ചിന്ത ജെറോമിനൊപ്പം നിള നമ്പ്യാരുടെ സെൽഫി; ആ ചിത്രം വ്യാജം | Fact Check

മോഡലിങ്ങിനായി പേര് മാറ്റിയെന്ന അവകാശവാദവുമായെത്തി സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വിവാദ മോഡൽ ആസിയ എന്ന നിള നമ്പ്യാർ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും യുവജന കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ ചിന്താ ജെറോമിനൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാനായി ഞങ്ങളുടെ

സോഷ്യൽ മീഡിയയിലെ വൈറൽ താരം നിള നമ്പ്യാരായിരുന്നു ഇന്നലെ ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയവരിൽ ശ്രദ്ധാകേന്ദ്രമായത്. ആദ്യ പൊങ്കാലയാണിതെന്നും തന്റെ ആഗ്രഹം സഫലമായെന്നും നിള നമ്പ്യാർ പറയുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ നിള നമ്പ്യാർ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിനൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാനായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്‌ലൈൻ നമ്പറിലേയ്ക്ക് സന്ദേശം ലഭിച്ചു. എന്നാൽ ചിത്രം വ്യാജമാണെന്ന് ഞങ്ങളുടെ പരിശോധനയിൽ വ്യക്തമായി. ആ ചിത്രത്തിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
ആസിയ താത്തയും പൊതിച്ചോറും എന്ന പരിഹാസത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്.
കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ അവകാശവാദം കഴിഞ്ഞ വർഷവും വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി.പോസ്റ്റ് കാണാം . അന്ന് മനോരമ ഓൺലൈൻ ഫാക്ട് ചെക് ഇതിന്റെ വസ്തുത പരിശോധിച്ചിരുന്നു.
വൈറൽ ചിത്രം പരിശോധിച്ചപ്പോൾ സെൽഫിയിലെ ചിന്താ ജെറോമിനൊപ്പമുള്ള നിള നമ്പ്യാരുടെ ചിത്രത്തിലെ മുഖഭാഗം അവ്യക്തമായത് ചിത്രം എഡിറ്റ് ചെയ്തതാകാമെന്ന സൂചന നൽകിയതിനെത്തുടർന്ന് വൈറൽ ചിത്രത്തിന്റെ വാസ്തവം അറിയാൻ ഞങ്ങൾ ചിന്താ ജെറോമുമായി സംസാരിച്ചിരുന്നു.
മഹിളാ അസോസിയേഷൻ അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന കമ്മറ്റി അംഗവുമായ വൈഷ്ണവി ഷൈലേഷ് തനിക്കൊപ്പം ജുലായ് നാലിന് പകർത്തിയ ചിത്രത്തിൽ നിള നമ്പ്യാരുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്ത് വ്യാജ പ്രചാരണം നടത്തിയതാണെന്ന് ചിന്ത ജെറോം മനോരമ ഓൺലൈനോട് വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഇതേ ചിത്രം താൻ പങ്ക്‌വച്ചിരുന്നു. യഥാർഥ ചിത്രത്തിലെ വൈഷ്ണവി ഷൈലേഷിന്റെ മുഖത്ത് മാറ്റം വരുത്തിയാണ് നിള നമ്പ്യാരുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നതെന്ന് അവർ പറഞ്ഞു. യഥാർഥ ചിത്രം കാണാം.
മോഡലിങ് പ്രഫഷനായി സ്വീകരിക്കുന്നതിനു മതപരമായി എതിർപ്പുകൾ നേരിട്ടതോടെ ആ പ്രതിസന്ധി മറികടക്കാനായാണ് നിള നമ്പ്യാരെന്ന പേര് സ്വീകരിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായതെന്ന് നിള നമ്പ്യാർ എന്ന ആസിയ മുൻപ് വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലെ വൈറൽ വിഡിയോകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയുമാണ് ഇവർ പ്രശസ്തയായത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി
∙ വസ്തുത
ചിന്ത ജെറോം നിള നമ്പ്യാര്‍ക്കൊപ്പം സെല്‍ഫിയെടുത്തതായുള്ള അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്.