ഡിസയറും ബലേനൊയും പിന്നെ ക്രേറ്റയും

Cars

കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ ജനപ്രിയ സെഗ്‍മെന്റിൽ മാരുതി തന്നെ മുന്നിൽ. ഏറ്റവും അധികം വിൽപ്പനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ മാരുതിയുടെ കാറുകൾ തന്നെയാണ് മുന്നിൽ. ചെറു ഹാച്ച് സെഗ്‌മെന്റിൽ‌ മാരുതി ഓൾട്ടോ 257732 യൂണിറ്റുകളുമായി ഒന്നാമതെത്തി. മാരുതിയുടെ തന്നെ ഹാച്ച്ബാക്കായ സ്വിഫ്റ്റ് 167371 യൂണിറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. വാഗൺ ആർ ആണ് മൂന്നാം സ്ഥാനത്ത്. 166815 യൂണിറ്റുകളാണ് വിൽപ്പന. ഹ്യുണ്ടേയ്‌യുടെ ഗ്രാൻഡ് ഐ 10 ( 154747) നാലും സ്ഥാനത്തും മാരുതി സെലേറിയോ ( 100860) അ‍ഞ്ചാം സ്ഥാനത്തുമുണ്ട്. 

Alto 800

ഹാച്ച്ബാക്കുകൾ കഴിഞ്ഞ വർഷത്തെ ഏറ്റവുമധികം വിൽപ്പനയുള്ള വിഭാഗമാണ് കോംപാക്റ്റ് സെ‍ഡാൻ. നാലുമീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് സെ‍ഡാൻ‌ സെഗ്‍‌മെന്റിലും മാരുതി മുന്നിട്ടു നിൽക്കുന്നു. കഴിഞ്ഞ വർഷം പകുതിയിൽ വിപണിയിലെത്തിയ പുതിയ ഡിസയറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. 2017 ൽ 225043 ലക്ഷം യൂണിറ്റ് ഡിസയറുകളാണ് ഇന്ത്യയിലാകെ വിറ്റത്. രണ്ടാം സ്ഥാനത്തെത്തിയ ഹ്യുണ്ടായ് എക്സെന്റിനേക്കാൾ അഞ്ച് ഇരട്ടിയിലധികം വിൽപ്പനയാണ്  ഡിസയറിന് ലഭിച്ചത്. 41493 ഹ്യുണ്ടേയ് എക്സെന്റുകളാണ് കഴിഞ്ഞ വർഷം വിപണിയിലെത്തിയത്. മൂന്നാം സ്ഥാനത്ത് ഹോണ്ടയുടെ കോംപാക്റ്റ് സെഡാൻ അമെയ്സാണ്. 28314 യൂണിറ്റുകളാണ് 2017 ലെ വിൽപ്പന. ടൊയോട്ട എറ്റിയോസ് (24224) യൂണിറ്റുമായി നാലാം സ്ഥാത്തും ഫോഡ് ആസ്പെയർ (23740) യൂണിറ്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

Baleno

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മാരുതി ബലേനൊയാണ് ഒന്നാമൻ. 175209 യൂണിറ്റ് ബലേനൊകളാണ് കഴിഞ്ഞ വർഷം വിപണിയിലെത്തിയത്. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടേയ് ഐ20 എലൈറ്റും ( 116260) മൂന്നാം സ്ഥാനത്ത് ഹോണ്ട ജാസും (29890) നാലാം സ്ഥാനത്ത് ഫോക്സ്‌വാഗാൻ പോളോയുമുണ്ട് ( 21210). 

Bolero

യുട്ടിലിറ്റി വെഹിക്കിൾ സെഗ്‍‌മെന്റിലും എസ്‌ യു വി സെഗ്‌െമന്റിലുമാണ് മാരുതി അൽപ്പം പുറകോട്ട് പോയത്. യു വി സെഗ്‌മെന്റിൽ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ബൊലേറോ 81778 യൂണിറ്റുമായി ഒന്നാമതെത്തിയപ്പോൾ രണ്ടാം സ്ഥാനത്തുള്ളത് ഇന്നോവയാണ്. 72349 യൂണിറ്റാണ് വിൽപ്പന. മാരുതി എർട്ടിഗയാണ് മൂന്നാമത്. വിൽപ്പന 68354 യൂണിറ്റ്. ടാറ്റ ഹെക്സ ( 13502), ഹോണ്ട ബിആർ–വി  (12275) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.

Creta

എസ്‌ യു വി സെഗ്‌മെന്റിൽ ക്രേറ്റ മുന്നിട്ടു നിൽക്കുന്നു. 105484 യൂണിറ്റാണ് വിൽപ്പന. രണ്ടാം സ്ഥാനത്ത് മഹീന്ദ്ര സ്കോർപ്പിയോ. വിൽപ്പന 52103 യൂണിറ്റ്. മഹീന്ദ്ര എക്സ്‌ യു വി (26626), മാരുതി എസ് ക്രോസ് (26604) ടൊയോട്ട ഫോർച്യൂണർ (24383) എന്നിവർ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.