ചിത്രമാണിത്. പത്തനംതിട്ടയിലെ ബസ് സ്റ്റാന്‍ഡ് കുഴികള്‍ നിറഞ്ഞതും
കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള വികസന താരതമ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, ഉത്തര്‍പ്രദേശിലെ ആധുനിക ബസ് സ്റ്റേഷന്‍ എന്നിവ താരതമ്യം ചെയ്യുന്ന ചിത്രമാണിത്. പത്തനംതിട്ടയിലെ ബസ് സ്റ്റാന്‍ഡ് കുഴികള്‍ നിറഞ്ഞതും
കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള വികസന താരതമ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, ഉത്തര്‍പ്രദേശിലെ ആധുനിക ബസ് സ്റ്റേഷന്‍ എന്നിവ താരതമ്യം ചെയ്യുന്ന ചിത്രമാണിത്. പത്തനംതിട്ടയിലെ ബസ് സ്റ്റാന്‍ഡ് കുഴികള്‍ നിറഞ്ഞതും
കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള വികസന താരതമ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, ഉത്തര്‍പ്രദേശിലെ ആധുനിക ബസ് സ്റ്റേഷന്‍ എന്നിവ താരതമ്യം ചെയ്യുന്ന ചിത്രമാണിത്. പത്തനംതിട്ടയിലെ ബസ് സ്റ്റാന്‍ഡ് കുഴികള്‍ നിറഞ്ഞതും യുപിയിലേത് ആധുനിക രീതിയിലുള്ളതുമാണ്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ പോസ്റ്റിലുള്ള പത്തനംതിട്ട ബസ് സ്റ്റേഷന്റെ ചിത്രം 2011ല്‍ പകര്‍ത്തിയതാണ്, ഈ ബസ് സ്റ്റേഷന്‍ അടുത്തിടെ നവീകരിച്ചിട്ടുണ്ട്.
∙ അന്വേഷണം
"നമ്പര്‍ വണ്‍ കേരളത്തിലെ ബസ് സ്റ്റാന്‍ഡ് VS ചാണക യുപിയിലെ ലക്‌നൗ ബസ് സ്റ്റാന്‍ഡ്." എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം കാണാം.
വൈറല്‍ ഫോട്ടോ കൊളാഷ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രങ്ങള്‍ പത്തനംതിട്ട ബസ് സ്റ്റേഷന്റേതും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള അലംഭാഗ് ബസ് സ്റ്റേഷന്റേതും തന്നെയാണെന്ന് വ്യക്തമായി. എന്നാല്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ ചിത്രം 2011 മുതല്‍ പ്രചാരത്തിലുള്ളതാണ്.
ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കിക്കൊണ്ട് 2011 ജൂലൈയില്‍ പങ്കുവച്ച ഒരു ബ്ലോഗില്‍ ഇതേ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018ല്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയില്‍ രാഷ്ട്രദീപിക വെബ്‌സൈറ്റിലും ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.
നിലവില്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ അവസ്ഥ വൈറല്‍ ചിത്രത്തിലേതിനു സമാനമാണോ എന്ന വിവരമാണ് ഞങ്ങള്‍ പിന്നീട് അന്വേഷിച്ചത്. കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ഒന്നാം ഘട്ടനവീകരണം പൂര്‍ത്തിയാക്കി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തതായി മനോരമ ഓണ്‍ലൈന്‍ ഓഗസ്റ്റ് 17ന് നല്‍കിയ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ആകര്‍ഷകമായ പ്രവേശന കവാടവും പുല്‍ത്തകിടിയുമെല്ലാം നിര്‍മിച്ച് വളരെ മികച്ച രീതിയിലാണ് ഒന്നാം ഘട്ടനവീകരണം പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അമൃത് പദ്ധതിയില്‍ ഉള്‍പപെടുത്തി 5 കോടി രൂപ ചെലവഴിച്ചാണ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതെന്നും രണ്ടാം ഘട്ട നവീകരണം ഉദ്ഘാടന ദിവസം തന്നെ ആരംഭിച്ചതായും വാര്‍ത്തയിലുണ്ട്.
2024 സെപ്റ്റംബര്‍ ഏഴിന് മനോരമ ടിവിയുടെ വെബ്‌സൈറ്റില്‍ നവീകരിച്ച പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ ചിത്രം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
വളരെക്കാലമായി ശോചനീയാവസ്ഥയിലായിരുന്ന പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് 2023 ഡിസംബറിലാണ് തുടക്കമിട്ടത്. സമയബന്ധിതമായി ഒന്നാം ഘട്ട നവീകരണം പൂര്‍ത്തിയാക്കി. നവീകരിച്ച ബസ് സ്റ്റേഷനിലെ സൗകര്യങ്ങള്‍ സംബന്ധിച്ചുള്ള വിഡിയോ റിപ്പോര്‍ട്ടുകള്‍ കാണാം.
ഉത്തര്‍പ്രദേശിലെ ബസ് സ്റ്റാന്റ്
യുപിയിലെ ലഖ്‌നൗവിലുള്ള അലംഭാഗ് ബസ് സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാക്കി 2018 ജൂണ്‍ 13നാണ് ഉദ്ഘാടനം ചെയ്തത്. 2016ല്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് അലംഭാഗ് ബസ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചത്. അലംഭാഗ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം സംബന്ധിച്ച് അഖിലേഷ് യാദവ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ സ്‌റ്റേഷന്റെ നിരവധി ചിത്രങ്ങളുണ്. ഇത് ചുവടെ കാണാം.
പത്തനംതിട്ട ബസ് സ്റ്റേഷന്‍ യുപിയിലെ അംലംഭാഗ് സ്റ്റേഷന്റെ അത്ര ആഢംബരമില്ല. എന്നാല്‍ ആധുനിക രീതിയില്‍ നവീകരിച്ച ബസ് സ്‌റ്റേഷനുകള്‍ കേരളത്തിലുമുണ്ട്. വൈറ്റില ഹബ്, തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റ്, തിരുവല്ല, പാലക്കാട് തുടങ്ങി നിരവധി ബസ് സ്റ്റേഷനുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചവയാണ്. ഇവയില്‍ ചിലതിന്റെ ചിത്രം കാണാം.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ പോസ്റ്റിലുള്ള പത്തനംതിട്ട ബസ് സ്റ്റേഷന്റെ ചിത്രം 2011ലേതാണെന്നും നിലവില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട സ്റ്റേഷന്‍ നവീകരിച്ചതായും വ്യക്തമായി.
∙ വാസ്തവം
വൈറല്‍ പോസ്റ്റിലുള്ള പത്തനംതിട്ട ബസ് സ്റ്റേഷന്റെ ചിത്രം 2011ലേതാണ്. നിലവില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട സ്റ്റേഷന്‍ നവീകരിച്ചു.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary: The picture of Pathanamthitta bus station in the viral post is from 2011