അരിയൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാങ്കിൽ നിന്നും കൊള്ളയടിച്ച പണവുമായി ബന്ധപ്പെട്ട് കോട്ടോപ്പാടം മുസ്ലിം ലീഗിൽ തമ്മിൽ തല്ല് നടന്നുവെന്നാണാണ് സ്ക്രീൻഷോട്ടുകളിൽ പറയുന്നത്. ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശിയെന്നും സ്ക്രീൻഷോട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിയൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാങ്കിൽ നിന്നും കൊള്ളയടിച്ച പണവുമായി ബന്ധപ്പെട്ട് കോട്ടോപ്പാടം മുസ്ലിം ലീഗിൽ തമ്മിൽ തല്ല് നടന്നുവെന്നാണാണ് സ്ക്രീൻഷോട്ടുകളിൽ പറയുന്നത്. ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശിയെന്നും സ്ക്രീൻഷോട്ടിൽ എഴുതിയിട്ടുണ്ട്. മനോരമ ന്യൂസിന്റെ ലോഗോയാണ് സ്ക്രീൻഷോട്ടിലുള്ളത്.എന്നാൽ, പ്രചാരത്തിലുള്ള സ്ക്രീൻഷോട്ട് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

∙ അന്വേഷണം

ADVERTISEMENT

"അരിയൂർ ബാങ്ക് തട്ടിപ്പ് കോട്ടോപ്പാടം ലീഗിൽ തമ്മിലടി, തർക്കം ബാങ്കിൽ നിന്ന് കൊള്ളയടിച്ച പണത്തെ ചൊല്ലി, ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശി" എന്നെഴുതിയ സ്ക്രീൻഷോട്ട് ഉൾപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.

വൈറൽ സ്ക്രീൻഷോട്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് മനോരമ ന്യൂസ് ചാനൽ ഉപയോഗിക്കുന്നതിൽ നിന്നും വ്യത്യസ്തമാണെന്ന് വ്യക്തമായി. ആദ്യത്തെ സ്ക്രീൻഷോട്ടിൽ ബാങ്ക് തട്ടിപ്പ് എന്നാണ് പറയുന്നത്, രണ്ടാമത്തെ സ്ക്രീൻഷോട്ടിൽ ബാങ്കിൽ നിന്നും കൊള്ളയടിച്ച പണമെന്നും പറയുന്നു. ഇത്തരം ഭാഷ സാധാരണ മാധ്യമങ്ങൾ ഉപയോഗിക്കാത്തതാണ്. ഇതിൽ നിന്നും സ്ക്രീൻഷോട്ട് വ്യാജമായിരിക്കുമെന്ന സൂചന ലഭിച്ചു.

ADVERTISEMENT

പിന്നീട് ഞങ്ങൾ പരിശോധിച്ചത് അരിയൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ്. ഈ വാർത്തകളിൽ ലീഗ് പ്രവർത്തകർക്കിടയിൽ പ്രശ്നമുണ്ടായതായി പറയുന്നില്ല. മനോരമ ന്യൂസ് അവസാനമായി മണ്ണാർക്കാട് അരിയൂർ സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തയിൽ ബാങ്കില്‍ ക്രമക്കേടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സിപിഎം പ്രതിഷേധിച്ചു എന്നാണ് പറയുന്നത്. 2024 ഡിസംബർ 19ന് പ്രസിദ്ധീകരിച്ച ഈ വാർത്ത  കാണാം.

സമാനമായ റിപ്പോർട്ട് മനോരമ ഓൺലൈനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണ്ണാർക്കാട് അരിയൂർ സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേടും, അഴിമതിയും നടന്നുവെന്ന സഹകരണ വകുപ്പിന്‍റെ റിപ്പോർട്ടിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധിച്ചു എന്നാണ് വാർത്തയിൽ പറയുന്നത്. ലീഗിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി നിക്ഷേപകരെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ ആരോപിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ADVERTISEMENT

അരിയൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വാർത്തകൾ മറ്റ് മാധ്യമങ്ങളും നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളിൽ, ക്രമക്കേട് നടന്നുവെന്നും സിപിഎം പ്രതിഷേധിച്ചുവെന്നും മാത്രമാണ് പറയുന്നത്. ലീഗ് പ്രവർത്തകർക്കിടയിൽ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി റിപ്പോർട്ടുകളിലൊന്നും പറയുന്നില്ല.

ലഭ്യമായ വിവരങ്ങളിൽ നിന്നും അരിയൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള മനോരമ ന്യൂസ് ലോഗോ ഉൾപ്പെടുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത 

വൈറൽ വാർത്താ സ്ക്രീൻഷോട്ട് വ്യാജമാണ്. ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A fake screenshot circulating online, falsely claiming bank irregularities at Ariyoor Bank and featuring the Manorama News logo, has been debunked