നടൻ സഞ്ജയ് ദത്ത് രാഹുൽ ഗാന്ധിയുടെ അമ്മാവനോ? | Fact Check
ബോളിവുഡ് നടൻ സഞ്ജയ് ദത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമ്മാവനാണെന്ന തരത്തിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് . എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം. ∙ അന്വേഷണം "രാഹുൽ ഗാന്ധിയും സഞ്ജയ് ദത്തും അനന്തരവനും അമ്മാവനുമാണെന്ന്

ബോളിവുഡ് നടൻ സഞ്ജയ് ദത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമ്മാവനാണെന്ന തരത്തിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് . എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.
∙ അന്വേഷണം
"രാഹുൽ ഗാന്ധിയും സഞ്ജയ് ദത്തും അനന്തരവനും അമ്മാവനുമാണെന്ന് നിങ്ങളിൽ എത്രപേർക്കറിയാം ?" എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. സഞ്ജയ് ദത്തിന്റെ അമ്മ നർഗീസാണെന്നും നർഗീസിന്റെ അമ്മ ജദ്ദൻ ബായ് മോത്തിലാൽ നെഹ്റുവിന്റെ ആദ്യഭാര്യയായ ദലീപ ദേവിയിലുണ്ടായ മകളാണെന്നും രാഹുൽ ഗാന്ധിയുടെയും സഞ്ജയ് ദത്തിന്റെയും ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്ന കുറിപ്പിൽ അവകാശപ്പെടുന്നുണ്ട്.
അവകാശവാദങ്ങളുടെ സ്ഥിരീകരണത്തിനായി ഞങ്ങൾ ആദ്യം പരിശോധിച്ചത് മോത്തിലാൽ നെഹ്‌റുവിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. മോത്തിലാൽ നെഹ്‌റുവിനെക്കുറിച്ച് അലഹാബാദ് ഹൈക്കോടതി അഡ്വക്കേറ്റായ എൻ.ഡി.ഓജ എഴുതിയ വിവരണത്തിൽ മോത്തിലാൽ നെഹ്‌റുവിന്റെ ആദ്യ ഭാര്യയും ആ ബന്ധത്തിലുണ്ടായ മകനും മരിച്ചതിനെത്തുടർന്ന് അദ്ദേഹം സ്വരൂപ് റാണിയെ വിവാഹം കഴിച്ചെന്നും അവർക്കുണ്ടായ മകനാണ് ജവഹർലാൽ നെഹ്‌റുവെന്നും വ്യക്തമാക്കുന്നുണ്ട്.
കൂടാതെ സ്വരൂപ് റാണിയെക്കുറിച്ചുള്ള വിവരങ്ങളിലും അവർ മോത്തിലാൽ നെഹ്‌റുവിന്റെ രണ്ടാം ഭാര്യയാണെന്നും കൗമാരകാലത്ത് അദ്ദേഹം വിവാഹം ചെയ്ത ഭാര്യയും ആ ബന്ധത്തിലുണ്ടായ മകനും ജനന സമയത്തുതന്നെ മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നുണ്ട്. ആ ബന്ധത്തിൽ മറ്റ് മക്കൾ മോത്തിലാൽ നെഹ്റുവിനുണ്ടായിരുന്നതായി എവിടെയും പരാമർശിച്ചിട്ടില്ല. സ്വരൂപ് റാണിയിൽ മോത്തിലാലിന് മൂന്ന് ജവഹർലാൽ നെഹ്‌റു, വിജയലക്ഷ്മി, കൃഷ്‌ണ എന്നീ മൂന്ന് മക്കളാണുള്ളത്.
പ്രചാരണത്തിൽ പരാമർശിക്കുന്ന ജദ്ദൻ ഭായിയെക്കുറിച്ചാണ് പിന്നീട് ഞങ്ങൾ തിരഞ്ഞത്.
ബനാറസിലെ അറിയപ്പെടുന്ന തവായിഫ് (പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സ്ത്രീകൾ )ആയ ദലീപ ഭായിയുടെയും സാരംഗി വാദകനായിരുന്ന മിയാൻജാനിന്റെയും മകളായി 1892ൽ വാരാണസിയിലാണ് ഗായിക കൂടിയായ ജദ്ദൻഭായിയുടെ ജനനം. ജദ്ദൻഭായിക്ക് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഇതിൽ നിന്ന് മോത്തിലാൽ നെഹ്റുവിന്റെ മകളാണ് ജദ്ദൻഭായിയെന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമാണ്.
ജദ്ദൻഭായിയുടെ മകൾ വിഖ്യാത നടി നർഗീസും അവരുടെയും സുനിൽ ദത്തിന്റെയും മകനാണ് സഞ്ജയ് ദത്ത് എന്ന വസ്തുത മാത്രമാണ് ശരി.
ലഭ്യമായ രേഖകളിൽ നിന്നും വിവരങ്ങളിൽ നിന്നും രാഹുൽ ഗാന്ധിയും സഞ്ജയ് ദത്തും തമ്മിൽ ബന്ധുക്കളാണെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റാണെന്ന് വ്യക്തമായി. മുൻപും ഇതേ പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
∙ വാസ്തവം
നടൻ സഞ്ജയ് ദത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമ്മാവനാണെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്
English Summary: The Claim that actor Sanjay Dutt is Congress leader Rahul Gandhi's uncle is false