ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പരിലേയ്ക്ക് സന്ദേശം അയച്ചത്. ഇതിന്റെ വാസ്തവമറിയാം

∙അന്വേഷണം

ADVERTISEMENT

ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സന്തോഷ വാർത്ത.. പെർമിറ്റ് പുതുക്കൽ 400 രൂപയിൽ നിന്നും 4300 ആക്കി തന്നിട്ടുണ്ട്  – എന്ന കുറിപ്പിനൊപ്പമാണ് സന്ദേശം പ്രചരിക്കുന്നത്.

Auto-charge

കീവേഡുകളുപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ വിവിധ ഗ്രൂപ്പുകളിലടക്കം നിരവധിപേർ ഇതേ വൈറല്‍ പ്രചാരണം ഷെയർ ചെയ്തിട്ടുള്ളതായി കണ്ടെത്തി.

ADVERTISEMENT

ഇത്തരത്തിൽ ഒരറിയിപ്പുണ്ടായാൽ പ്രധാന മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തകളോ റിപ്പോർട്ടുകളോ നൽകാറുണ്ട്. കൂടുതൽ കീവേര്‍ഡുകളുടെ സഹായത്തോടെ ഞങ്ങൾ പരിശോധിച്ചെങ്കിലും അത്തരത്തിലൊരു റിപ്പോർട്ടോ വാർത്തകളോ കണ്ടെത്താനായില്ല. 

പിന്നീട് ഞങ്ങൾ കേരള മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് പരിശോധിച്ചത്. വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം നിലവിൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് പുതുക്കുന്നതിന് സർവീസ് ചാർജടക്കം 360 രൂപയാണ് ഈടാക്കുന്നത്. പെർമിറ്റ് 300, സർവീസ് ചാർജ് 60 എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ കാണാം 

ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ MINISTRY OF ROAD TRANSPORT & HIGHWAYS വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പഴയ പെർമിറ്റ് തുക സംബന്ധിച്ച വിവരങ്ങൾ തന്നെയാണ് നല്‍കിയിരിക്കുന്നത്.

സ്ഥിരീകരണത്തിനായി ഞങ്ങൾ മോട്ടോർ വാഹന വകുപ്പ് ഡയറക്ട്രേറ്റിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മിഷണറുമായി സംസാരിച്ചു. നിലവിൽ യാതൊരു തരത്തിലുള്ള പെർമിറ്റ് വർദ്ധനവും നടപ്പിലാക്കിയിട്ടില്ല. ഇത് സംബന്ധിച്ച സർക്കുലറുകളൊന്നും തന്നെ ഔദ്യോഗികമായി ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. മുൻപും ഇത്തരത്തിലുള്ള പ്രചാരണം സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പെർമിറ്റ് പുതുക്കാൻ നിലവിലുള്ള തുകയ്ക്ക് വ്യത്യാസമില്ല. അദ്ദേഹം പറഞ്ഞു.

∙ വാസ്തവം

ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്. തുകയിൽ വർധനയില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണറേറ്റ് അധികൃതർ വ്യക്തമാക്കി. 

English Summary:

The post circulating with the claim that the autorickshaw permit amount has been increased is fake

Show comments